ബിരിയാണിക്കഥയുമായി ഉസ്താദ് ഹോട്ടല്‍
ഒരു ദോശ ഉണ്ടാക്കിയ കഥയ്ക്ക് പിന്നാലെ മോളിവുഡില്‍ ഒരു ബിരിയാണിക്കഥയും വരുന്നു. പുതിയ താരോദയമെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന സൂപ്പര്‍താരം മമ്മൂട്ടിയുടെ പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാംചിത്രമാണ് ഫുഡിന്റെ കഥപറഞ്ഞ് വീണ്ടും മലയാളിയെ കൊതിപ്പിയ്ക്കാനൊരുങ്ങുന്നത്.
ഹിറ്റ് മേക്കര്‍ അന്‍വര്‍ റഷീദ് ഒരുക്കുന്ന ഉസ്താദ് ഹോട്ടല്‍ പറയുന്നത് മലയാളിയുടെ വായില്‍ വെള്ളമൂറിയ്ക്കുന്ന കോഴിക്കോടന്‍ ബിരിയാണിയുടെ കഥയാണ്. നഗരത്തിലെ ബീച്ചിന് സമീപം രസികന്‍ കോഴിക്കോടന്‍ ബിരിയാണി വില്‍ക്കുന്ന ഹോട്ടലിന്റെ പശ്ചാത്തലത്തിലാണ് അന്‍വര്‍-ദുല്‍ഖര്‍ പടം ഇതള്‍വിരിയുന്നത്. പത്ത് പുതുമുഖങ്ങള്‍ക്കൊപ്പം മലയാളത്തിലെ മുതിര്‍ന്ന താരം തിലകനും സിനിമയില്‍ ശക്തമായൊരു വേഷം ചെയ്യുന്നുണ്ട്.
തിങ്കളാഴ്ച കൊച്ചിയില്‍ നടന്ന ഉസ്താദ് ഹോട്ടലിന്റെ പൂജാചടങ്ങുകളില്‍ ദുല്‍ഖര്‍ സല്‍മാനും പങ്കെടുത്തിരുന്നു. ചെന്നൈ ആക്ടിങ് സ്‌കൂള്‍ നിന്നുള്ള താരം പക്ഷേ സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്താന്‍ തയാറായില്ല. .അന്‍വര്‍ റഷീദിനൊപ്പമുള്ള ഈ പ്രൊജക്ട് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും മാത്രമാണ് ഈ താരപുത്രന്‍ പറഞ്ഞത്.
മമ്മൂട്ടിയ്‌ക്കൊപ്പം രാജമാണിക്യം അണ്ണന്‍ തമ്പി എന്നീ മെഗാഹിറ്റുകള്‍ ഒരുക്കിയ അന്‍വറിന് ദുല്‍ഖറുമായി വിജയം ആവര്‍ത്തിയ്ക്കാന്‍ കഴിയുമോയെന്നാണ് മോളിവുഡ് ഉറ്റുനോക്കുന്നത്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment