പിള്ള മൊബൈലില്‍ വിളിച്ചത് 1840 കോളുകള്‍
തിരുവനന്തപുരം: ഇടമയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവേ മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ മൊബൈല്‍ ഫോണില്‍ വന്നതുംപോയതുമായ കോളുകളുടെ എണ്ണം 5002. മെയ്് 11 മുതല്‍ ഒക്ടോബര്‍ 24വരെയുള്ള കണക്കാണിത്.
1840 കോളുകള്‍ പുറത്തേക്ക് വിളിച്ചപ്പോള്‍ 3123 കോളുകളാണ് പിള്ളയ്ക്ക് മൊബൈലിലേക്ക് ലഭിച്ചത്. ഈ സമയത്ത് 677 സന്ദേശങ്ങളാണ് പിള്ളയ്ക്ക് ലഭിച്ചത്, ഒന്‍പത് സന്ദേശങ്ങള്‍ പിള്ള അയച്ചിട്ടുണ്ട്.
അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹൈടെക് െ്രെകം എന്‍ക്വയറി സെല്‍ എ.സി. എന്‍. വിനയകുമാരന്‍ നായര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ണായകമായ ഈ വെളിപ്പെടുത്തല്‍. ഫോണ്‍വിളി സംബന്ധിച്ച് സമഗ്രമായ അന്വേഷണമാവശ്യപ്പെട്ട് ജോയി കൈതാരത്ത് സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് അഡീ. സി.ജെ.എം. പി. ഇന്ദിരാദേവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
പിള്ള ജയില്‍വാസം അനുഭവിച്ച കാലയളവില്‍ 1791 കോളുകള്‍ ഉള്ളതായി റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. ഈ കോളുകള്‍ എല്ലാം ലഭിച്ചപ്പോള്‍, കോളുകള്‍ പൂജപ്പുര ജയിലിന് സമീപത്തെ ടവറുകളില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2011 മെയ് 12 മുതല്‍ 19 വരെ 320 കോളുകളും ജൂണ്‍ 12 മുതല്‍ ജൂലായ് നാലുവരെ 1385 കോളുകളും 2011 ആഗസ്ത് 4 മുതല്‍ 5 വരെ 86 കോളുകളുമാണുള്ളത്.
പിള്ള കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കാലയളവില്‍ 3766 കോളുകള്‍ ഉള്ളതായി ചൂണ്ടിക്കാട്ടുന്നു. ഈ സമയം ആശുപത്രിക്ക് സമീപത്തെ ടവറുകളില്‍ കോളുകള്‍ ഉള്ളതായും വെളിവായിട്ടുണ്ട്
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment