3 വര്‍ഷം:കസബിന്റെ ചെലവ് 16 കോടി രൂപ!!
മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനു വേണ്ടി മഹരാഷ്ട്ര സര്‍ക്കാര്‍ ഇതുവരെ ചെലവിട്ടതു 16.17 കോടി രൂപ. കസബിനെ പാര്‍പ്പിച്ചിരിക്കുന്ന ആര്‍തര്‍ റോഡ് ജയിലിലെ സുരക്ഷാസൗകര്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ വന്‍തുക ചെലവിട്ടത്.
കസബിന്റെ സുരക്ഷ കണക്കിലെടുത്ത് ജയിലില്‍ പ്രത്യേക സെല്‍ രൂപീകരിച്ചിരുന്നു. പ്രത്യേക കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ച കസബിന് 24 മണിക്കൂറും കാവല്‍ നില്‍ക്കുന്നതിന് ഇന്‍ഡോ ടിബറ്റന്‍ സേനയ്ക്ക് വേണ്ടിയും പണം ഏറെ ചെലവാകുന്നുണ്ട്. ഇതിന് പുറമെ മറ്റു സുരക്ഷ സംവിധാനങ്ങള്‍, ഭക്ഷണം, ചികിത്സ എന്നിവയ്ക്കു വന്‍ ചെലവാണ് വരുന്നത്.
2008 മുതല്‍ കസബിന്റെ ആരോഗ്യ പരിചരണത്തിനു ചെലവാക്കിയത് 26,953 രൂപയാണ്. മുംബൈ ഭീകരാക്രമണത്തിന്റെ മൂന്നാം വാര്‍ഷിക വേളയോട് അനുബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കണക്കെടുപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
വധശിക്ഷയ്‌ക്കെതിരെ കസബ് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന അപ്പീലിന് വേണ്ട ചെലവ് തന്നെ 12 ലക്ഷം വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഖമിന്റെ ചെലവും ഇതിലുള്‍പ്പെടും. സുപ്രീം കോടതിയില്‍ ഒരു ദിവസത്തെ വാദത്തിന് 50000 രൂപയാണ് നിഖമിന് ലിയ്ക്കുന്നപ്രതിഫലം. ഇതിന് മുംബൈ-ദില്ലി ബിസിനസ്സ് ക്ലാസിലെ യാത്രയും താമസവുമൊക്കെ ചേരുമ്പോള്‍ ചെലവ് 70000 രൂപ കടക്കും
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment