പിരിയാനിരുന്നവര്‍ ബിരിയാണി രുചിച്ചു; ഒന്നായി
ഭോപ്പാല്‍: പിരിയാന്‍ തീരുമാനിച്ച ദമ്പതികളെ പിടിച്ചുനിര്‍ത്താന്‍ ചിലപ്പോള്‍ കുടുംബാംഗങ്ങള്‍ക്കും എന്തിന് കുടുംബകോടതികള്‍ക്കുവരെ കഴിയാറില്ല. പക്ഷേ ഒരു ബിരിയാണി വിചാരിച്ചാല്‍ രണ്ടുപേരെ വിവാഹബന്ധത്തില്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്ന് തെളിഞ്ഞിരിക്കുകയാണ്.
വായുസേനയിലെ ഫൈറ്റര്‍ പൈലറ്റായ ദില്ലി സ്വദേശി യാസിറും എയര്‍ഹോസ്റ്റസായ ഭോപ്പാല്‍ സ്വദേശിനി അയേഷയുമാണ് ബിരിയാണിമൂലം വീണ്ടുമൊന്നിച്ചത്. ഇരുവരും 2009ല്‍ ആണ് വിവാഹിതരായത്. എന്നാല്‍ ആദ്യരാത്രി തന്നെ ഇവരുടെ വിവാഹജീവിതം ശിഥിലമായി.
രാത്രി യാസിര്‍ മറ്റൊരു പെണ്‍കുട്ടിയോട് ഫോണില്‍ സംസാരിച്ചുവെന്ന കാരണം പറഞ്ഞ് അയേഷ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. യാസിര്‍ പലവട്ടം ശ്രമിച്ചെങ്കിലും തിരിച്ചുവരാന്‍ അയേഷ് കൂട്ടാക്കിയില്ല. തുടര്‍ന്ന് ഗാര്‍ഹിക പീഡനം ആരോപിച്ച് അയേഷ യാസിറിനെതിരെ പരാതി നല്‍കുകയും ചെയ്തു.
എന്നാല്‍ അയേഷയുടെ പരാതിയില്‍ കഴമ്പില്ലെന്ന് കോടതിയ്ക്ക് ബോധ്യമായി. തുടര്‍ന്ന് ജഡ്ജി ഒരു ചോദ്യം ചോദിച്ചു. ഇരുവര്‍ക്കും ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണെന്നായിരുന്നു ചോദ്യം. ബിരിയാണി എന്ന് ഇവര്‍ ഒരേസ്വരത്തില്‍ മറുപടി പറഞ്ഞു.
പിന്നെ ഇരുവരോടും ഒരുമിച്ച് ബിരിയാണി കഴിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ബിരിയാണി കഴിയ്ക്കുന്നതിനിടെ വിവാഹരാത്രിയിലെ ഫോണ്‍ കോളിന്റെ നിജസ്ഥിതി യാസിര്‍ അയേഷയോട് വിശദീകരിച്ചു, ഒടുവില്‍ എന്തുണ്ടായി, ബിരിയാണി തീരുമ്പോഴേയ്ക്കും അയേഷയുടെ തെറ്റിദ്ധാരണ മാറി. യാസിറിനൊപ്പം ജീവിക്കാമെന്ന് അവര്‍സമ്മതിക്കുകയും ചെയ്തു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment