ഹെയ്‌റോമാക്‌സ് മിസ് കേരള -2011 ആയി കൊച്ചി സ്വദേശിനിയായ എലിസബത്ത് താടിക്കാരനെ തിരഞ്ഞെടുത്തു. ശനിയാഴ്ച രാത്രി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 19 സുന്ദരിമാരെ പിന്തള്ളിയാണ് എലിസബത്ത് സൗന്ദര്യകിരീടമണിഞ്ഞത്. വെണ്ണല താടിക്കാരന്‍ വീട്ടില്‍ ചാര്‍ളി താടിക്കാരന്റെയും റാണിയുടെയും മകളായ എലിസബത്ത് ബാംഗ്ലൂര്‍ എം.എസ്. രാമയ്യ കോളേജിലെ രണ്ടാം വര്‍ഷ ബി.ഡി.എസ്. വിദ്യാര്‍ത്ഥിനിയാണ്. കൊച്ചിക്കാരി തന്നെയായ ശ്രുതി നായര്‍ ആണ് ഫസ്റ്റ് റണ്ണര്‍ അപ്പ്. പുണെയില്‍ താമസിക്കുന്ന മലയാളിയായ മരിയ ജോണ്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പുമായി.
മലയാളത്തിന്റെ സൗന്ദര്യറാണിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷവും അതിലേറെ അഭിമാനവുമുള്ളതായി മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട എലിസബത്ത് താടിക്കാരന്‍ പറഞ്ഞു. പഠനത്തോടൊപ്പം മോഡലിങ് രംഗത്തും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് എലിസബത്തിന്റെ ആഗ്രഹം. അഭിമുഖ റൗണ്ടിലെ പ്രകടനത്തോടൊപ്പം വിവിധ ഫാഷന്‍ വെയര്‍ റൗണ്ടുകളില്‍ കാഴ്ചവച്ച മികവുമാണ് ഫൈനലില്‍ എലിസബത്തിന് സൗന്ദര്യ കിരീടമണിയാന്‍ തുണയായത്.
സാരി, പാര്‍ട്ടി വെയര്‍, ഗൗണ്‍ എന്നീ മൂന്ന് റൗണ്ടുകളിലായിട്ടായിരുന്നു ഫൈനല്‍ മത്സരം. സിനിമാ താരം പൂര്‍ണിമ ഇന്ദ്രജിത്ത്, അന്താരാഷ്ട്ര മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാന്‍ മുസഫില്‍, ഫാഷന്‍ ഡിസൈനര്‍ അസ്പിത മാര്‍വ, 2010 ലെ 'മിസ് ഇന്ത്യ' നേഹ ഹിംഗെ, മോഡല്‍ അര്‍ഷിത ത്രിവേദി, ബോളിവുഡ് സംവിധായകന്‍ റോഷന്‍ അബ്ബാസ്, മലയാള സിനിമാ സംവിധായകന്‍ സിദ്ദിഖ് തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍. 20 പേരില്‍ നിന്ന് മികച്ച 10 പേരെ ആദ്യ റൗണ്ടുകളില്‍ തിരഞ്ഞെടുത്തു. തുടര്‍ന്ന്, മൂന്നാം റൗണ്ടില്‍ 5 പേരെയും. ഇവരില്‍ നിന്നാണ് ആദ്യ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തിയത്.
അഴകളവിനൊപ്പം വസ്ത്രധാരണം, ആത്മവിശ്വാസം, ആശയവിനിമയ മികവ് തുടങ്ങിയവ കൂടി അടിസ്ഥാനമാക്കിയായിരുന്നു മത്സരം.
മിസ് കേരള മത്സരത്തിലെ മറ്റു ഫലങ്ങള്‍: മിസ് ഫോട്ടോജനിക് -മരിയ ജോണ്‍, മാതൃഭൂമി ക്ലബ്ബ് എഫ്.എം. ബ്യൂട്ടിഫുള്‍ വോയ്‌സ് -ശിഖ സന്തോഷ്, ബ്യൂട്ടിഫുള്‍ സൈ്മല്‍ -റിച്ച സുധീര്‍, ബ്യൂട്ടിഫുള്‍ സ്‌കിന്‍ -നിമിഷ ശിവറാം, ബ്യൂട്ടിഫുള്‍ ഐസ് -സഞ്ജന കുമാര്‍, മിസ് പെര്‍ഫക്ട് ടെന്‍ -എലിസബത്ത് താടിക്കാരന്‍. മിസ് ടാലന്‍റഡ് -തൃപ്തി എസ്., മിസ് കണ്‍ജീനിയാലിറ്റി -നിഖിത നായര്‍.
ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് പുറമെ ശിഖ സന്തോഷ്, അനീഷ ഉമ്മര്‍, നിമിഷ ശിവറാം, സഞ്ജന കുമാര്‍, റിച്ച സുധീര്‍, രൂപിക രാംനാഥ്, നിഖിത നായര്‍ എന്നിവരാണ് അഴകിന്റെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചത്. മത്സരത്തിന്റെ ഭാഗമായി സംഗീതജ്ഞരായ ജോര്‍ജ് പീറ്റര്‍, സ്റ്റീഫന്‍ ദേവസി, ഗായികമാരായ നേഹ നായര്‍, ഭാര്‍ഗവി പിള്ള എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച നൃത്ത സംഗീത പരിപാടിയും അരങ്ങേറി.
മിസ് കേരള മത്സരത്തിന്റെ ഭാഗമായി മാതൃഭൂമി ക്ലബ്ബ് എഫ്.എം. നടത്തിയ 'വോയ്‌സ് ഓഫ് ഷി' മത്സരത്തില്‍ വിജയിച്ച കൊച്ചി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനി ഹമീദയ്ക്ക് ക്ലബ്ബ് എഫ്.എം. പ്രോഗ്രാം പ്രൊഡ്യൂസര്‍ മനോജ് മാത്യു സമ്മാനം വിതരണം ചെയ്തു.
മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, അഹമ്മദാബാദ്, ദുബായ് എന്നിവിടങ്ങളില്‍ നടന്ന പ്രാഥമികഘട്ട മത്സരങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 20 പേരാണ് കൊച്ചിയില്‍ നടന്ന 'ഗ്രാന്‍റ് ഫിനാലെ'യില്‍ അണിനിരന്നത്. ഇംപ്രസാരിയോ ഇവന്‍റ് മാനേജ്‌മെന്‍റ് ഗ്രൂപ്പായിരുന്നു പരിപാടിയുടെ സംഘാടകര്‍.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment