പ്രിയ സ്നേഹിതരെ,
നവരസങ്ങള്‍ 9 മാത്രമല്ലെ ഉള്ളു, ദശരസങ്ങള്‍ ഉണ്ടോ ? ഉണ്ടെന്നാണ് സ്റ്റാര്‍ സിങ്ങറിന്റെ സമാപന ചടങ്ങിലെ കല്പനയുടെ മുഖഭാവം കാണുമ്പോള്‍ തോന്നിയത്. അത്യാഗ്രഹത്തിന്റെയും, അസഹിഷ്ണുതയുടെ വക്രിച്ചതും, വിറയാര്‍ന്നതും, വേവലാതി പൂണ്ടാതുമായ ഭാവങ്ങള്‍ മിന്നി മറയുന്ന ആ ഭാവം പത്താമാത്തെ രസമല്ലാതെ മറ്റെന്താണ് ? പൈശാചികമായിരുന്നു ആ കണ്ണുകള്‍...ക്രോധം കൊണ്ട് വിറക്കുന്നത് പോലെ തോന്നി, ആ ചുണ്ടുകള്‍ വിറക്കുന്നത് കണ്ടപ്പോള്‍..........ഇത്രയധികം വ്യത്യസ്ത ഭാവങ്ങള്‍ ഒരേസമയം ഇതിനുമുന്‍പ് ആരും പ്രകടിപ്പിച്ചു കണ്ടിട്ടില്ല. ഈ പത്താമത്തെ രസം പ്രത്യേകമായി ഇടയ്ക്കിടെ കാണിക്കുന്നത് വരും തലമുറയ്ക്ക് പ്രയോജനപ്പെടുമെന്നതിനു തര്‍ക്കമുണ്ടാകില്ല.
ചിലപ്പോള്‍ മഹാന്മാരും വിവരക്കേട് കാണിക്കുമെന്നു ഈ അവസരത്തിലെ യേശുദാസിന്റെ പ്രവചനങ്ങള്‍ കേട്ടാല്‍ മനസ്സിലാക്കാം. എല്ലാകുട്ടികളും അവരവരുടെ കഴിവുകള്‍ കാണിക്കുന്നതിന് മുന്‍പ് തന്നെ കല്പനയെ പുകഴ്ത്തിപ്പറഞ്ഞത് ഒട്ടും ശരിയായില്ല. കൂടാതെ കുട്ടികളുടെ കഴിവ് വിലയിരുത്താന്‍ നിയോഗിപ്പെട്ട ജഡ്ജിമാര്‍ ഉണ്ടെന്നിരിക്കെ യേസുദാസിന്നു ഇത് വേണ്ടിയിരുന്നില്ല .... ഈ അവസരത്തില്‍ വ്യക്തി താല്പര്യങ്ങള്‍ മാറ്റി വെക്കേണ്ടതായിരുന്നു. അവരും അവരുടെ കുടുംബവും മുന്‍പ് പരിചയക്കരായത്കൊണ്ട് ഒന്നാം സമ്മാനത്തിനു അര്‍ഹയാകുമോ.......ഇത്തരം എടുത്തു ചാട്ടം പിന്നീട് പാടാനുള്ള കുട്ടികളുടെ മാനസീകനില തകരാരിലാക്കുമെന്നു മനസ്സിലാകാനുള്ള വകതിരിവ് ജഡ്ജിമാര്കെങ്കിലും വേണമായിരുന്നു, ചിലപ്പോള്‍ എല്ലാകുട്ടികളേയും ഒരുപോലെ കാണണമെന്ന് ഇവര്‍ മറന്നത് പോലെ തോന്നി...... ചില ജഡ്ഗിമാരുടെ അമിതാവേശം കണ്ടപ്പോള്‍ വളരെ അരോചകമായ് അനുഭവപ്പെട്ടത് കൂടാതെ ഒന്നാം സ്ഥാനം നേര്‍ത്ത തന്നെ തീരുമാനിച്ചത് പോലെ തോന്നിപ്പോയി. ഭാഗ്യവശാല്‍ കല്പന നന്നായി പാടിയത് കൊണ്ട് തല്‍ക്കാലം രക്ഷപ്പെട്ടത് സ്റാര്‍ സിങ്ങര്‍ പ്രോഗ്രാമോ അതോ പ്രേക്ഷകരോ ?
ഏറ്റവും കുറച്ചു SMS കിട്ടിയ കുട്ടിക്ക് ഒന്നാം സ്ഥാനവും കൂടുതല്‍ കിട്ടിയവര്‍ക്ക് നാലാം സ്ഥാനവും. എന്തൊരു വിരോധാഭാസം!!!!!! അപ്പോള്‍ പ്രേക്ഷകരുടെ എസ്സെമെസ്സിനു തീരെ വിലയില്ലെന്ന് മനസ്സിലാകുന്നു.......ഏഷ്യാനെറ്റിന്റെ ധനാഗമന മാര്‍ഗം മാത്രമാണ് ഈ എസ്സെമ്മെസ് എന്ന് എന്ത് കൊണ്ട് തുറന്നു സമ്മതിക്കുന്നില്ല....
No comments:
Post a Comment