ന്യൂഡല്‍ഹി: പ്രണയം ഒരു കുറ്റമല്ലെന്നും മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ വിധിക്കുന്നതുപോലെ പ്രണയവുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷവിധിക്കാന്‍ കഴിയില്ലെന്നും ഡല്‍ഹി കോടതി. 15 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തെന്ന കേസിലെ പ്രതിയായ 22 കാരനെ പ്രസ്തുത വിധിയുടെ അടിസ്ഥാനത്തില്‍ കോടതി വെറുതേവിട്ടു. ജഹാംഗിര്‍പൂരിലാണ് 2010 ഏപ്രില്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സഞ്ജയ് എന്ന ചെറുപ്പക്കാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രണയത്തിലകപ്പെടുകയും ഇരുവീട്ടുകാരുടേയും എതിര്‍പ്പിനെ തുടര്‍ന്ന് ഇരുവരും നാടുവിടുകയും ചെയ്തു. എന്നാല്‍ മകളെ തട്ടിക്കൊണ്ടുപോയെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് പോലീസ് ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയും ഒരാഴ്ചയ്ക്ക് ശേഷം പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് സഞ്ജയ്ക്കെതിരെ മകളെ തട്ടിക്കൊണ്ടുപോയെന്നും ബലാല്‍സംഗം ചെയ്തെന്നും കാണിച്ച് പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സഞ്ജയിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒടുവില്‍ പ്രണയം കുറ്റമല്ലെന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ സഞ്ജയിനെ കോടതി വെറുതേ വിട്ടു. മാതാപിതാക്കളുടെ സമ്മതമില്ലാതെ പെണ്‍കുട്ടിയെ കൊണ്ടുപോയതിന് 3 മാസത്തെ ജയില്‍ ശിക്ഷ സഞ്ജയ്ക്ക് വിധിച്ചുവെങ്കിലും കേസ് നടത്തിപ്പിനിടയില്‍ തന്നെ സഞ്ജയ് ശിക്ഷ അനുഭവിച്ചുകഴിഞ്ഞതിനാല്‍ കോടതി വെറുതെ വിടുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുള്ള വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതം മൂളുകയും ചെയ്തു.
English Summery
New Delhi: "The act of falling in love cannot be punished in the way other criminals are punished". With this observation, a trial court acquitted 22-year-old Sanjay of Jahangirpuri on charges of raping his 15-year-old girlfriend, although it held him guilty of kidnapping as he had not taken the consent of her parents.
No comments:
Post a Comment