മലപ്പുറം: ആദാമിന്റെ മകന്‍ 'അലവിക്കുട്ടി' ഒക്‌ടോബര്‍ നാലിന് പത്താം ഹജ്ജ് വിമാനത്തില്‍ കരിപ്പൂരില്‍നിന്ന് പുണ്യഭൂമിയിലേക്ക് പറക്കാനൊരുങ്ങുന്നു. അതിനുമുമ്പ് തനിക്ക് ഒരവസരം ഒരുക്കിയ നടന്‍ സലിംകുമാറിനോടും മന്ത്രി എം.കെ. മുനീറിനോടും നന്ദി പറയണമെന്ന ആഗ്രഹം ബാക്കിയുണ്ട്. കേരളത്തില്‍നിന്ന് പോകുന്ന 8635 തീര്‍ഥാടകരില്‍ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയാണ് താനെന്ന കാര്യം ഈ 71കാരനറിയില്ല. 'ആദാമിന്റെ മകന്‍ അബു' എന്ന സിനിമയിലെ നായകന്‍ സലിംകുമാര്‍ സര്‍ക്കാറിനെ ഏല്‍പിച്ച തുക ഉപയോഗിച്ചാണ് മലപ്പുറം കോഡൂര്‍ വലിയാട് പോക്കിലാക്കല്‍ അലവിക്കുട്ടി ഹജ്ജിന് പോകുന്നത്. ആറുവര്‍ഷംമുമ്പാണ് ഹജ്ജിനു പോകാനുള്ള മോഹത്തോടെ പണം സ്വരൂപിച്ചുതുടങ്ങിയത്. ഹജ്ജിനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ 70 വയസ്സ് കഴിഞ്ഞു എന്ന പരിഗണനയില്‍ നറുക്കില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സ്വരൂപിച്ച 31,000 രൂപ ഹജ്ജ് കമ്മിറ്റിയില്‍ അടച്ച് ബുക്ക് ചെയ്തു. ഇതിനിടയിലാണ് 'ആദാമിന്റെ മകന്‍ അബു'വിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന അവാര്‍ഡും നേടിയ നടന്‍ സലിംകുമാര്‍ ഒരാളുടെ ഹജ്ജിന്റെ ചെലവ് വഹിക്കുമെന്ന് പ്രഖ്യാപിച്ചത്. 200 പേരില്‍നിന്നാണ് മന്ത്രി എം.കെ. മുനീറടക്കമുള്ളവരുടെ മേല്‍നോട്ടത്തില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ അലവിക്കുട്ടിക്ക് നറുക്കു വീണത്.പഴയ മട്ടിലുള്ള പുര വിറ്റ് ഹജ്ജിന് പോകാമെന്ന ഭാര്യ ഖദീജയുടെ സ്‌നേഹോപദേശം സിനിമയിലെ 'അബു'വിനെപ്പോലെ അലവിക്കുട്ടിയും നിരസിക്കുകയായിരുന്നു. ഇതിനിടെ അലവിക്കുട്ടി സലിംകുമാറിനെ കാണാന്‍ മകന്‍ അഷ്‌റഫിനൊപ്പം പോയി. വൈക്കത്ത് ഷൂട്ടിങ് സ്ഥലത്തുവെച്ചായിരുന്നു കൂടിക്കാഴ്ച. പിന്നീട് കോഴിക്കോട്ട് മന്ത്രി മുനീറിന്റെ വീട്ടിലും പോയിരുന്നു.ഇതിനകം നിരവധി ഹജ്ജ് ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്തു. സലിംകുമാറിന്റെ പണം ഉപയോഗിച്ച് പോകുന്നതിനെക്കുറിച്ച് ചില ചോദ്യങ്ങളും ക്യാമ്പുകളിലുയര്‍ന്നു. സ്വന്തം പണം, അല്ലെങ്കില്‍ രക്തബന്ധുവിന്റെ പണം ഹജ്ജിന് ചെലവഴിക്കണം. സലിംകുമാര്‍ രക്തബന്ധുവല്ലാത്തതിനാല്‍ യാത്രാചെലവിനുള്ള തുക സര്‍ക്കാറിനെ ഏല്‍പിക്കുകയായിരുന്നു. സര്‍ക്കാര്‍ ആ തുകകൊണ്ട് അലവിക്കുട്ടിക്ക് യാത്രാസൗകര്യം ഒരുക്കി. സലിംകുമാര്‍ ഒരുലക്ഷത്തി മൂവായിരം രൂപ കെട്ടിവെച്ചപ്പോള്‍ അലവിക്കുട്ടി ആദ്യം നല്‍കിയ 31,000 രൂപ തിരിച്ചുലഭിച്ചു. ഇത്രയൊക്കെയാണെങ്കിലും അലവിക്കുട്ടി 'ആദാമിന്റെ മകന്‍ അബു' മാത്രമല്ല, ഒരു സിനിമയും ഇതുവരെ കണ്ടിട്ടില്ല. നാലിന് രാവിലെ 11നുള്ള വിമാനത്തില്‍ യാത്രതിരിക്കും മുമ്പ് ബന്ധുക്കളെയെല്ലാം വീട്ടില്‍ വിളിച്ചുകൂട്ടണമെന്നാഗ്രഹമുണ്ടെന്ന് അലവിക്കുട്ടി പറയുന്നു. ഒന്നിച്ചൊരു ഭക്ഷണം. പിന്നെ, എല്ലാവരോടും സലാംപറഞ്ഞ് 'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്' ചൊല്ലി പടിയിറങ്ങും. ആദാമിന്റെ മകന്‍ 'അലവിക്കുട്ടി' പുണ്യഭൂമിയിലേക്ക്
"At his best, man is the noblest of all animals; separated from law and justice he is the worst"
- Aristotle
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment