Wednesday 21 September 2011

[www.keralites.net] ഓര്‍മ്മത്തകരാറുള്ള 75കാരിയെ വഴിയില്‍ തള്ളി

 

ഓര്‍മ്മത്തകരാറുള്ള 75കാരിയെ വഴിയില്‍ തള്ളി
 

Fun & Info @ Keralites.netതൃപ്രയാര്‍: ഓര്‍മ്മത്തകരാറുള്ള വയോധികയെ ഉറ്റവരെന്നു കരുതുന്നവര്‍ വഴിയില്‍ തള്ളി. തൃപ്രയാര്‍ പാലത്തിന്റെ പടിഞ്ഞാറെക്കരയില്‍ ബുധനാഴ്ച രാവിലെ ഏഴോടെയാണ് അവശനിലയില്‍ 75 വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീയെ കണ്ടെത്തിയത്. പേര് സത്യഭാമയെന്നും, തറവാട്ടുപേര് നമ്പിയത്ത് എന്നുമാണ് പറയുന്നത്.

കയ്പമംഗലം ദേവമംഗലം ക്ഷേത്രത്തിനടുത്ത് താമസിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വലപ്പാട് എ.എസ്.ഐ. രാമനാഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും അവിടെ താമസിച്ചിരുന്നവര്‍ ഏതാനും വര്‍ഷംമുമ്പ് പോയെന്നാണ് അറിഞ്ഞത്.

ഒരു മകന്‍ പറവൂരിലും മറ്റൊരാള്‍ സൗദി അറേബ്യയിലും ഒരു മകള്‍ കാക്കനാടുമുണ്ടെന്ന് ഇവര്‍ പറഞ്ഞു. മക്കളുടെയോ ബന്ധുക്കളുടെയോ പേരുകള്‍ ഓര്‍ക്കാന്‍ ഈ അമ്മയ്ക്ക് കഴിയുന്നില്ല.

വീട്ടില്‍നിന്ന് കാറിലാണ് വന്നതെന്ന് അമ്മ പറയുന്നു. എപ്പോഴാണ് പാലത്തിനടുത്ത് ഇറക്കിയതെന്ന് അറിയില്ല. കാര്‍ ഡ്രൈവറെ പരിചയമുണ്ടെങ്കിലും പേരറിയില്ല. ഇയാള്‍ക്ക് കുറച്ച് പണം നല്‍കിയെന്ന് ഇവര്‍ ഓര്‍ക്കുന്നു. തനിയെ നടക്കാന്‍ കഴിയാത്ത ഇവര്‍ ഉപകരണത്തിന്റെ സഹായത്തോടെയാണ് നടക്കുന്നത്. കൈവശമുണ്ടായിരുന്ന സഞ്ചിയില്‍ കളിപ്പാട്ടവും ഒരു ജോഡി ചെരിപ്പും വസ്ത്രവുമുണ്ട്. വൈദ്യപരിശോധനയ്ക്കുശേഷം കയ്പമംഗലത്തെ ആല്‍ഫ ഹോസ്‌പേസിലാണ് ഇവരിപ്പോള്‍.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment