ടെലികോം സര്‍വീസ് നിയമത്തിലെ ആറാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് എസ്.എം.എസ്സുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ 2010 ഡിസംബറിലാണ് ട്രായ് തീരുമാനിച്ചതെങ്കിലും ഓപ്പറേറ്റര്‍മാരുടെ ഏതിര്‍പ്പുകാരണം നിയമം നടപ്പിലാക്കാന്‍ വൈകുകയായിരുന്നു. സപ്തംബര്‍ 27 ന് നടപ്പില്‍ വരുന്ന നിയമത്തില്‍ സാധാരണ ഉപയോക്താക്കള്‍ക്ക് ആശ്വാസം പകരുന്ന വ്യവസ്ഥകള്‍ നിരവധിയാണ്. ഏത് ഫോണില്‍ നിന്ന് 1909 എന്ന നമ്പരില്‍ വിളിച്ചോ എസ്.എം.എസ് അയച്ചോ രജിസ്റ്റര്‍ ചെയ്താല്‍ അനാവശ്യ എസ്.എം.എസ്സുകളെ കാര്യക്ഷമമായി നിയന്ത്രിക്കാം. നിലവില്‍ 'ഡുനോട്ട് ഡിസ്റ്റര്‍ബ്' സന്ദേശം അയച്ച് ഈ പ്രശ്‌നം നേരിടുന്നത് ഫലപ്രദമല്ലാത്തതിനാലാണ് ട്രായ് പുതിയ നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. 'പെര്‍ ഡെ പെര്‍ സിം' നിര്‍ദേശമാണ് പുതിയ ഭേദഗതിയുടെ കാതല്‍. ഒരു സിമ്മില്‍നിന്ന് ഒരുദിവസം നൂറില്‍ കൂടുതല്‍ എസ്.എം.എസ് അയക്കാന്‍ കഴിയില്ലെന്നാണ് ഈ നിര്‍ദേശത്തില്‍ പറയുന്നത്. കൂട്ട എസ്.എം.എസ്സിലൂടെ മാര്‍ക്കറ്റിങ് നടത്തുന്ന ചെറുകിട കമ്പനികള്‍ക്ക് ഈ നിര്‍ദേശം പ്രശ്‌നമാകും. എസ്.എം.എസ്സിലൂടെ മാര്‍ക്കറ്റിങ് നടത്തണമെങ്കില്‍ ട്രായിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് മറ്റൊരു നിര്‍ദേശം.
ട്രായിയുടെ അനുമതി വാങ്ങിയശേഷം നടത്തുന്ന കൂട്ട എസ്.എം.എസ്സുകളെ നിയന്ത്രിക്കാനാണ് നേരത്തെ പറഞ്ഞ 1909 എന്ന നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രായിയില്‍ രജിസ്റ്റര്‍ ചെയ്താലും ഒരു കാരണവശാലും രാത്രി ഒമ്പതിനും രാവിലെ ഒമ്പതിനും ഇടയ്ക്കുള്ള സമയം എസ്.എം.എസ് അയക്കാന്‍ പാടില്ല. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കോ വ്യക്തികള്‍ക്കോ രണ്ടരലക്ഷം രൂപവരെ പിഴശിക്ഷ നല്‍കാനും വ്യവസ്ഥയുണ്ട്. ട്രായിയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ 140-ല്‍ തുടങ്ങുന്ന നമ്പരില്‍ വേണം വിപണന എസ്.എം.എസ്സുകള്‍ അയക്കാന്‍. വിപണന എസ്.എം.എസ്സിനൊപ്പം കമ്പനിയുടെ വിശദാംശങ്ങളും ചേര്‍ക്കേണ്ടതുണ്ട്.
കൂട്ട എസ്.എം.എസ് അയക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പുതിയ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വരുമാനത്തില്‍ വരുന്ന കുറവ് സര്‍ക്കാരിനും നഷ്ടമുണ്ടാക്കുമെന്ന് ഓപ്പറേറ്റര്‍മാരുടെ അസോസിയേഷന്‍ പറയുന്നു. ഏതാണ്ട് 160 കോടി രൂപയാണ് സര്‍ക്കാരിന് ആദ്യവര്‍ഷം നഷ്ടമാകുക എന്നും ഓപ്പറേറ്റര്‍മാര്‍ പറയുന്നു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment