തിരുവനന്തപുരം: പാമൊലിന്‍ കേസില്‍ തനിക്കെതിരെ ഒരു പുതിയ തെളിവോ രേഖയോ ഇപ്പോള്‍
ഉണ്ടായിട്ടിലെ്ലന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തന്നെ പ്രതിയാക്കാന്‍ ഇപ്പോള്‍ വെന്പുന്ന പ്രതിപക്ഷം അവര്‍ ഭരിച്ച അഞ്ചു വര്‍ഷത്തിനിടെ നടത്തിയ അന്വേഷണത്തില്‍ പ്രതിയാക്കാതെ എന്തുകൊണ്ട് സാക്ഷിയാക്കി എന്നതിന് ഉത്തരം നല്‍കണമെന്നും നിയമസഭയില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ കേസിലെ പങ്കാളിത്തത്തെക്കുറിച്ചുള്ള പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ പരാമര്‍ശങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളല്ല, ഉമ്മന്‍ ചാണ്ടിയും പ്രതിയാണ് എന്നു ടി.എച്ച്. മുസ്തഫയാണു പറഞ്ഞത് എന്നായി അപ്പോള്‍ കോടിയേരി. ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ ശരിയായ നിലയില്‍ ഒഴിവാക്കിയതുപോലെ തന്നെയും ഒഴിവാക്കണമെന്നു മാത്രമാണു മുസ്തഫ കോടതിയില്‍ പറഞ്ഞതെന്ന് ഉമ്മന്‍ ചാണ്ടി തിരിച്ചടിച്ചു. മുസ്തഫ പറഞ്ഞതിന്‍റെ രേഖ തന്‍റെ കയ്‌യിലുണ്ടെന്നു കോടിയേരി പറഞ്ഞപ്പോള്‍, അതു വായിക്കൂ എന്നായി ഭരണപക്ഷം. കുറച്ചു ഭാഗം കോടിയേരി വായിച്ചുവെങ്കിലും ഉന്നയിച്ച കാര്യത്തില്‍ എത്താന്‍ കഴിഞ്ഞില്ല. എന്തു പറഞ്ഞാലും ഉമ്മന്‍ചാണ്ടിക്കു പ്രയാസമിലെ്ലന്ന കോടിയേരിയുടെ പരാമര്‍ശം തന്നെ അദ്ദേഹത്തിന്‍റെ മനഃസാക്ഷി വ്യക്തമാക്കുന്നതാണെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അഞ്ചു കൊല്ലം മുഴുവന്‍ അന്വേഷിച്ചു തന്നെ സാക്ഷിയാക്കാന്‍ മാത്രമേ സാധിച്ചുള്ളു. എന്നിട്ട് ഇപ്പോള്‍ സ്വന്തം സര്‍ക്കാരിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ഇവിടെ വാദിക്കുന്നു.ഇടയ്ക്കു പുതിയ രേഖ എന്നൊക്കെ പറഞ്ഞ് ഒരു കാര്യം മുന്‍ ധനമന്ത്രി തോമസ് എെസക് അവതരിപ്പിച്ചു. അത് 1997ല്‍ തന്നെ പരിശോധിച്ചതും താന്‍ അതേക്കുറിച്ചു വിശദീകരിച്ചതുമാണ്. സ്‌പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റാന്‍ സര്‍ക്കാരിന് അധികാരമിലെ്ലന്ന വാദം ശരിയല്ല. സര്‍ക്കാരിന് അതു ചെയ്‌യാവുന്നതേയുള്ളു. എന്നാല്‍ താന്‍ അതു ചെയ്‌യില്ല. നിങ്ങള്‍ വച്ചയാള്‍ തന്നെ അവിടെ ഇരിക്കും. വിജിലന്‍സ് ഡയറക്ടറായിരുന്ന ഡെസ്മണ്ട് നെറ്റോയ്ക്കാണ് ഇപ്പോള്‍ പഴി. നെറ്റോയെ നിയമിച്ചതു കോടിയേരി ബാലകൃഷ്ണന്‍ തന്നെയലേ്ല? എന്നിട്ടു കേസിന്‍റെ കാര്യത്തില്‍ വീഴ്ചപറ്റി എന്നാണെങ്കില്‍ അതിന്‍റെ ഉത്തരവാദിത്തം തനിക്കാണോ? ഉമ്മന്‍ ചാണ്ടി ചോദിച്ചു.
Bahrain
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment