Wednesday, 14 September 2011

[www.keralites.net] രണ്ടു സുഹൃത്തുക്കളുടെ അനുഭവകഥകള്‍.

 

-- രണ്ടു സുഹൃത്തുക്കളുടെ അനുഭവകഥകള്‍.

1. ഒരാള് വര്‍ഷങ്ങളുടെ പ്രവാസജീവിതത്തിന്റെ അധ്വാനഫലം മൂലധനമാക്കി സ്വന്തം സ്ഥാപനം തുടങ്ങുന്നു. ഇടക്കാലത്ത് അസുഖബാധിതനായി പണി മതിയാക്കി നാട്ടിലേക്ക് പോയ പഴയ സഹപ്രവര്‍ത്തകനെ കൊണ്ട് വന്നു ഒരു സുപ്രധാന തസ്തികയില് നിയമിക്കുകയും ചെയ്തു.
നല്ലനിലയില് കടന്നു പോയ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സുപ്രഭാതത്തില് കമ്പനിയിലേക്ക് നടന്ന സുഹൃത്ത് കാണുന്നത് 'മുതലാളിക്കസേര'യില് ഞെളിഞ്ഞിരിക്കുന്ന സ്പോന്സരെയാണ്. വലം കൈയായി പഴയ സഹപ്രവര്‍ത്തകന്. ഭൂതദയയുടെ പുറത്ത് കുടിയിരുത്തി സര്‍വതന്ത്രസ്വാതന്ത്ര്യം കൊടുത്ത കൂട്ടുകാരന് ഇമ്മട്ടില് നന്ദി കാട്ടുമെന്നു അദ്ദേഹം സ്വപ്നേമി ചിന്തിച്ചു കാണില്ല. ആപത്തിന്റെ കയത്തില്‍ നിന്ന് കൈപിടിച്ച് കയറ്റിയ സുഹൃത്തിന്റെ വീഴ്ച ഏണിപ്പടിയാക്കി, സ്പോന്സര്‍ക്ക് കുബുദ്ധിയോതി വളഞ്ഞവഴി കമ്പനി സ്വന്തമാക്കിയ അയാളുടെ തത്വശാസ്ത്രം ബിസിനസില് സെന്റിമെന്‍സ് ഇല്ലയെന്നതും. അത് കൊണ്ട് തന്നെ സുഹൃത്തിന്റെ വിയര്‍പ്പും ചോരയും തന്റെ അത്യാഗ്രഹത്തിന്റെ ദാഹശമനിയാക്കാന് അയാള്‍ക്ക് ഏറെയൊന്നും മനസ്സാക്ഷിക്കുത്ത് ഏല്‍ക്കേണ്ടി വന്നില്ല! ഹൃദയാലുവായ നമ്മുടെ സുഹൃത്തോ, മറ്റൊരു കമ്പനി തട്ടികൂട്ടി വീണ്ടും ഭാഗ്യം പരീക്ഷിക്കുന്നു.

2. മറ്റൊരാള് ഒരു അറബിവംശജന്റെ കമ്പനിയില് സാദാ തൊഴിലാളിയായി പ്രവേശിച്ചു തന്റെ പ്രാവീണ്യവും സാങ്കേതിക തികവുമൊക്കെ പൂര്‍ണ്ണമായും അര്‍പ്പിച്ചു ജോലി ചെയ്യുന്നു. ഇത് കണ്ടറിഞ്ഞ തൊഴിലുടമ അയാളെ യഥാവിധി പരിഗണിക്കുകയും ചെയ്യുന്നുണ്ട്. കൂടുതല് കാലം അതെ കമ്പനിയില് ജോലി ചെയ്തവരെ മുന്കടന്നു സെക്ഷന്റെ ഇന്‍ചാര്‍ജ് പദവി നല്‍കി; ശമ്പളവര്ധനയിലും ആനുകൂല്യങ്ങളിലുമൊക്കെ പ്രത്യേകമായി പരിഗണിച്ചു. ഇതയാളെ കൂടുതല് കര്മ്മനിരതനാക്കി. ഈ സമ്പൂര്‍ണ്ണസമര്‍പ്പണം (അത്രമേല് അര്‍പ്പണസന്നദ്ധരല്ലാത്ത മലയാളികള് തന്നെയായ) തന്റെ സഹപ്രവര്‍ത്തകരുടെ രോഷം പലപ്പോഴും ക്ഷണിച്ചു വരുത്തിയെങ്കിലും തനിക്കു കൂലി തരുന്ന കമ്പനിയെ ആത്മാര്‍ഥമായി സേവിക്കുന്നതില് നിന്ന് അതൊന്നും അയാളെ പിന്നോട്ടടിപ്പിക്കുന്നില്ല.
അങ്ങനെയിരിക്കവേ ഒരു സുപ്രഭാതത്തില് ജോലിക്ക് ചെന്ന നമ്മുടെ സുഹൃത്തിനെ കാത്തിരുന്നത് തൊഴിലുടമയുടെ ക്രുദ്ധമായ മുഖമാണ്. കാണാതായ, പതിനായിരക്കണക്കിനു റിയാല് വിലവിരുന്ന യന്ത്രഭാഗം ഉടന്‍ തിരിച്ചേല്‍പിച്ചില്ലേല്‍ പോലീസില്‍ ഏല്പിക്കുമെന്നുല്ഘോഷിച്ചു അതുവരെ കണ്ട സ്നേഹവായ്പിന്റെ യാതൊരു ലാഞ്ചനയും പ്രകടമല്ലാത്ത ഒട്ടും ദാക്ഷിണ്യമില്ലാത്ത പുതിയ മുഖം കണ്ടു നിഷ്കളങ്കനായ ആ സുഹൃത്ത്‌ ഞെട്ടി. അതിലുപരി തന്റെ മുഴുവന്‍ സഹപ്രവര്‍ത്തകര്‍ക്കും മുന്‍പില്‍ കള്ളന്‍ എന്ന മുദ്ര ചാര്‍ത്തപ്പെട്ടത്തിലെ സങ്കടം, അപമാനം... അയാള്‍ തന്റെ നിരപരാധിത്വം കേണു പറഞ്ഞിട്ടും അത് സ്വീകരിക്കപ്പെട്ടില്ല. തല്ക്കാലം പോലീസില്‍ എല്പിക്കുന്നില്ല എന്നും ആനുകൂല്യങ്ങള്‍ ഒന്നുമില്ലാതെ എക്സിറ്റ് അടിച്ചു നാട്ടില്‍ വിടുമെന്നും ഒരു സൌമനസ്യം അനുവദിച്ചു കിട്ടി.
പ്രവാസം അവസാനിപ്പിച്ച്‌ നാടണയാന്‍ ഒരുങ്ങുന്നതിനിടെ തൊഴിലുടമ വിളിപ്പിച്ചു 'കള്ളനെ' കണ്ടുപിടിച്ച കാര്യം പറഞ്ഞു. അവന്റെ (അറബിയുടെ) തന്നെ നാട്ടുകാരന്‍ ആയതിനാല്‍ പേര് വെളിപ്പെടുത്തിയില്ല; ഒതുക്കത്തില്‍ അതങ്ങ് 'പരിഹരിച്ചു!'. നമ്മുടെ നാട്ടുകാരന് ഒരു മാലിഷ്!

ഒന്നാമന്‍ വീഴ്ചയിലെ പാഠങ്ങള് മൂലധനമാക്കി തുടങ്ങിയ ഭാഗ്യപരീക്ഷണം ഇത്തവണ പൂര്‍ണ്ണവിജയമാകും എന്ന് നമുക്ക് പ്രത്യാശിക്കാം. രണ്ടാമന്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ അതെ തൊഴിലില്‍ തുടര്‍ന്നാലും, തൊഴിലുടമ കാട്ടിയ സ്നേഹവാല്‍സല്യം തന്റെ ബിസിനസിന്റെ ഉന്നതിക്ക് വേണ്ടിയാണെന്ന് തിരിച്ചറിഞ്ഞു തന്റെ ഭാഗം എപ്പോഴും സുരക്ഷിതമാക്കുമെന്നും. ഇവര്‍ രണ്ടു പേരും ചെയ്തതില്‍ എന്തെങ്കിലും തെറ്റുണ്ട് എന്ന് പറയാനാകില്ല. സഹായമനസ്ഥിതി, അടുപ്പമുള്ളവരോടുള്ള വിശ്വാസം, തൊഴിലിനോടുള്ള ആത്മാര്‍ത്ഥത ഇവയൊക്കെ നല്ല ഗുണങ്ങള്‍ തന്നെയാണ് താനും. പക്ഷെ, ഒരാള്‍ നല്ല ഡ്രൈവര്‍ ആകുന്നത് നന്നായി ഡ്രൈവ് ചെയ്യുന്നത് കൊണ്ട് മാത്രമല്ല; മോശം ഡ്രൈവ് ചെയ്യുന്നവര്‍ വരുത്തിയേക്കാവുന്ന അപകടത്തെ കുറിച്ച് ജാഗ്രത്തായി, കരുതല്‍ എടുക്കുക വഴി കൂടിയാണ്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A bad idea is not checking yours, at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


A bad score is 579. A good idea is checking yours at freecreditscore.com.
.

__,_._,___

No comments:

Post a Comment