Wednesday, 14 September 2011

Re: [www.keralites.net]

പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തത് മാധ്യമ ഗുണ്ടായിസം: എം ബി രാജേഷ്
Posted on: 14-Sep-2011 12:25 AM
കണ്ണൂര്‍ : ഡിവൈഎഫ്ഐ ജില്ലാ കണ്‍വന്‍ഷനിലെ തന്റെ ഉദ്ഘാടന പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തവര്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ മാധ്യമഗുണ്ടായിസം നടത്തുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ബി രാജേഷ് എംപി പറഞ്ഞു. പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് താനോ കേള്‍വിക്കാരോ ചിന്തിക്കാത്ത വ്യാഖ്യാനം നല്‍കി അവതരിപ്പിക്കുകയായിരുന്നു. വൈകിട്ടത്തെ ചാനല്‍ ചര്‍ച്ചകള്‍ക്കായി വാര്‍ത്ത ചമയ്ക്കുന്ന സംസ്കാരശൂന്യതയാണിതെന്നും രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഗോളവല്‍ക്കരണംപോലുള്ള ഗൗരവമുള്ള രാഷ്ട്രീയ പ്രശ്നങ്ങള്‍ യുവജനങ്ങള്‍ക്കിടയില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തില്‍ ചര്‍ച്ചചെയ്യുന്നില്ലെന്നാണ് പ്രസംഗത്തില്‍ പറഞ്ഞത്. എല്ലാവരും ആളുകളെ രസിപ്പിക്കുന്ന വിവാദ വിഷയങ്ങള്‍മാത്രം പ്രസംഗിച്ച് മടങ്ങുകയാണ്. കുഞ്ഞാലിക്കുട്ടിയുടെയും ബാലകൃഷ്ണപിള്ളയുടെയും വിഷയങ്ങള്‍ ഇതിനൊപ്പം ഉദാഹരണമായി സൂചിപ്പിച്ചതാണ്. ഇക്കാര്യം ദുര്‍വ്യാഖ്യാനം ചെയ്താണ് ചാനലുകള്‍ സംപ്രേഷണം ചെയ്തത്. ചാനലുകളുടെ വിവാദ വ്യവസായം ഡിവൈഎഫ്ഐയുടെ ചെലവില്‍ വേണ്ട. മര്യാദയുടെയും സംസ്കാരത്തിന്റെയും സകല അതിരുകളും മാധ്യമങ്ങള്‍ക്ക് നഷ്ടമാവുന്നു എന്ന് തെളിയിക്കുന്നതാണ് സംഭവമെന്നും രാജേഷ് പറഞ്ഞു. സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്, ജോയിന്റ് സെക്രട്ടറി സി സത്യപാലന്‍ , ജില്ലാ പ്രസിഡന്റ് എ എന്‍ ഷംസീര്‍ , സെക്രട്ടറി പി സന്തോഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
shya

From: Valsan Mathew / ZAC Applied & Unitary Eng'g Dept <mathew@zamilac.com>
To: Keralites <Keralites@yahoogroups.com>
Sent: Wednesday, September 14, 2011 8:30 AM
Subject: [www.keralites.net]

No comments:

Post a Comment