Wednesday, 14 September 2011

Re: [www.keralites.net] സഖാക്കളെ,വിപ്ലവകാരികളെ,ഗുണ്ടകളെ…

 

6 Kollam election contest cheyyunnathu ban cheythathu kondu rajyathu pauravakasam eduthu kalanju kondu Emergency prakhapicha congress karano Judiciaryude mahathmayam parayunnu. athum maryad ullathu kondu.
Sakakkal ennal gundakal ennano artham.. Groupil comments post cheyyumpol manyatha illathe than oru gunda thanne ayirikkum
Suprem Court judge thanne paranathu Judiciary yude nettam rich people kku mathrame kittunnulloo enannu. Athu CPM pala rparavasyam
paranjittundu..
Athum sariyumanu... Athu kondu niyama savidhanam venda ennu paranjittilla..
PC george vishayathil CPM paranjathu PC George varan pokunna verdict ne swadeenikkan sramikkunnu ennanu...
athariyathe evan enthanu post cheyyunntahu...
Jai, Ambani, Jai US

From: VIJESH GALFAR <vijeshgalfar@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Tuesday, September 13, 2011 9:21 AM
Subject: [www.keralites.net] സഖാക്കളെ,വിപ്ലവകാരികളെ,ഗുണ്ടകളെ…
 
സഖാക്കളെ,വിപ്ലവകാരികളെ,ഗുണ്ടകളെ…
ഇന്നലെ പാര്‍ട്ടി ഓഫിസില്‍ താത്വികാവലോകനത്തിനു വേണ്ടി യോഗം ചേര്‍്ന്നിട്ട് ഞങ്ങള്‍്ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ആദ്യം മുതല്‍ അവസാനം വരെ ഞങ്ങള്‍ കരയുകയായിരുന്നു. ദൈവസ്ഥാനത്ത് ഞങ്ങള്‍ കാണുന്ന ജഡ്ജിമാര്‍,ഇന്ത്യന്‍ ജൂഡീഷ്യറി,ലോ ആന്‍ഡ് ഓര്‍ഡര്‍…. സഹിക്കുന്നില്ല സഖാക്കളെ സഹിക്കുന്നില്ല. പി.സി.ജോര്‍ജ് എന്ന വാ പോയ കോടാലി വിജിലന്‍സ് ജഡ്ജിക്കെതിരായി കത്തെഴുതി എന്നു കേട്ടപ്പോള്‍ ഞങ്ങളുടെ കരണത്തടിച്ചതുപോലെ ആണ് തോന്നിയത്. ആ ജഡ്ജിക്ക് എന്തുമാത്രം വിഷമം വന്നു കാണും. പി.സി.ജോര്‍ജിനു വേണ്ടി ഞങ്ങള്‍ ആദ്യം ആ ജഡ്ജിയോട് മാപ്പു ചോദിക്കുന്നു.
ആ കത്ത് വായിച്ചു നോക്കാതെയാണ് ഞങ്ങള്‍ പ്രതികരിച്ചത് എന്നും പറഞ്ഞ് ജോര്‍ജ് ആ കത്ത് ഇന്നലെ പത്രസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടുകയും അവിടെയുള്ള പത്രക്കാര്‍ക്ക് വിതരണം ചെയ്യുകയുമൊക്കെ ചെയ്തിരുന്നു.അതും ഞങ്ങളെ വേദനിപ്പിച്ചു.ഇവിടെ എല്ലാവരും എല്ലാം വായിച്ചുനോക്കിയിട്ടാണോ അഭിപ്രായം പറയുന്നത് ? ഇംഗ്ലിഷ് വിദ്യാഭ്യാസം ബൂര്‍ഷ്വാസിയിലേക്കുള്ള പ്രവേശനകവാടമാണ്. അമേരിക്കന്‍ സാമ്രാജ്യത്വവിഷം നമ്മുടെ സമൂഹത്തില്‍ കുത്തിവയ്‍ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചാണ് ഇംഗ്ലിഷ്. ചൈനയില്‍ പോലും ഇംഗ്ലിഷിന് അപ്രധാനമായ സ്ഥാനമാണുള്ളത്. വിവാദമായ കത്ത് ഇംഗ്ലിഷിലെഴുതിയത് തന്നെ ഞങ്ങള്‍ പാര്‍ട്ടിക്കാരാരും അത് വായിക്കരുത് എന്ന ദുരുദ്ദേശത്തോടെയാണ് എന്നത് വ്യക്തമാണ്. കത്ത് വായിക്കണം എന്നു ജോര്‍ജ് വെല്ലുവിളിച്ചിരിക്കുന്ന സാഹചര്യത്തില്‍ അത് ഞങ്ങള്‍ സ്വീകരിക്കുകയാണ്. ജോര്‍ജിന്റെ കത്ത് ഞങ്ങള്‍ ചൈനയിലേക്കും ബംഗാളിലേക്കും അയച്ചുകൊടുത്തിരിക്കുകയാണ്. അവിടെയുള്ള ഞങ്ങളുടെ ബൂര്‍ഷ്വാസിയുടെ ഏജന്റുമാര്‍ കത്ത് വായിച്ച് അത് പരിഭാഷപ്പെടുത്തി അയച്ചുതരും. ജോര്‍ജിനുള്ള മറുപടി അത് കഴിഞ്ഞ് തരാം.
ജഡ്ജിമാരെയും കോടതിയെയും ബഹുമാനിക്കാതെ ഒരു സമൂഹത്തിനു മുന്നോട്ടു പോകാനാവില്ല. ജഡ്ജിമാരോടുള്ള ഞങ്ങളുടെ അചഞ്ചലമായ ഭക്തിയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കുമാവില്ല.ഇതു പറയുമ്പോള്‍ ലാവ്‍ലിന്‍ കേസിനെപ്പറ്റിയും ജഡ്ജിമാരെ ശുംഭന്‍മാരെന്നു വിളിച്ചതിനെപ്പറ്റിയുമൊക്കെ പലരും പറയുന്നുണ്ട്. ഇത് രാഷ്ട്രീയം അറിയാത്തതുകൊണ്ടുള്ള പ്രശ്നമാണ്. പാമൊലിന്‍ കേസുപോലല്ല ലാവ്‍ലിന്‍ കേസ്. ഉമ്മന്‍ചാണ്ടി ശിക്ഷിക്കപ്പെടണം എന്നുള്ള കാര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മറിച്ചൊരഭിപ്രായമില്ല. അതുപോലെ തന്നെ നിഷ്കളങ്കനായ പിണറായി വിജയനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നവരെയും വച്ചുകൊണ്ടിരിക്കരുത് എന്ന അഭിപ്രായമാണ് ജനങ്ങള്‍ക്കുള്ളത്. ശുംഭന്‍ എന്ന വാക്കിന് വടക്കന്‍മലബാറിലെ ഗ്രാമങ്ങളില്‍ പരിശുദ്ധമായ അര്‍ഥമാണുള്ളതെന്നു നേരത്തേ പറഞ്ഞിട്ടുള്ളതാണ്.
പിന്നെ ജഡ്ജിമാരോട് ഞങ്ങള്‍ക്കുള്ള സ്നേഹത്തെപ്പറ്റി എത്ര പറഞ്ഞാലും തീരില്ല.എന്റെ മോനെ ജഡ്ജിയാക്കണമെന്നായിരുന്നു എന്റെ ആഗ്രഹം.വ്യക്തിപരമായി ഞാനും കേരളരാഷ്ട്രീയത്തിലെ ജഡ്ജിയാണ്. ഒരു രാഷ്ട്രീയജഡ്ജി എന്ന നിലയില്‍ എതിരാളികളെ തൂക്കിക്കൊല്ലാനും പറ്റാത്തവരെ കയ്യാമം വച്ച് ജീവപര്യന്തം ജയിലിലിടാനുമാണ് ഞാനാഗ്രഹിക്കുന്നത്. ചൈനയിലൊക്കെ അങ്ങനെയാണ്.ചൈനക്കെതിരെ അമേരിക്ക നടത്തുന്ന നീക്കങ്ങളെ സഹായിക്കുന്ന തരത്തില്‍ നിലപാടെടുക്കുന്ന പ്രധാനമന്ത്രിയെ ആണ് അടുത്തതായി കയ്യാമം വയ്‍ക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നത്. ചൈനയെപ്പറ്റി എന്താണ് ഈ നാറികള്‍ കരുതിയിരിക്കുന്നത്.ചൈനക്കാരുടെ ഡാഷ് കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യതയുണ്ടോ ഇവിടുള്ള കോപ്പന്‍മാര്‍ക്ക് ? സോറി,ഞാന്‍ വിഷയത്തില്‍ നിന്നു വ്യതിചലിച്ചു പോയി.
അപ്പോള്‍ പറഞ്ഞുവന്നത് ജഡ്ജിമാരോടുള്ള സ്നേഹം… സ്നേഹമുള്ള അച്നന്മാര്‍ മക്കളെ ശാസിക്കും,തല്ലും,ചിലപ്പോള്‍ കൊന്നെന്നുമിരിക്കും.എന്നു കരുതി മറ്റാരെങ്കിലും ആ മക്കളുടെ മനസ് വേദനിപ്പിച്ചാല്‍ അച്ഛന്റെ മനസ്സ് വേദനിക്കും,മക്കളെ വേദനിപ്പിച്ചവരെ വെറുതെ വിടില്ല.ഇന്ത്യന്‍ ജൂഡിഷ്യറി എനിക്കു പിറക്കാതെ പോയ മകനാണ്. സ്വന്തം മകനെ എന്ന പോലെ ജഡ്ജിമാരെ ശാസിക്കാനും ചെവിക്കുപിടിക്കാനും തല്ലാനും കൊല്ലാനുമൊക്കെ ഞങ്ങടെ പാര്‍ട്ടിക്ക് അധികാരമുണ്ട്. അവരിലൊരു ജഡ്ജിക്കെതിരെ പരാതി എഴുതി അയച്ച ജോര്‍ജിന്റെ പൊക കണ്ടേ ഞങ്ങളടങ്ങൂ.ജഡ്ജിമാരെ മര്യാദ പഠിപ്പിക്കാന്‍ ഇവിടെ ഞങ്ങളുണ്ട്.ഞങ്ങളുടെ അധികാരപരിധിയില്‍ കൈകടത്തിയാല്‍ ജോര്‍ജിനെ വെറുതെവിടില്ല.ജോര്‍ജിനെതിരെ ഞങ്ങള്‍ ഗവര്‍ണര്‍ക്കു പരാതി കൊടുത്തിട്ടുണ്ട്.ഗവര്‍ണര്‍മാര്‍ ഞങ്ങളുടെ മരുമക്കള്ടെ സ്ഥാനത്താണ്. അവരെ ശാസിക്കാനും അനുസരിപ്പിക്കാനും ഭീഷണിപ്പെടുത്താനും ഞങ്ങള്‍ക്ക് അവകാശമുണ്ട്.നടപടി എടുത്തില്ലെങ്കില്‍ ഗവര്‍ണരും ഞങ്ങളുടെ തനിക്കൊണം അറിയും.
ഭരിക്കുന്നത് യുഡിഎഫ് ആണെന്നു കരുതി എല്‍ഡിഎഫ് ഭരണകാലത്തെ നയങ്ങളില്‍ നിന്നു വ്യതിചലിക്കാനോ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനോ ഞങ്ങള്‍ അനുവദിക്കില്ല.ഉമ്മന്‍ചാണ്ടി 100 ദിവസം കൊണ്ട് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയതായി പറയുന്നു. പ്രഖ്യാപിച്ച കാര്യങ്ങളെല്ലാം നടപ്പാക്കാന്‍ ശ്രമിച്ചതും ഞങ്ങളോടുള്ള വെല്ലുവിളിയായാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയെ കയ്യാമം വച്ച് നടത്തിയില്ലെങ്കില്‍ മുന്നോട്ടുള്ള കാര്യങ്ങള്‍ പ്രതിസന്ധിയിലാവും.
ഇക്കാര്യങ്ങളെപ്പറ്റി കൂലങ്കഷമായി ആലോചിക്കാനും ബംഗാളിലെ സഖാക്കള്‍ പുതിയ ഭരണത്തിന്‍ കീഴില്‍ നരകയാതന അനുഭവിക്കുന്ന സാഹചര്യത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇന്ത്യയെ ആക്രമിച്ചു കീഴ്‍പെടുത്തി ചൈനയുടെ ഭാഗമാക്കുക എന്ന നമ്മുടെ സ്വപ്നത്തിലേക്ക് ഇനി എത്ര ദൂരമെന്നളന്നു നോക്കാനും അക്കാര്യത്തില്‍ ചൈനയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും വേണ്ടി നാളെ ഒരു പ്രത്യേക മീറ്റിങ് ചേരുന്നുണ്ട്,അവിടെ വച്ച് കത്തിക്കാന്‍ എല്ലാവരും ഉമ്മന്‍ ചാണ്ടിയുടെയും പി.സി.ജോര്‍ജിന്റെയും കോലം ഉണ്ടാക്കിക്കൊണ്ടു വരേണ്ടതാണ്. പാര്‍ട്ടി ആപ്പീസില്‍ നിന്നു പഴയ കോലം എടുത്തുകൊണ്ടു വരുന്നവര്‍ കഴിഞ്ഞ വര്‍ഷം കത്തിച്ചതില്‍ ബാക്കിയിരിക്കുന്ന ഹൈക്കോടതി ജഡ്ജിമാരുടെ കോലം എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
ലാല്‍സലാം,
ചൈന ജയിക്കട്ടെ.
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A bad idea is not checking yours, at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


A bad score is 598. A bad idea is not checking yours, at freecreditscore.com.
.

__,_._,___

No comments:

Post a Comment