Wednesday, 12 February 2014

[www.keralites.net] ????????? ????? ?????? ??????? ? ??????????? ??? ??????????? ??? ???

 

ദുബായില്‍ സര്‍ക്കാര്‍ രേഖകള്‍ എത്തിക്കാന്‍ ഇനി പൈലറ്റില്ലാ വിമാനം

 
ദുബായില്‍ സര്‍ക്കാര്‍ രേഖകള്‍ എത്തിക്കാന്‍ ഇനി പൈലറ്റില്ലാ വിമാനം
 
ദുബായ്: സര്‍ക്കാര്‍ രേഖകള്‍ വിവിധയിടങ്ങളില്‍ എത്തിക്കാന്‍ സഹായിക്കുന്ന സ്വയം നിയന്ത്രിത വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ നടന്നു. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ സാനിധ്യത്തിലായിരുന്നു ഡ്രോണ്‍ പരീക്ഷിച്ചത്. പൈലറ്റില്ലാത്ത സ്വയം നിയന്ത്രിത ചെറുവിമാനങ്ങളാണ് ഡ്രോണുകള്‍. യു.എ.ഇയില്‍തിരിച്ചറിയല്‍കാര്‍ഡുകള്‍, െ്രെഡവിംഗ് ലൈസന്‍സുകള്‍തുടങ്ങിയ ഗവണ്‍മെന്റ് സംബന്ധ രേഖകള്‍ഉടമസ്ഥര്‍ക്ക് എത്തിക്കാന്‍ഡ്രോണുകള്‍ഉപയോഗിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് അധികൃതര്‍പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തിനകം ഈ സംവിധാനം നടപ്പിലാകുമെന്നും പ്രഖ്യാപനമുണ്ടായി.
 

പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ദുബായില്‍ഡ്രോണ്‍പരീക്ഷണ പറക്കല്‍നടത്തി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്റാഷിദ് അല്‍മക്തൂം പരീക്ഷണ പറക്കലിന് സാക്ഷിയായി. ഡ്രോണിന്റെ മുകള്‍വശത്തുള്ള ചെറിയ അറയിലാണ് രേഖകള്‍സൂക്ഷിക്കുക. രേഖ കൈപ്പറ്റേണ്ട ആള്‍വിരലടയാളം സ്‌കാന്‍ചെയ്താല്‍മാത്രമേ ഈ അറ തുറക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഈ സംവിധാനം സുരക്ഷിതമാണെന്ന് അധികൃതര്‍വ്യക്തമാക്കുന്നു.

യു.എ.ഇയിലെ 40 ഡിഗ്രിയില്‍അധികമുള്ള ചൂട്, മണല്‍ക്കാറ്റ് തുടങ്ങിയവയ പ്രതിരോധിക്കുന്ന തരത്തിലുള്ളതാണ് ഈ ഡ്രോണുകള്‍. പാര്‍സലുമായി പറന്ന് വീടുകളിലും ഓഫീസുകളിലുമെത്തുന്ന ഈ ചെറുവിമാനങ്ങള്‍ക്ക് വന്‍സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment