മലയാളികളുടെ പ്രിയ നായിക നടി മീരാ ജാസ്മിന്‍ വിവാഹ ചടങ്ങില്‍ ദിലീപ്, കാവ്യമാധവന്‍, സുരേഷ്‌ഗോപി, നിര്‍മ്മാതാവ് രഞ്ജിത്ത് എന്നിങ്ങനെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ബുധനാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം പാളയം സി.എസ്.ഐ. എം.എം. പള്ളിയില്‍ വെച്ചായിരുന്നു മിന്നുകെട്ട്. ദുബായില്‍ ഐടി പ്രൊഫഷണലായ തിരുവനന്തപുരം നന്ദാവനം സ്വീറ്റ് ഹോമില്‍ അനില്‍ ജോണ്‍ ടൈറ്റസ് ആണ് ജീവിത പങ്കാളി. വിവാഹത്തിന് സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. ധര്‍മരാജ് റസാലം മുഖ്യ കാര്‍മികത്വം വഹിച്ചു. ഇതിനുശേഷം ഇടപ്പഴഞ്ഞി ആര്‍.ഡി. ഓഡിറ്റോറിയത്തില്‍ വിവാഹ സത്കാരം നടന്നു. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ഞായറാഴ്ച മീരയുടെയും അനിലിന്റെയും വിവാഹം കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മീരയുടെ ചെലവന്നൂരിലുള്ള വീട്ടിലെത്തി എറണാകുളം സബ് രജിസ്ട്രാര്‍ ആണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്.
www.keralites.net
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment