സൗദി എക്സിറ്റ് റി-എൻട്രി വിസ - എപ്പോഴും ഒരു കോപ്പി കയ്യിൽ കരുതുക
സെപ്റ്റംബർ ഏഴു മുതൽ എക്സിറ്റ് റി-എൻട്രി വിസയുടെ കോപ്പി പാസ്പോർട്ടിനൊപ്പം ആവശ്യമില്ലന്നുള്ള സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിബന്ധന പ്രാബല്യത്തിൽ വരുകയാണല്ലോ? വിദേശ യാത്രാകാര്യങ്ങൾ കൂടുതൽ ലഘൂ കരിക്കാനുദ്ദേശിച്ചു ള്ള ഈ നടപടി സൗദി വിമാനത്താവളങ്ങളിൽ പ്രശ്നമുണ്ടാക്കില്ലെങ്കിലും വിദേശത്തെ, പ്രത്യേകിച്ച് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ വളരെ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എല്ലാ വിവരങ്ങളും ആഭ്യന്തര മന്ത്രാലയത്തിൻറെ വെബ്സൈറ്റിൽ ഉണ്ടാവുമെങ്കിലും ചെക്-ഇൻ കൗണ്ടറിലെ വിമാനക്കമ്പനിയുടെ ഉദ്യോഗസ്ഥൻ ആ സമയം ഇന്റർനെറ്റ് നോക്കി അതൊന്നും പരിശോധിക്കാൻ പോകുന്നില്ല. പല വിമാനക്കമ്പനികളും വിസ ഇല്ലാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കാറില്ല. എന്നാൽ റി-എൻട്രി വിസയുടെ ഒരു കോപ്പി അയ്യാളെ കാണിച്ചാൽ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. അല്ലെങ്കിൽ യാത്ര തന്നെ മുടങ്ങിയെന്നു വരാം. അതുകൊണ്ട് ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും എക്സിറ്റ് റി-എൻട്രി വിസയുടെ ഒരു കോപ്പി യാത്രയിലുടനീളം കരുതുന്നതാണ് ബുദ്ധി.
എക്സിറ്റ് വിസയുടെ കാര്യത്തിലും ഇത് ബാധകമാണ്. സൌദിയിൽ നിന്നും എക്സിറ്റിൽ പോകുന്നവർ പിന്നീടൊരവസരത്തിൽ പുതിയൊരു വിസയിൽ തിരിച്ചു വരാനാഗ്രഹിക്കുന്നെങ്കിൽ ഇന്ത്യയിലെ സൗദി എംബസ്സിയിൽ നിന്നും വിസ അടിക്കുന്നതിനു എക്സിറ്റ് വിസയുടെ ഒരു കോപ്പി കൂടി കൊടുക്കേണ്ടിവരും. ഇല്ലെങ്കിൽ ചിലപ്പോൾ വിസ കിട്ടിയെന്നു വരില്ല.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment