കൊച്ചി: ലൈംഗികാരോപണ കേസില്‍ ജോസ് തെറ്റയില്‍ എംഎല്‍എയ്ക്കെതിരായ അന്വേഷണത്തിന് താല്‍ക്കാലിക സ്റ്റേ അനുവദിച്ചു. തെറ്റയിലിനെതിരായ മാനഭംഗകുറ്റം പ്രഥമദഷ്ട്യാ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. തെറ്റയിലിനെതിരായ യുവതിയുടെ പരാതിയിലെ എഫ്ഐആര്‍ പത്തു ദിവസത്തേക്കാണ് സ്റേ ചെയ്തിരിക്കുന്നത്. ഇല്ലാത്ത ഒരു കേസില്‍ എങ്ങിനെ കേസ് മുന്നോട്ടു കൊണ്ടുപോകുമെന്ന് കോടതി സര്‍ക്കാരിനോടു ചോദിച്ചു. ജോസ് തെറ്റയിലിനെ അറസ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. പരാതിക്കാരിക്ക് കോടതി നോട്ടീസയക്കുകയും ചെയ്തു. പരാതിക്കാരിയായ മഞ്ഞപ്ര സ്വദേശിനിയുടെ രഹസ്യമൊഴി ചൊവ്വാഴ്ച ആലുവ കോടതി രേഖപ്പെടുത്താനിരിക്കേയാണ് അന്വേഷണം സ്റേ ചെയ്തിരിക്കുന്നത്. യുവതി നിഷ്കളങ്കയല്ലെന്ന് കേസ് കഴിഞ്ഞ ദിവസം പരിഗണിച്ചപ്പോള്‍ തന്നെ കോടതി വ്യക്തമാക്കിയിരുന്നു. യുവതിയുടെ ആരോപണം അടിസ്ഥാ} രഹിതമാണെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നുമാണ് തെറ്റയില്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. സംസ്ഥാനത്തു നിലനില്‍ക്കുന്ന സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ അടിസ്ഥാനരഹിതമായ പരാതിയെ തുടര്‍ന്നു പോലീസ് തന്നെ വേട്ടയാടുകയാണ്. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പു ചേര്‍ത്താണ് ആലുവ ഈസ്റ് പോലീസ് കേസ് രജിസ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, നീലച്ചിത്രം പ്രചരിപ്പിച്ച പരാതിക്കാരിക്കെതിരെ കേസ് രജിസ്റര്‍ ചെയ്യാനോ ഐടി ആക്ട് അനുസരിച്ചു നടപടി സ്വീകരിക്കാനോ പോലീസ് തയാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം ശരിയല്ല. പരാതിക്കാരിയായ സ്ത്രീ നേരത്തെ വിവാഹം കഴിച്ചിരുന്നു. ആ ബന്ധം വേര്‍പിരിഞ്ഞു. അവര്‍ക്ക് 30 വയസു പ്രായമുണ്ട്. 26 വയസുള്ള തന്റെ മകനുമായി വിവാഹം നിശ്ചയിച്ചിരുന്നുവെന്ന ആരോപണം തെറ്റാണ്. മകന്‍ മുംബൈയിലാണു ജോലി ചെയ്യുന്നത്. എന്നാല്‍ സ്ഥിരജോലി ആയിട്ടില്ല. മകന്റെ വിവാഹം സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കഴിഞ്ഞ 40 വര്‍ഷമായി പൊതുരംഗത്തു പ്രവര്‍ത്തിക്കുന്ന തന്റെ രാഷ്ട്രീയഭാവി നശിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി ആലുവ ഈസ്റ് പോലീസ് കേസ് രജിസ്റര്‍ ചെയ്തിരിക്കുന്നതെന്നു തെറ്റയില്‍ ഹര്‍ജിയില്‍ വാദിച്ചു. എട്ടു മാസങ്ങള്‍ക്കു മുമ്പ് നടന്നെന്നു പറയുന്ന സംഭവം ഇപ്പോള്‍ കുത്തിപ്പൊക്കിയത് ഇതിനു തെളിവാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിച്ചു. തെറ്റയിലിനും മകനുമെതിരേ പരാതി നല്‍കിയ യുവതിയുടെ മൊഴി മജിസ്ട്രേറ്റിനു മുമ്പാകെ രേഖപ്പെടുത്താന്‍ പോലീസ് തീരുമാനിച്ച സാഹചര്യത്തിലായിരുന്നു തെറ്റയിലിന്റെ നീക്കം. യുവതി പിന്നീട് മൊഴി മാറ്റാതിരിക്കാനാണ് മജിസ്ട്രേറ്റിനു മുമ്പില്‍ മൊഴി രേഖപ്പെടുത്തുന്നത്. |
No comments:
Post a Comment