സരിതയ്ക്ക് യുഡിഎഫിലെ പ്രമുഖരുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ഡ്രൈവറുടെ കത്ത്
കോട്ടയം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍ക്ക് യുഡിഎഫിലെ പ്രമുഖരും മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരോപണ വിധേയരുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി ഡ്രൈവറായിരുന്ന ശ്രീജിത്ത് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പ് 'മംഗളം ഓണ്‍ലൈന്' ലഭിച്ചു. സരിതയുടെ നിര്‍ദേശ പ്രകാരം മുഖ്യമന്ത്രിയുടെ ബന്ധുവും കോണ്‍ഗ്രസ് നേതാവും സഹകരണ പരീക്ഷാ ബോര്‍ഡ് ചെയര്‍മാനുമായ കുഞ്ഞ് ഇല്ലംമ്പള്ളിക്ക് പണം നല്‍കിയിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു.
സരിതയുമായുള്ള യുഡിഎഫ് നേതാക്കളുടെ ഇടപാട് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും ഇതുമൂലം തന്റെ ജീവനും സ്വത്തിനും ഭിഷണിയുണ്ടെന്നും ശ്രീജിത്ത് കത്തില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പ് ശ്രീജിത്ത് പ്രതിപക്ഷ നേതാവിനും ഡി.ജി.പിക്കും ആഭ്യന്തരമന്ത്രിക്കും നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ലക്ഷ്മിനായര്‍ എന്ന സരിതയ്ക്കും ഭര്‍ത്താവായ ഡോ. ആര്‍.ബി നായര്‍ എന്ന ബിജുവിനുമൊപ്പം കോയമ്പത്തൂരിലും നാട്ടിലും താന്‍ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. സോളാര്‍ പാനലിന്റെ പേരില്‍ ഇവര്‍ പലരില്‍ നിന്നും കോടികള്‍ വാങ്ങി ചതിക്കുകയായിരുന്നു. പണം വാങ്ങാന്‍ പോകുമ്പോള്‍ താനായിരുന്നു ഡ്രൈവര്‍. ഈ അടുത്ത കാലത്ത് സോളര്‍ പാനല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവര്‍ പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായി. എന്നാല്‍ ഇവരുടെ തട്ടിപ്പുകളും ഉന്നതരുമായുള്ള അവിഹിത ബന്ധങ്ങളും അറിയാവുന്ന താന്‍ ജീവനില്‍ ഭയന്ന് െ്രെഡവര്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു.
മുന്‍മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍, മുഖ്യമന്ത്രിയുടെ പി.എമാരായ ജോപ്പന്‍, ജിക്കുമോന്‍, ഗണ്‍മാനായ സലീംരാജ്, ഹൈബി ഈഡന്‍, മോന്‍സ് ജോസഫ്, കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ എന്നിവരുമായുള്ള അവിഹിത ബന്ധം തനിക്ക് നേരില്‍ അറിയാവുന്നതാണ് ഇക്കാര്യങ്ങള്‍ താന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനോട് നേരിട്ട് പറയുകയും അദ്ദേഹം താന്‍ പറഞ്ഞ കാര്യങ്ങള്‍ നേരാണോ എന്നറിയുന്നതിന് പരിശോധിക്കുകയും ചെയ്തിരുന്നു. ഇനി എന്തെങ്കിലും ഉണ്ടായാല്‍ തന്നോടു പറയണമെന്നും അറിയിച്ചിരുന്നുവെന്നും ശ്രീജിത്ത് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയുടെ ബന്ധുവായ കുഞ്ഞ് ഇല്ലംമ്പള്ളിയുടെ കോട്ടയത്തെ വീട്ടില്‍ ചെന്ന് അദ്ദേഹത്തിന് ലക്ഷ്മിനായര്‍ തന്നുവിട്ട അമ്പതിനായിരം രൂപ കൈമാറി. അവിഹിത ബന്ധങ്ങളും ഇടപാടുകളും അറിയാവുന്ന ലക്ഷ്മിനായരും ബിജുവും കൂടി തന്നെ വധിക്കാന്‍ സാധ്യതയുണ്ടെന്നും തന്റെ ജീവന് സംരക്ഷണം നല്‍കണമെന്നും 2013 ജൂണ്‍ 10ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
No comments:
Post a Comment