ക്രൂരപീഡനത്തിനിരയായ ബാലനു മസ്‌തിഷ്‌കമരണം
കുമളി: ക്രൂരപീഡനത്തിനിരയായ അഞ്ചുവയസുകാരനു മസ്‌തിഷ്‌കമരണം സംഭവിച്ചതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു. കുട്ടിയെ പീഡിപ്പിച്ച അച്‌ഛനെയും രണ്ടാനമ്മയെയും വധശ്രമത്തിനു പോലീസ് കസ്‌റ്റഡിയിലെടുത്തു.
ചെങ്കര പുത്തന്‍പുരയ്‌ക്കല്‍ ഷെരീഫിന്റെ മകന്‍ ഷെഫീഖാണ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നത്. ഏതു നിമിഷവും മരണം സ്‌ഥിരീകരിക്കുമെന്ന് ആശുപത്രിവൃത്തങ്ങള്‍ സൂചന നല്‍കി.
പോലീസ് കസ്‌റ്റഡിയിലെടുത്ത ഷെരീഫും(27) രണ്ടാം ഭാര്യ അനീഷ(25)യും കുറ്റംസമ്മതിച്ചു. ഇരുവരും നിരന്തരമായി കുട്ടിയെ പീഡിപ്പിച്ചിരുന്നു. രണ്ടാഴ്‌ച മുമ്പു ദേഹോപദ്രവം ഏല്‍പ്പിക്കുന്നതിനിടെ കുട്ടിയുടെ കാലൊടിഞ്ഞു. ഇതിനുശേഷം എഴുന്നേറ്റു നടക്കാന്‍പോലും കഴിയാത്ത സ്‌ഥിതിയിലായിരുന്നു ബാലന്‍. ആശുപത്രിയിലെത്തിക്കാന്‍ ഇരുവരും തയാറായില്ല. ഞായറാഴ്‌ച കക്കൂസില്‍ പോകണമെന്ന് ആവശ്യപ്പെട്ട കുട്ടിയെ സഹായിക്കാനും ഇരുവരും തയാറായില്ല. ഇതേത്തുടര്‍ന്നു ബാലന്‍ വീടിനുള്ളില്‍ മലമൂത്ര വിസര്‍ജനം നടത്തി. ഇതില്‍ പ്രകോപിതയായ അനീഷ കുട്ടിയെ അതിക്രൂരമായി മര്‍ദിച്ചു.
അടിയും ചവിട്ടുമേറ്റ കുട്ടി മൃതപ്രായനായി. മര്‍ദനത്തിനിടെ കുട്ടിയെ തല ഭിത്തിയില്‍ ഇടിച്ച് മാരകമായി പരുക്കേല്‍പ്പിച്ചു. ഇതോടെ ബോധരഹിതനായ ബാലനെ ആശുപത്രിയിലെത്തിക്കാന്‍ ഷെരീഫ് തയാറായെങ്കിലും ഭാര്യ നിരുത്സാഹപ്പെടുത്തി.
തിങ്കളാഴ്‌ച രാവിലെയും ബോധരഹിതനായി കിടക്കുന്നതു കണ്ടതോടെ ഷെരീഫിന്റെ സുഹൃത്തിന്റെ സഹായത്തോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. വീണു പരുക്കേറ്റെന്നു പറഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മാരകമായി പരുക്കേറ്റതായി കണ്ടെത്തിയതോടെ െചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെടുകയും പോലീസില്‍ അറിയിക്കുകയും ചെയ്‌തു.
ഇന്നലെ കുമളി എസ്.ഐ: പയസ് കെ. തോമസിന്റെ നേതൃത്വത്തില്‍ പോലീസ് ആശുപത്രിയിലെത്തി ഷെരീഫിനെയും അനീഷയെയും ചോദ്യംചെയ്‌തു. കുട്ടിയെ ക്രൂരപീഡനത്തിനിരയാക്കിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതോടെ ഇരുവരെയും കസ്‌റ്റഡിയിലെടുത്തു.മൂന്നു മാസമായി ഇവര്‍ കുമളി ഒന്നാംെമെലില്‍ വാടകയ്‌ക്കു താമസിച്ചുവരികയായിരുന്നു. ഷെരീഫിനെയും അനീഷയെയും പോലീസ് സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ ജനരോഷമുയര്‍ന്നു. സ്‌ഥലത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പോലീസിന്റെ കണ്ണുവെട്ടിച്ച് സ്‌റ്റേഷനുള്ളില്‍ കടന്ന് ഷെരീഫിന്റെ മുഖത്തടിക്കുകയും ചെയ്‌തു. ഒരാഴ്‌ച മുമ്പ് കുട്ടി കുളിമുറിയില്‍ വീണു പരുക്കേറ്റെന്നാണ് ഇവര്‍ ആദ്യം പോലീസിനോടു പറഞ്ഞത്.ഷെരീഫിന്റെ ആദ്യ വിവാഹത്തിലെ ഇളയമകനാണു ഷെഫീഖ്. മൂത്തമകന്‍ മൂവാറ്റുപുഴയിലെ യത്തീംഖാനയില്‍ പഠിക്കുകയാണ്. രണ്ടാം ഭാര്യയായ അനീഷയ്‌ക്കും ആദ്യ വിവാഹത്തില്‍ രണ്ടു കുട്ടികളുണ്ട്. ഇവര്‍ ബന്ധുവീടുകളിലാണ്.
അച്‌ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തിന് ഇരയായ അഞ്ചുവയസുകാരന്റെ നില ഗുരുതരമാകാന്‍ കാരണം തലച്ചോറിലെ രക്‌തസ്രാവവും നീര്‍ക്കെട്ടും. ശക്‌തിയായി ഭിത്തിയില്‍ ഇടിപ്പിച്ചതു മൂലം തലയ്‌ക്ക് മാരക പരുക്കാണേറ്റത്. ബോധരഹിതനായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കടുത്ത പനി ബാധിച്ച നിലയിലായിരുന്നു.
ഇതു നിയന്ത്രിച്ച ശേഷമാണ് കട്ടപ്പന സെന്റ് ജോണ്‍സ് സ്വകാര്യ ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍ നിഷാന്ത് പോളിന്റെ നേതൃത്വത്തില്‍ വിദഗ്‌ധ ചികിത്സ ആരംഭിച്ചത്. ഇതിനിടെ ബാലന് മസ്‌തിഷ്‌ക മരണവും സംഭവിച്ചു. കുട്ടിയുടെ തലച്ചോറിനുള്ളില്‍ മൂന്നോളം ഭാഗത്ത് നീര്‍ക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. രക്‌തസ്രാവവും ചികിത്സയ്‌ക്ക് തടസമാകുകയാണ്. ശസ്‌ത്രക്രിയ നടത്താന്‍ പോലും കഴിയാത്ത സ്‌ഥിതിയാണ്. ഇടതുകാലിനു ഒടിവും സംഭവിച്ചിട്ടുണ്ട്. പരിശോധനയില്‍ നെഞ്ചില്‍ പൊള്ളലേറ്റതിന്റെ പാടും ഇടിച്ചതു മൂലമുണ്ടായ ചതവും കണ്ടെത്തി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നുള്ളി മുറിവേല്‍പ്പിച്ചതിന്റെ നൂറിലധികം പാടുകളുണ്ട്. നിലവില്‍ ചികിത്സയോടു കുട്ടിയുടെ ശരീരം പ്രതികരിക്കാത്ത സ്‌ഥിതിയാണ്.
ഷെരീഫും അനീഷയും ഷെഫീഖിന്റെ ക്രൂരമായി മര്‍ദിക്കുന്നതു പതിവായിരുന്നെന്ന് പരിസരവാസികള്‍. മര്‍ദനമേറ്റ് ഷെഫീഖ് നിലവിളിക്കുന്നതു പലപ്പോഴും കേട്ടിരുന്നതായും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഐസ്‌ക്രീം വില്‍പ്പനക്കാരനായ ഷെരീഫ് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതിനാല്‍ ആദ്യ വിവാഹത്തിലുള്ള ഒരു കുട്ടിയെ മൂവാറ്റുപുഴയിലെ യത്തീംഖാനയില്‍ നിര്‍ത്തിയാണ് പഠിപ്പിക്കുന്നത്.
ആദ്യ ഭാര്യ അസുഖം ബാധിച്ച് മരിച്ചതോടെയാണ് ഷെരീഫ് അനീഷയെ വിവാഹം കഴിക്കുന്നത്. അനീഷയ്‌ക്കും ആദ്യ വിവാഹത്തില്‍ രണ്ട് കുട്ടികളുണ്ട്. ഇവര്‍ ബന്ധുവീടുകളിലാണ്.
അനീഷയുമായുള്ള ബന്ധത്തില്‍ ഷെരീഫിനു മറ്റൊരു കുട്ടിയുമുണ്ട്. ഈ കുട്ടിയോടായിരുന്നു ഇരുവര്‍ക്കും കൂടുതല്‍ സ്‌നേഹം ഉണ്ടായിരുന്നതെന്ന് സമീപവാസികളും പറയുന്നു.
No comments:
Post a Comment