നമ്മുടെ നടികള്‍ക്കെന്തുപറ്റി ?
ബാലെ കലാരംഗത്ത് നിത്യഹരിത നായകനായിരുന്ന അരവിന്ദാക്ഷ മേനോന്റെ ചെറുമകളാണ് ശാലുമേനോന്‍. അരവിന്ദാക്ഷ മേനോന്റെ ജയകേരളം നൃത്തനാട്യസംഘം കേരളമാകെ തരംഗമായിരുന്നു. അരവിന്ദാക്ഷ മേനോന്റെ ചെറുമകള്‍ എന്ന നിലയില്‍ അഭിനയരംഗത്തെത്തിയ ശാലുവിനു നല്ല പ്രോത്സാഹനമാണ് ലഭിച്ചത്. വിനയത്തോടെയുള്ള പെരുമാറ്റം, സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിലുള്ള നിഷ്‌കളങ്കമായ മനസ് ഇതൊക്കെ ശാലുവിന്റെ മറ്റ് നടികളില്‍നിന്നും വേറിട്ട കാഴ്ചയാക്കി.
നാലുവര്‍ഷം മുമ്പ് സിനിമാമംഗളത്തിനു വേണ്ടി ഈ ലേഖകന്‍ ശാലു മേനോനുമായി തിരുവനന്തപുരത്തെ ഒരു സീരിയലിന്റെ സെറ്റില്‍വച്ച് അഭിമുഖം നടത്തിയിരുന്നു. നൃത്തത്തില്‍ അസാമാന്യ ജ്ഞാനമുള്ള പെണ്‍കുട്ടിയായി അഭിമുഖത്തില്‍ ശാലു നിറഞ്ഞുനിന്നു. മുത്തച്ഛന്റെ വഴി പിന്തുടര്‍ന്ന് നൃത്തവിദ്യാലയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കാര്യം ശാലു അന്ന് വെളിപ്പെടുത്തി. ആദ്യം നൃത്തം, പിന്നെ വിവാഹം ഇതായിരുന്നു ഈ നടിയുടെ കാഴ്ചപ്പാട്. അക്കാലത്ത് ശാലുമേനോന്റേതെന്ന പേരില്‍ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണിലൂടെ പ്രചരിച്ചിരുന്നു. ശാലുവിനെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം ചോദ്യങ്ങള്‍ അന്നൊഴിവാക്കി.
പിന്നീടുള്ള ശാലുവിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. ചങ്ങനാശേരിയിലെ നൃത്തവിദ്യാലയത്തിന് ഒന്നിലധികം ബ്രാഞ്ചുകള്‍. സ്വന്തമായി പടുകൂറ്റന്‍ വീട്. ഉന്നതരുമായി ബന്ധം. ഒടുവിലിതാ സോളാര്‍ തട്ടിപ്പിലും ശാലു സംശയത്തിന്റെ നിഴലിലായിരിക്കുന്നു. പോലീസ് ചോദ്യം ചെയ്തു. കൂളായി പോലീസ് സ്‌റ്റേഷനില്‍നിന്നിറങ്ങി വന്ന ശാലുവിന്റെ മുഖത്ത് ഉന്നതര്‍ തന്നെ രക്ഷിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. സോളാര്‍ തട്ടിപ്പിലെ മുഖ്യ പ്രതിയായ ബിജുവുമായി ശാലുവിന് അടുത്ത ബന്ധമുണ്ടെന്നാണ് സീരിയല്‍ രംഗത്തെ സഹപ്രവര്‍ത്തകര്‍ പറയുന്നത്. മാധ്യമങ്ങളില്‍ വന്ന ഫോട്ടോകള്‍ ഇതിനു സുശക്തമായ തെളിവു നല്‍കുന്നു. മധ്യവയസ് കഴിഞ്ഞ സരിതാനായര്‍ തന്റെ മുന്നില്‍ നൃത്തം പഠിക്കാനെത്തിയതാണെന്നും അങ്ങനെയാണ് താന്‍ അവരെ പരിചയപ്പെട്ടതെന്നുമാണ് ശാലുവിന്റെ ഭാഷ്യം. ബിജു തന്റെ നൃത്തസ്ഥാപനത്തിലെ വെല്‍വിഷര്‍ മാത്രമായിരുന്നത്രെ. വെല്‍വിഷറില്‍നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന കാറ് സ്വീകരിക്കാമോ, വെല്‍വിഷറുമായി തോളില്‍ കൈയിട്ട് പ്രണയിനിയെപ്പോലെ നില്‍ക്കാമോ? ബിജുവിന്റെ സോളാര്‍ കമ്പനിയുമായി ബന്ധപ്പെട്ട് പ്രമുഖരെ വിളിക്കാമോ? അവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്താമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ശാലുമേനോനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ശാലുവിന്റെ ലാപ്‌ടോപ്പില്‍ പല യു.ഡി.എഫ്. നേതാക്കളുമായും അടുത്ത ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകള്‍ ഉണ്ടായിരുന്നെന്നും ഉന്നതങ്ങളിലെ നിര്‍ദ്ദേശപ്രകാരം പോലീസ് അതു പൊക്കി എത്തേണ്ടിടത്ത് സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നുമാണ് മാധ്യമവാര്‍ത്തകള്‍.
സീരിയല്‍ നടികള്‍ കേരളത്തില്‍ ചര്‍ച്ചാവിഷയമായിട്ട് വര്‍ഷങ്ങളോളമായി. ബീനാ ആന്റണിയായിരുന്നു ഒരു കാലത്തെ സംസാരവിഷയം. ബീനയുടെ അപ്പച്ചന്റെ കുത്തുകേസും, പ്രണയനൈരാശ്യത്താല്‍ കൈ ഞരമ്പു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതുമൊക്കെ വാര്‍ത്തയായിരുന്നു. അഭിമുഖങ്ങളിലൂടെ ഇക്കാര്യം സമ്മതിച്ച ബീന തനിക്കുപറ്റിയ പാളിച്ചകള്‍ തുറന്നുപറഞ്ഞു. ആരെയും വഞ്ചിക്കുകയോ, തട്ടിക്കുകയോ താന്‍ ചെയ്തിട്ടില്ലെന്ന് ബീന സിനിമാമംഗളത്തിലൂടെ വെളിപ്പെടുത്തിയപ്പോള്‍ പ്രേക്ഷകര്‍ ബീനയിലെ ദുഃഖപുത്രിയെ തിരിച്ചറിഞ്ഞു. മനോജുമായി സന്തുഷ്ടകരമായ കുടുംബജീവിതം നയിക്കുകയാണ് ബീന.
തലസ്ഥാനത്ത് നഗരമധ്യത്തില്‍ മദ്യലഹരിയില്‍ സംഗീതാമോഹന്റെ പെര്‍ഫോര്‍മന്‍സ് കണ്ട് ജനം ഞെട്ടിയതും നാലുവര്‍ഷം മുമ്പാണ്. മദ്യപിച്ച് ലക്കുകെട്ടിരുന്ന സംഗീതാമോഹന്റെ കാറില്‍നിന്നും മാജിക് മൊമന്റ്‌സ് എന്ന വോഡ്കയുടെ കുപ്പികള്‍ ഫോര്‍ട്ട് പോലീസ് പിടിച്ചെടുക്കുകയും കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തു. വഴി തടസപ്പെടുത്തിയെന്ന് ആരോപിച്ച് സംഗീത പോലീസിനെതിരെയും കേസ് കൊടുത്തു. ഉന്നതങ്ങളിലെ ഇടപെടല്‍ കാരണം കേസ് ഒരിടത്തുമെത്തിയില്ല. അതിനുശേഷം സംഗീത ഓടിച്ചിരുന്ന കാര്‍ കായംകുളത്തിനു സമീപം ഒരു യുവാവിനെ ഇടിച്ചുകൊല്ലുകയുണ്ടായി. ജനം കാര്‍ തടഞ്ഞെങ്കിലും പോലീസെത്തി സംഗീതയെ സുരക്ഷിതയാക്കി.
സീനിയര്‍ നടി മായാ മൗഷ്മി ഒരുവര്‍ഷം മുമ്പ് ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ലേഖകനോട് 'എന്റെ മൂന്നാമത്തെ ഭര്‍ത്താവിനെ കാട്ടിത്തരൂ' എന്ന് വെല്ലുവിളിക്കുന്നത് വായിച്ചു. രണ്ടു വിവാഹം കുളമായെന്നായിരുന്നു ആ അഭിമുഖത്തില്‍ മായ പറയാതെ പറഞ്ഞത്. വിവാഹജീവിതത്തിന്റെ ആയുസ് ഇത്രമാത്രമേയുള്ളോ? തനിക്ക് പിന്നാലെ വരുന്ന തലമുറയ്ക്ക് മായ നല്ല സന്ദേശമല്ല ഇതിലൂടെ നല്‍കിയത്.
ലാവണ്യ എന്ന മറ്റൊരു നടി വ്യാജ ദന്തഡോക്ടറുമായി പ്രണയത്തിലായതും വാര്‍ത്തയായിരുന്നു. നടിക്ക് റൂട്ട് കനാല്‍ ട്രീറ്റ്‌മെന്റ് ചെയ്താണ് ഈ വിരുതന്‍ അവരുടെ ഹൃദയത്തില്‍ ഇടംനേടിയത്. ലാവണ്യയെ അയാള്‍ കറവപ്പശുവാക്കി. കാര്യം തിരിച്ചറിഞ്ഞപ്പോള്‍ ലാവണ്യ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. വ്യാജനെ പൊക്കി. അയാള്‍ക്ക് ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. അതൊക്കെ അറിഞ്ഞുകൊണ്ടാണ് ലാവണ്യ വ്യാജഡോക്ടറുമായി പ്രണയത്തിലായതും ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയതും.
തലസ്ഥാനത്തെ മറ്റൊരു പ്രമുഖ സിനിമാ-സീരിയല്‍ താരവും രാഷ്ട്രീയ നേതാവുമായുള്ള അവിഹിതബന്ധവും അങ്ങാടിയില്‍ പാട്ടാണ്. രാഷ്ട്രീയ നേതാവിന്റെ ഒത്താശകൊണ്ടാണ് അവര്‍ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചതെന്നു വരെ വാര്‍ത്തയുണ്ടായി. എന്നാല്‍ എതിരാളികള്‍ പറഞ്ഞുപരത്തുന്ന ഗോസിപ്പാണെന്നാണ് നടി പ്രതികരിച്ചത്. ശൂന്യതയില്‍നിന്ന നടി എങ്ങനെ മെയിന്‍ സ്ട്രീമിലെത്തി, അതും മധ്യവയസില്‍. എവിടെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. നല്ല പെര്‍ഫ്യൂമുകള്‍ ദുര്‍ഗന്ധത്തെ അകറ്റട്ടെ.
കൊച്ചി സ്വദേശിനിയായ അമ്മനടി വിവാദസ്വാമിയായ സന്തോഷ് മാധവനുമായുള്ള വിഷയത്തില്‍ പുലിവാല് പിടിച്ചതാണ്. ജ്യോതിഷവിശ്വാസംകൊണ്ട് സ്വാമിയുടെ അടുക്കല്‍ പോയെന്നായിരുന്നു നടിയുടെ വിശദീകരണം. സംഗതി വിവാദമായപ്പോള്‍ നടി മൗന വാത്മീകത്തിലായി. ഇപ്പോള്‍ ചെന്നെയിലാണ്. രാഷ്ട്രീയത്തിലെ ഉന്നതങ്ങളിലുള്ള പിടിപാടാണ് സന്തോഷ് മാധവന്‍ വിവാദത്തില്‍ നിന്നും ഈ നടിയെ രക്ഷിച്ചത്.
സീരിയലിലെ സൂപ്പര്‍ താരമായ അര്‍ച്ചനയുടെ ഉടുതുണിയില്ലാത്ത ഫോട്ടോകള്‍ ഒരുകാലത്ത് ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. കൂട്ടുകാരി ചതിച്ചതാണെന്നായിരുന്നു അര്‍ച്ചനയുടെ വിശദീകരണം. കൂട്ടുകാരി ചതിക്കുന്നതും രതിയുടെ ഉത്തുംഗശൃംഗത്തില്‍ നാണം മാറി മുഖത്തെ വികാരങ്ങള്‍ പ്രത്യക്ഷമാകുന്നതും ഏതു മന്ദബുദ്ധിക്കും മനസിലാകും.
സെലിബ്രിറ്റി കണക്കിലെടുത്ത് സീരിയല്‍ നടികളെ ചതിയില്‍ പെടുത്തി പണം ഉണ്ടാക്കുന്ന മാഫിയാസംഘങ്ങള്‍ കേരളത്തില്‍ സജീവമായിട്ടുണ്ട്. നിര്‍മ്മാതാവില്‍നിന്നും കണക്കുപറഞ്ഞ് പ്രതിഫലം വാങ്ങുന്നതിനും പ്രൊഡക്്ഷന്‍ കണ്‍ട്രോളറുടെ നിയന്ത്രണത്തെ വെല്ലുവിളിക്കുന്നതിനും ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായം ഇവര്‍ തേടാറുണ്ടെന്നത് പകല്‍പോലെ വ്യക്തമാണ്. ാമര്‍ ഫീല്‍ഡല്ലേ, എന്നുകരുതി പോലീസ് മൗനംപാലിക്കുന്നു. അഥവാ കേസായാല്‍ വാദിക്കും പ്രതിക്കും പ്രശ്‌നമില്ലാതെ പരിഹരിക്കപ്പെടുന്നു.
ഒളിക്യാമറ സജീവമായതോടെ നടികള്‍ ഉള്ളിതൊലിച്ചതുപോലെ ആയിരിക്കുകയാണ്. ചിമ്പുവും നയന്‍താരയും തമ്മിലുള്ള കാമകേളികള്‍ ലോകത്തെ അറിയിച്ച, ഒളിക്യാറമയിലൂടെയുള്ള ഇന്റര്‍നെറ്റ് വിപ്ലവം കൂടുതല്‍ ടെക്‌നോളജിക്കല്‍ പെര്‍ഫെക്ഷന്‍ തേടുകയാണ്. മുന്‍ മന്ത്രിയും ഇപ്പോള്‍ എം.എല്‍.എ.യുമായ ജോസ് തെറ്റയിലിനു പോലും രക്ഷയില്ലാത്ത കാലമാണ്.
ഗോസിപ്പ് കൊടുക്കില്ല എന്ന് ദൃഢപ്രതിജ്ഞയെടുത്ത, താരങ്ങളെ സുഖിപ്പിച്ചെഴുതുകയാണ് തങ്ങളുടെ മുദ്രാവാക്യം എന്ന് ഒരു ഘട്ടത്തില്‍ വീമ്പിളക്കിയിരുന്ന തിരുവനന്തപുരത്തെ ഒരു സിനിമാവാരിക അനന്യയുടെ പ്രണയജീവിതത്തെ തലനാരിഴ കീറി വിശകലനം ചെയ്തത് നമ്മള്‍ കണ്ടതാണ്. അനന്യയെ ഏറെ വിഷമിപ്പിച്ച വാര്‍ത്തയായിരുന്നു അത്. ചുരുക്കത്തില്‍ മാധ്യമരംഗത്താകെ സെന്‍സേഷന്‍ കടന്നുവന്നിരിക്കുന്നു. അത് ബ്ലാക്ക്‌മെയില്‍ ജേര്‍ണലിസത്തിന്റെ രൂപത്തിലല്ല, മറിച്ച് സത്യം വിളിച്ചുപറയുക എന്ന ജേര്‍ണലിസ്റ്റിക് എത്തിക്‌സിലേക്കാണ് പോകുന്നത്. അച്ചടി മാധ്യമങ്ങള്‍ക്ക് അതിനു കഴിഞ്ഞില്ലെങ്കില്‍ ചാനലുകള്‍ ആ റോള്‍ ഭംഗിയായി ഏറ്റെടുത്തോളും. അതുകൊണ്ട് നടികള്‍ സൂക്ഷിക്കണം. ശാലുമേനോനെപ്പോലെ ബുദ്ധിമതികളായ നടിക്ക് അക്കിടി പറ്റാമെങ്കില്‍ ആര്‍ക്കും ഇതു സംഭവിക്കാം. ഇക്കാര്യം ഓര്‍ക്കുന്നത് നന്ന്.
No comments:
Post a Comment