രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കി മന്ത്രിസഭാ പുനസംഘടനയ്‌ക്ക് നീക്കം
കൊച്ചി: രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കിക്കൊണ്ട് മന്ത്രിസഭ പുനസംഘടനയ്‌ക്ക് നീക്കം. പകരം സ്‌പീക്കര്‍ ജി.കാര്‍ത്തികേയനെ കെ.പി.സി.സി. പ്രസിഡന്റാക്കുമെന്നുമറിയുന്നു. കെ.എം മാണിയെ മുന്‍നിര്‍ത്തി മന്ത്രിസഭ അട്ടിമറിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നതായുള്ള പ്രചാരണങ്ങള്‍ക്കിടെയാണ് പുനസംഘടനയുടെ ചര്‍ച്ച നടന്നത്. മന്ത്രിസ്‌ഥാനത്തേക്കില്ലെന്നും ബെന്നി ബഹനാനെ മന്ത്രിസഭയിലെത്തിക്കണമെന്നും ചെന്നിത്തല തന്നെ നിര്‍ദേശിച്ചെങ്കിലും മുഖ്യമന്ത്രി ഇതു നിരാകരിച്ചതായാണു സൂചന. കാരണം ഐ ഗ്രൂപ്പിനെ അപ്പാടെ തൃപ്‌തിപ്പെടുത്താന്‍ ചെന്നിത്തലയുടെ മന്ത്രിസ്‌ഥാനം അനിവാര്യമാണ്.
പുനസംഘടനയില്‍ ആഭ്യന്തരം പോലെതന്നെ ഇത്തവണ ഏറ്റവും സുപ്രധാനമായത് സ്‌പോര്‍ട്‌സ് വകുപ്പാണ്. ദേശീയ ഗെയിംസ് കേരളത്തില്‍ നടക്കുന്നതിനാല്‍ െഹെക്കമാന്‍ഡ് ഇക്കാര്യത്തില്‍ പ്രത്യേക താല്‌പര്യമെടുത്തിട്ടുണ്ട്. ഇതറിഞ്ഞ എ,ഐ ഗ്രൂപ്പുകള്‍ സ്‌പോര്‍ട്‌സ് വകുപ്പിനായി പിടിവലിയിലാണ്. സ്‌പോര്‍ട്‌സ് വകുപ്പില്‍ കണ്ണുവച്ച ടി.എന്‍ പ്രതാപന്‍ ഇതിനുവേണ്ടിയാണ് ഹരിത എം.എല്‍.എമാരുമായി ഡല്‍ഹിയ്‌ക്കു പോയതെന്നറിയുന്നു. എന്നാല്‍ പ്രതാപന് സാധ്യത കുറവാണ്. ആഭ്യന്തര വകുപ്പ് ഒഴിയേണ്ടി വന്നാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനു സ്‌പോര്‍ട്‌സ്, വനം വകുപ്പ് നല്‍കാനാണു നീക്കം. തിരുവഞ്ചൂര്‍ റവന്യുവിലേക്കു മടങ്ങിയാല്‍ അടൂര്‍ പ്രകാശിന് സ്‌പോര്‍ട്‌സ് നല്‍കും. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പു സമയത്ത് നാടാര്‍ സമുദായത്തിനു മികച്ച സ്‌ഥാനം കോണ്‍ഗ്രസ് വാഗ്‌ദാനം നല്‍കിയിരുന്നു. ഇതു പാലിക്കാനായി ഡെപ്യൂട്ടി സ്‌പീക്കര്‍ ശക്‌തന്‍ നാടാരെ മന്ത്രിയാക്കാന്‍ ആലോചനയുണ്ട്. ആര്യാടന്‍ അധികചുമതല വഹിക്കുന്ന ഗതാഗത വകുപ്പ് നാടാര്‍ക്ക് നല്‍കിയേക്കും. കെ.മുരളീധരന്റെ സമ്മര്‍ദം ഒഴിവാക്കാനാണു ശ്രമം. അതുകൊണ്ട് കൂടുതല്‍ പേരെ പുതുതായി ഉള്‍പ്പെടുത്തില്ല. ആരോഗ്യ വകുപ്പു മന്ത്രി വി.എസ്.ശിവകുമാറിന് സ്‌ഥാനക്കയറ്റ സാധ്യതയുണ്ട്.
സ്‌പീക്കറാകാന്‍ അദ്ദേഹത്തെ പരിഗണിക്കും. ഡെപ്യൂട്ടി സ്‌പീക്കര്‍ ഒഴിവുവന്നാല്‍ പ്രതാപന്‍ പരിഗണനയിലുണ്ട്. ധീവര സമുദായാംഗമായ പ്രതാപന് ഇവിടേയും സാധ്യതകുറവാണ്. കാബിനറ്റ് പദവിയുള്ള പി.എസ്.സി. ചെയര്‍മാന്‍ സ്‌ഥാനം ഈ സമുദായാംഗത്തിനു നല്‍കിയതാണു കാരണം. അങ്ങനെ വരുമ്പോള്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ ലത്തീന്‍ സമുദായാംഗമാകും. ലത്തീന്‍ സമുദായാംത്തിന് പ്രധാന പദവികളൊന്നും ഇതുവരെ നല്‍കിയിട്ടില്ല. ഇതേക്കുറിച്ച് ആര്‍ച്ച് ബിഷപ്പ് സൂസേ പാക്യം സര്‍ക്കാരിനെതിരേ പ്രതിഷേധിച്ചത് കൂട്ടിവായിക്കേണ്ടതാണ്. ഇങ്ങനെ വരുമ്പോള്‍ ഡൊമനിക് പ്രസന്റേഷനാണു സാധ്യത കൂടുതല്‍.
No comments:
Post a Comment