ഇത് വ്രതശുദ്ധിയുടെ പുണ്യ മാസം. വിശ്വാസികളുടെ ദിനരാത്രങ്ങള്‍ ഇനി പ്രാര്‍ഥനയുടെയും ദൈവസമര്‍പ്പണത്തിന്റെയും മാത്രം. മത കല്‍പ്പനകള്‍ അനുസരിക്കുന്നവര്‍ക്ക് മുന്നില്‍ ദൈവം സ്വര്‍ഗത്തിന്റെ കവാടം തുറന്നിടുന്നമാസമാണിതെന്നാണ് വിശ്വാസം. എല്ലാ പാപങ്ങളില്‍ നിന്നും മുക്തി നേടാന്‍ വിശ്വാസിക്ക് ദൈവം അനുഗ്രഹിച്ച് നല്‍കിയതു കൂടിയാണ് ഈ പുണ്യകാലം. വാക്കും നോട്ടവും കേള്‍വിയും ചലനവും ചിന്തകളുമെല്ലാം സൂക്ഷിക്കുന്നവന് മാത്രമുള്ളതാണ് റംസാന്‍ . അല്ലാത്തവര്‍ വെറുതെ പട്ടിണി കിടക്കേണ്ട എന്നതാണ് പ്രവാചക സന്ദേശം. പാപത്തിന്റെ എല്ലാ പ്രലോഭനങ്ങളില്‍ നിന്നും അകലം പാലിക്കുന്നവന് വ്രതാനുഷ്ഠാനത്തിന്റെ പുണ്യം ലഭിക്കും. വിശപ്പ് സഹിക്കുക എന്നതല്ല മറിച്ച് മനുഷ്യന്റെ ശുദ്ധീകരണമാണ് ഒരു മാസക്കാലം പകല്‍സമയം അന്നപാനീയങ്ങള്‍ വെടിഞ്ഞുകൊണ്ടുള്ള ഈ കര്‍മം കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രാര്‍ഥനകളോടൊപ്പം തന്നെ ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കാനും വിശ്വാസികളോട് മതപണ്ഡിതര്‍ ആഹ്വാനം ചെയ്യുന്നു. ഈ മാസക്കാലം ഇസ്‌ലാംമതവിശ്വാസികളുടെ മനസ്സും ഗൃഹങ്ങളും ആത്മീയചൈതന്യത്തിന്റെ അനുഭൂതി നിറഞ്ഞതാവും. പള്ളികള്‍ പ്രാര്‍ഥനാ മന്ത്രങ്ങള്‍ കൊണ്ട് മുഖരിതവും. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള വ്രതവിശുദ്ധിയുടെ കാഴ്ചകള്‍ . അസോസിയേറ്റഡ് പ്രസ് ഫോട്ടോസ്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment