നിരീശ്വരവാദികള്‍ക്കും സ്വര്‍ഗരാജ്യത്തെത്താം: ഫ്രാന്‍സിസ് മാര്‍പാപ്പ
വാഷിംഗ്‌ടണ്‍: വേറിട്ട അഭിപ്രായപ്രകടനങ്ങളിലൂടെ എന്നും ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കുറിയും ആ പതിവു തെറ്റിച്ചില്ല. മരണാനന്തരം അവിശ്വാസികള്‍ക്കും സ്വര്‍ഗത്തിലെത്താമെന്നാണ് മാര്‍പാപ്പയുടെ നിരീക്ഷണം.
മാര്‍പാപ്പയുടെ അഭിപ്രായം യാഥാസ്‌ഥിതികരെയും കടുത്ത മതവിശ്വാസികളെയും ഞെട്ടിച്ചുവെന്നാണ് വാഷിംഗ്‌ടണ്‍ െടെംസ് റിപ്പോര്‍ട്ട് ചെയ്‌തത്. നല്ല പ്രവൃത്തികള്‍ ചെയ്‌തില്ലെങ്കിലും ക്രിസ്‌തുവില്‍ മാത്രം വിശ്വസിച്ചാല്‍ സ്വര്‍ഗരാജ്യം ലഭിക്കുമെന്ന ധാരണ ക്രിസ്‌ത്യാനികള്‍ക്കിടയിലുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. വത്തിക്കാനില്‍ കഴിഞ്ഞ ബുധനാഴ്‌ച രാവിലെ മാര്‍പാപ്പയുടെ വസതിയില്‍ നടന്ന പതിവു കുര്‍ബാനയ്‌ക്കിടയിലാണ് എഴുതിത്തയാറാക്കാത്ത പ്രസംഗത്തില്‍ അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. മതാധിഷ്‌ഠിത വിശ്വാസം വലിയ കാര്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സദ്‌പ്രവൃത്തികള്‍ ചെയ്‌താല്‍ നിരീശ്വരവാദികളും നല്ലയാളുകളാണ്. എല്ലാ മതസ്‌ഥരും യോജിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്രിസ്‌തുവിന് നിരീശ്വരവാദിയെ വീണ്ടെടുക്കാന്‍ കഴിയുമോയെന്ന് ഒരിക്കല്‍ ഒരു കത്തോലിക്കാ വിശ്വാസി പുരോഹിതനോടു ചോദിച്ച കാര്യം പാപ്പാ പ്രസംഗമധ്യേ ചൂണ്ടിക്കാട്ടി. അവിശ്വാസിയെ മാത്രമല്ല, ആരെയും പരിശുദ്ധീകരിക്കാന്‍ ക്രിസ്‌തുവിനു കഴിയുമെന്നും മാര്‍പാപ്പ പറഞ്ഞു. നമ്മള്‍ക്കെല്ലാവര്‍ക്കും നല്ല പ്രവൃത്തികള്‍ ചെയ്യാനുള്ള കടമയുണ്ട്. ഇഹലോകത്തു നല്ലതു ചെയ്യുക, സ്വര്‍ഗരാജ്യത്തു നമുക്കു കൂടിക്കാണാം എന്നു പറഞ്ഞുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗം അവസാനിപ്പിച്ചത്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment