Tuesday, 23 April 2013

[www.keralites.net] ആനപ്പുറത്തെ എഴുന്നള്ളിപ്പ്‌ ആചാരവിരുദ്ധമെന്നു

 

ആനപ്പുറത്തെ എഴുന്നള്ളിപ്പ്‌ ആചാരവിരുദ്ധമെന്നു തന്ത്രിമാര്‍

 

ഇടുക്കി: ക്ഷേത്രങ്ങളില്‍ എഴുന്നള്ളത്തിന്‌ ആനയെ ഉപയോഗിക്കുന്നതു തന്ത്രശാസ്‌ത്രപ്രകാരം ശരിയല്ലെന്ന വാദവുമായി തന്ത്രിമാര്‍ തന്നെ രംഗത്ത്‌. ആനപ്പുറത്തെ എഴുന്നള്ളിപ്പ്‌ ആര്‍ഭാടം കാട്ടാന്‍ വേണ്ടി മാത്രമാണെന്നും ആചാരവിരുദ്ധമാണെന്നും കാണിച്ച്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ തന്ത്രിമാരിലൊരാള്‍ ബോര്‍ഡിനു നല്‍കിയ കത്തിന്റെ പകര്‍പ്പ്‌ മംഗളത്തിനു ലഭിച്ചു.

ആചാരത്തിന്റെ ഭാഗമായാണ്‌ ആനപ്പുറത്ത്‌ എഴുന്നള്ളിപ്പ്‌ നടത്തുന്നതെന്ന വാദം ശരിയല്ലെന്നു വ്യക്‌തമാക്കുന്നതാണ്‌ ഈ കത്ത്‌. മുന്‍പും നിരവധിപേര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും ബോര്‍ഡ്‌ പരിഗണിച്ചിട്ടില്ല.

ദേവീദേവന്‍മാരെ അവരവരുടെ വാഹനങ്ങളില്‍ മാത്രം എഴുന്നള്ളിക്കുകയും ഈ സമയം വാഹനമന്ത്രങ്ങളാല്‍ ആരാധിക്കുകയും ചെയ്യണമെന്നാണ്‌ തന്ത്രസമുച്ചയം അനുശാസിക്കുന്നതെന്നു തന്ത്രിമാര്‍ ചൂണ്ടിക്കാട്ടുന്നു. ശിവനു നന്ദി, വിഷ്‌ണുവിനു ഗരുഡന്‍, ദേവിക്കു സിംഹം, ഗണപതിക്ക്‌ എലി, ശാസ്‌താവിനു കുതിര, സുബ്രഹ്‌മണ്യനു മയില്‍, ഭദ്രകാളിക്കു വേതാളം ഇവയാണു വാഹനങ്ങള്‍.

എന്നാല്‍ ഇവയില്‍ എഴുന്നള്ളിപ്പ്‌ സാധ്യമല്ലാത്തതിനാല്‍ തടിയിലോ, ലോഹത്തിലോ ഇവയുടെ പ്രതിരൂപങ്ങള്‍ ഉണ്ടാക്കി വാഹനത്തില്‍ കെട്ടി അതില്‍ ബിംബം സ്‌ഥാപിച്ചേ എഴുന്നള്ളിക്കാവൂ. ഇതിന്റെ അടിസ്‌ഥാനത്തിലാണു ശ്രീപത്മനാഭ സ്വാമിക്ഷേത്രം, മൂകാംബികക്ഷേത്രം, തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം, ഒറീസയിലെ ശ്രീജഗന്നാഥക്ഷേത്രം തുടങ്ങിയ സ്‌ഥലങ്ങളില്‍ എഴുന്നള്ളിപ്പിനു രഥം ഉപയോഗിക്കുന്നത്‌. ദേവേന്ദ്രനു മാത്രമെ ആന വാഹനമായുള്ളൂ.

തന്ത്രിമാര്‍ ചൂണ്ടിക്കാട്ടിയിട്ടും ആനപ്പുറത്തെ എഴുന്നള്ളിപ്പ്‌ നിയന്ത്രിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ തയാറായിട്ടില്ല. ബോര്‍ഡിന്റെ കീഴില്‍ 1200 ക്ഷേത്രങ്ങളാണ്‌ ഉള്ളത്‌. ഇവിടങ്ങളിലായി 34 ആനകള്‍ ഉണ്ട്‌. ഉത്സവസമയങ്ങളില്‍ വന്‍ തുക ഏക്കം കൊടുത്ത്‌ പുറത്തുനിന്ന്‌ ആനയെ എത്തിച്ചാണ്‌ എഴുന്നള്ളിപ്പ്‌ നടത്തുന്നത്‌. ക്ഷേത്രങ്ങളില്‍ ആനയിടയുന്നത്‌ പതിവായതോടെ എഴുന്നള്ളിപ്പിന്‌ ആനകളെ ഉപയോഗിക്കരുതെന്ന്‌ ആവശ്യമുയര്‍ന്നിട്ടുണ്ട്‌


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment