Friday, 12 April 2013

[www.keralites.net] 'ഗ്യാലക്‌സി മെഗാ' വരുന്നു

 

കൂറ്റന്‍ സ്‌മാര്‍ട്‌ഫോണ്‍ 'ഗ്യാലക്‌സി മെഗാ' വരുന്നു; 6.3 ഇഞ്ച്‌ സ്‌ക്രീന്‍

 

ഒരു ടെലിവിഷന്‍ കാണുന്നത്‌ പോലെ വീഡിയോ ആസ്വദിക്കണം. കോള്‍ വിളിക്കണം പിന്നെ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിലൂടെ സഞ്ചരിക്കുകയും ചെയ്യണം. മൊബൈലുമായി ബന്ധപ്പെട്ട്‌ ഈ സവിശേഷതയൊക്കെയായിരിക്കും നിങ്ങള്‍ തേടുന്നത്‌. ഈ കാര്യങ്ങളെല്ലാം അറിഞ്ഞുകൊണ്ട്‌ തന്നെയാണ്‌ സാംസങ്‌ 'ഗ്യാലക്‌സി മെഗ' തയ്യാര്‍ ചെയ്യുന്നത്‌. ഉള്ളതില്‍ വെച്ച്‌ ഏറ്റവും വലിയ സ്‌മാര്‍ട്‌ഫോണ്‍. അണിയറയില്‍ ഒരുങ്ങുന്ന പുതിയ മോഡലിനെ സാംസങ്‌ വിളിക്കുന്നത്‌ അങ്ങിനെയാണ്‌.

സ്‌മാര്‍ട്‌ഫോണുകളിലെ ഭീമന്‍. 'ഗ്യാലക്‌സി മെഗാ' യെ അങ്ങിനെ വിളിച്ചാല്‍ പോലും തെറ്റില്ല. 6.3 ഇഞ്ച്‌ സ്‌ക്രീനുമായിട്ടാണ്‌ ഇഷ്‌ടന്‍ വരുന്നത്‌. ഫോണും ടാബ്ലറ്റും സന്ധിക്കുന്ന 'ഫാബ്ലറ്റ്‌' വിഭാഗത്തില്‍ പെടുന്ന ഒന്ന്‌. സാംസങ്‌ മെഗായെ വിശേഷിപ്പിക്കുന്നത്‌ അങ്ങിനെയാണ്‌. ഏറ്റവും മനോഹരമായി വീഡിയോകള്‍ ആസ്വദിക്കാം എന്നതാണ്‌ പ്രധാന സവിശേഷത. ഒരേ സമയം രണ്ട്‌ ആപ്‌ളിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനും സൗകര്യമുണ്ട്‌.

ഹൈ ഡഫനിഷന്‍ സ്‌ക്രീന്‍ ഡിസ്‌പ്ളേ, എട്ട്‌ മെഗാ പിക്‌സല്‍ പിന്‍ക്യാമറയും 2 മെഗാ പിക്‌സല്‍ മുന്‍ ക്യാമറയും 1.7 ജിഗാ ഹട്‌സ് ഡ്യൂവല്‍കോര്‍ പ്രോസസര്‍, 1.5 ജിബി റാം 4.0 ബ്‌ളൂടൂത്ത്‌, വൈഫൈ തുടങ്ങിയവയാണ്‌ പ്രധാന സവിശേഷതകള്‍. ഭീമന്‍ എന്നത്‌ വിശേഷണത്തില്‍ മാത്രമേയുള്ളു. കൊണ്ടു നടക്കാന്‍ പാകമായ കനമേ ഇതിനുള്ളൂ. 199 ഗ്രാം. അതായത്‌ ഒരു ആയാസവും കൂടാതെ ഉപഭോക്‌താവിന്‌ പോക്കറ്റിലോ കയ്യിലോ കൊണ്ടു നടക്കാം. മെഗായുടെ വിശേഷം ഇവിടെ തീരുന്നില്ല.

ഗ്യാലക്‌സി മെഗായ്‌ക്ക് ഒപ്പം തന്നെ അനിയനെ കൂടി സാംസങ്‌ പുറത്തേക്ക്‌ അയയ്‌ക്കാന്‍ പദ്ധതിയുണ്ട്‌. അതായത്‌ ഗ്യാലക്‌സി മെഗായിലെ 5.8 ഇഞ്ച്‌ സ്‌ക്രീന്‍ പതിപ്പ്‌. രണ്ടും മെയില്‍ വിപണിയില്‍ എത്തുമെന്നാണ്‌ സൂചന.

കൂറ്റന്‍ സ്‌മാര്‍ട്ട്‌ ഫോണുകളുടെ കാര്യത്തില്‍ മറ്റ്‌ കമ്പനികളൊക്കെ വീമ്പിളക്കുമ്പോഴാണ്‌ സാംസങ്‌ ഉപകരണം വിപണിയില്‍ എത്തിക്കുന്നത്‌. മറ്റൊരു ദക്ഷിണ കൊറിയന്‍ സ്‌ഥാപനമായ പാന്‍ ടെക്‌ ജനുവരിയില്‍ 5.9 ഇഞ്ച്‌ സ്‌ക്രീന്‍ വലിപ്പമുള്ള സ്‌മാര്‍ട്ട്‌ഫോണ്‍ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ചൈനയുടെ ഹുവായ്‌ യും ഇതുപോലെ ഒരു വീമ്പ്‌ ഇളക്കിയിരുന്നു. 720 പി റസല്യൂഷന്‍ തരുന്ന 6.1 ഇഞ്ച്‌ വരുന്ന ആസന്‍ഡ്‌ മേറ്റുമായി ബന്ധപ്പെട്ടായിരുന്നു പ്രഖ്യാപനം.

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment