Saturday, 9 February 2013

[www.keralites.net] Suryanelli case

 

സൂര്യനെല്ലി കേസ്: ജസ്റ്റിസ് ബസന്തിന്റെ പരാമര്‍ശം വിവാദമായി

ഒളിക്യാമറയില്‍ കുടുക്കിയെന്ന് ബസന്ത്

മലപ്പുറം/ കണ്ണൂര്‍: സൂര്യനെല്ലി കേസിനെക്കുറിച്ച് ജസ്റ്റിസ് ആര്‍ ബസന്ത് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായി. പെണ്‍കുട്ടി വേശ്യാവൃത്തി നടത്തിയതിന് സുദൃഢമായ തെളിവുണ്ടെന്ന് ജസ്റ്റിസ് ബസന്ത് പറഞ്ഞതായി സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ താന്‍ സ്വകാര്യ സംഭാഷണത്തിനിടെ പറഞ്ഞ കാര്യങ്ങള്‍ ചാനല്‍ ഒളിക്യാമറയില്‍ പകര്‍ത്തിയതാണെന്ന് അദ്ദേഹം കണ്ണൂരില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു.

ബാലവേശ്യാവൃത്തി കുറ്റകരമാണ്, എന്നാല്‍ അത് ബലാത്സംഗമല്ലെന്ന് അദ്ദേഹം പറയുന്ന ദൃശ്യങ്ങളാണ് സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്. കോടതി വിധിയെക്കുറിച്ച് രണ്ട് അഭിപ്രായമുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ വധി വായിച്ചുനോക്കണം. എന്തെല്ലാം കാര്യങ്ങള്‍ കോടതി പരിഗണിച്ചു, എങ്ങനെയാണ് നിലപാടിലെത്തിയത് എന്നിവയെല്ലാം അപ്പോള്‍ മാത്രമെ മനസിലാകൂവെന്ന് അദ്ദേഹം പറഞ്ഞതിന്റെ ദൃശ്യങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്.

പെണ്‍കുട്ടിയെ അവഹേളിക്കാന്‍ താന്‍ ഉദ്ദേശിച്ചില്ലെന്ന് ജസ്റ്റിസ് ബസന്ത് കണ്ണൂരില്‍ പറഞ്ഞു. സ്വകാര്യ സംഭാഷണത്തിലാണ് താന്‍ കേസിനെക്കുറിച്ച് പറഞ്ഞത്. ചാനല്‍ തന്നെ ഒളിക്യാമറയില്‍ കുടുക്കി. ഒരു മാധ്യമത്തിന്റെ തട്ടിപ്പിന് താന്‍ ഇരയായി. എന്നാല്‍ ഒരു അപവാദത്തിനും തന്റെ ധാര്‍മ്മിക ശക്തി തകര്‍ക്കാനാകില്ല. ധാര്‍മികത എല്ലാവരും പാലിക്കണം. കേസിനെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ ഒരുപക്ഷെ തെറ്റാകാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ ജസ്റ്റിസ് ബസന്തിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി. കണ്ണൂരില്‍ ജസ്റ്റിസ് ബസന്തിന്റെ കാറാണെന്ന് തെറ്റിദ്ധരിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മറ്റൊരു ജഡ്ജിയുടെ കാര്‍ തടഞ്ഞു.

2005 ല്‍ ജസ്റ്റിസ് കെ.എ അബ്ദുള്‍ ഗഫൂര്‍, ജസ്റ്റിസ് ആര്‍ ബസന്ത് എന്നിവര്‍ ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് സൂര്യനെല്ലി കേസിലെ പ്രത്യേക കോടതി വിധി റദ്ദാക്കി 35 പേരെ വെറുതേവിട്ടത്. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയാണ് എല്ലാവരും ലൈംഗികമായി ബന്ധപ്പെട്ടതെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി സുപ്രീം കോടതി അടുത്തിടെ റദ്ദാക്കിയിരുന്നു. വിചാരണക്കോടതിയുടെവിധി ചോദ്യംചെയ്ത് 36 പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ വീണ്ടും പരിഗണിക്കാനും ആറു മാസത്തിനകം തീര്‍പ്പാക്കാനും ഹൈക്കോടതിയോട് സുപ്രീംകോടതി ഉത്തരവിട്ടു. ഇതേത്തുടര്‍ന്നാണ് സൂര്യനെല്ലി കേസ് വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞത്.

Mathrubhumi

KARUNAKARAN


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment