സൂര്യനെല്ലി പെൺകുട്ടി ചെറുപ്പത്തിലേ വഴിപിഴച്ചു പോയി: ജസ്റ്റീസ് ആർ.ബസന്ത്
മലപ്പുറം: സൂര്യനെല്ലി പീഡന കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ ജഡ്ജിയായിരുന്ന ആർ.ബസന്ത് പീഡനത്തിന് ഇരയായ പെൺകുട്ടിക്കെതിരെ അധിക്ഷേപവുമായി രംഗത്ത്. പെൺകുട്ടി ചെറുപ്പത്തിലേ വഴിപിഴച്ചു പോയതാണെന്ന് അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടേത് ബാലവേശ്യാവൃത്തിയാണെന്നും ബസന്ത് പറയുന്നത് ഒരു സ്വകാര്യ ചാനലാണ് പുറത്ത് വിട്ടത്.
ജസ്റ്റിസ് ബസന്തും ജസ്റ്റിസ് അബ്ദുല്‍ ഗഫൂറും ഉള്‍പ്പെടുന്ന ഹൈക്കോടതി ബെഞ്ചാണ് സൂര്യനെല്ലി കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ട് ഉത്തരവിട്ടത്. ഈ ഉത്തരവാണ് സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.
ബാലവേശ്യവൃത്തി നിർഭാഗ്യവശാൽ രാജ്യത്ത് നിലനിൽക്കുന്നു. ഈ പെൺകുട്ടിയും ബാലവേശ്യാവൃത്തിക്ക് ഉപയോഗപ്പെട്ടിരിക്കാം. ബാലവേശ്യാവൃത്തി എന്നു പറയുന്നത് ബലാത്സംഗമല്ല. പക്ഷേ, അത് അസന്മാര്‍ഗികമാണ്. പെണ്‍കുട്ടിക്ക് പക്വതയില്ലായിരുന്നു. വിദ്യാർത്ഥിനിയായിരിക്കെ തന്നെ അവള്‍ തട്ടിപ്പ് കാട്ടി. ഇക്കാര്യങ്ങളെല്ലാം ഹൈക്കോടതി വിധിയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി എന്നത് തെളിയിക്കാനായിട്ടില്ല. പീഡിപ്പിക്കപ്പെട്ട സമയത്ത് പെണ്‍കുട്ടി തടവിലായിരുന്നില്ല. ഇതിനിടെ തൊണ്ടവേദനയ്ക്ക് ഡോക്ടറെ കാണിച്ചതിന് തെളിവുണ്ടെന്നും ബസന്ത് അവകാശപ്പെട്ടു.
പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ സുപ്രീംകോടതിയെയും ബസന്ത് വെറുതെ വിട്ടില്ല. വിധിയെ കുറിച്ച് സുപ്രീംകോടതി ഞെട്ടിയത് വിധിപ്രസ്താവം ശരിയായവിധം വായിക്കാത്തതുകൊണ്ടാണ്. സൂര്യനെല്ലി കേസിലെ വിധിന്യായം വായിക്കാതെ അഭിപ്രായം പറയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Abdul Jaleel
Office Manager
: 00966 (1) 2116891 | |
: www.alrajhibank.com.sa |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment