Friday, 15 February 2013

[www.keralites.net] വാലന്‍ൈറന്‍ ദിനത്തില്‍ ആറുജോഡി പ്രണയത്തിന് ക്ഷേത്രമുറ്റത്ത് സാഫല്യം

 

വാലന്‍ൈറന്‍ ദിനത്തില്‍ ആറുജോഡി പ്രണയത്തിന് ക്ഷേത്രമുറ്റത്ത് സാഫല്യം


ചേര്‍ത്തല: ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ലാതെ പ്രണയദിനത്തില്‍ മനസ്സുനിറഞ്ഞ പ്രണയവുമായി ക്ഷേത്രസന്നിധിയില്‍ ആറ് ജോഡികള്‍ക്ക് മംഗല്യം. ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഇല്ലാതെയാണ് പ്രണയികള്‍ക്കായി ചോരചിന്തിയ സെന്‍റ് വാലന്‍ൈറന്റെ ഓര്‍മ്മ ദിനത്തില്‍ കളവംകോടം ശക്തീശ്വര ക്ഷേത്രസന്നിധിയില്‍ അവര്‍ വിവാഹിതരായത്.

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് ഉദ്‌ബോധിപ്പിച്ച ശ്രീനാരായണ ഗുരുദേവന്‍ കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രസന്നിധിയിലാണ് ഇവര്‍ക്കായി കതിര്‍മണ്ഡപമൊരുങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയവരില്‍ വീട്ടുകാരുടെ അനുവാദത്തോടെ വിവാഹം കഴിച്ചവരും ഉണ്ട്.

ഇവരെല്ലാം പ്രണയദിനത്തില്‍ത്തന്നെയാകണം വിവാഹമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

കോട്ടയം സ്വദേശികളായ സാംലാല്‍-ജിജി മാത്യു, കൊല്ലം, കൊട്ടാരക്കര സ്വദേശി സാബു- മരട് സ്വദേശിനി ജിബി, എറണാകുളം സ്വദേശികളായ രതീഷ്-ഷാലു, എഴുപുന്ന സ്വദേശികളായ അജിത്ത്-സുജ, അരൂര്‍ സ്വദേശികളായ മിഥുന്‍-സൗമ്യാമോള്‍, പട്ടണക്കാട് സ്വദേശികളായ ഷിമോന്‍-അനില എന്നിവരാണ് വ്യാഴാഴ്ച വിവാഹിതരായത്.

ശ്രീനാരായണഗുരുവിന്റെ പാദസ്പര്‍ശം കൊണ്ട് പവിത്രമായ ക്ഷേത്രമായതിനാലാണ് വിവാഹം ഇവിടെയാക്കാമെന്ന് തീരുമാനിച്ചതെന്ന് ദമ്പതികള്‍ പറഞ്ഞു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment