Thursday 7 February 2013

[www.keralites.net] ഐസ്‌ക്രീം കേസ്: വി.എസ്സിന് പുതിയ ആയുധം

 

ഐസ്‌ക്രീം കേസ്: വി.എസ്സിന് പുതിയ ആയുധം

തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന്റെ പുനരന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് രേഖകള്‍. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ലഭിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെയും സാക്ഷിമൊഴികളുടെയും പകര്‍പ്പുകളാണ് ഇത് വ്യക്തമാക്കുന്നത്.

പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ.എ.റൗഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. സാക്ഷികള്‍ക്ക് പണം നല്‍കിയും ജഡ്ജിയെ സ്വാധീനിച്ചും തെളിവുകള്‍ അട്ടിമറിച്ചും പെണ്‍വാണിഭക്കേസിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നാണ് റൗഫ് വെളിപ്പെടുത്തിയത്. പ്രതികളെ വെറുതെ വിടാനുള്ള സാഹചര്യം ഇതാണെന്നും റൗഫ് ആരോപിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് പുനരന്വേഷണം നടന്നത്.

എ.ഡി.ജി.പി വിന്‍സന്‍റ് എം.പോളിന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി ജയ്‌സണ്‍.കെ.എബ്രഹാം ആണ് പുനരന്വേഷണം പൂര്‍ത്തിയാക്കി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പുതിയ തെളിവുകളില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടിയാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. കേസ് തീര്‍പ്പാക്കുന്നതിന് മുമ്പ് തന്റെ ഭാഗംകൂടി കേള്‍ക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്നും ആവശ്യപ്പെട്ട് വി.എസ്. കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് വി.എസ്സിന് ഇപ്പോള്‍ ഈ റിപ്പോര്‍ട്ട് കിട്ടിയത്.

ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണ സംഘം നീക്കം നടത്തിയതിന് തെളിവുകള്‍ ഈ റിപ്പോര്‍ട്ടില്‍തന്നെ ഉണ്ടെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.

അഞ്ചിനം തെളിവുകളുടെ അടിസ്ഥാനത്തിലാണ് റൗഫ് കുറ്റസമ്മതം നടത്തിയത്. ഒളിക്യാമറ ഓപ്പറേഷനില്‍ ലഭിച്ച സി.ഡികള്‍, അന്ന് വ്യവസായ മന്ത്രിയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ യാത്രാ ഡയറി, ബാങ്ക് ഇടപാട് രേഖകള്‍, ഇരകളുടെ മൊഴി മാറ്റിക്കാന്‍ നടത്തിയ ഇടപെടലുകള്‍, ജഡ്ജിയെ സ്വാധീനിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണിവ.

എന്നാല്‍ അന്വേഷണസംഘം ഇതെല്ലാം അവഗണിക്കുകയും അതിന് കാരണം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുകയുമാണ് ചെയ്തിരിക്കുന്നത്. ഒളിക്യാമറ രംഗങ്ങള്‍ പരിശോധിക്കാന്‍ ഹൈദരാബാദില്‍ അയച്ചെങ്കിലും അത് കിട്ടുന്നതിന് മുമ്പ് അന്വേഷണം അവസാനിപ്പിച്ചു.

Mathrubhumi


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment