അല്‌പം പ്‌ളാനിംഗ്, കൂടുതല്‍ ലാഭം
സ്വന്തമായൊരു വീട് എല്ലാവരുടെയും സ്വകാര്യ സ്വപ്‌നമാണ്. വീടുപണിയുക വലിയൊരു ലക്ഷ്യവുമാണ്.ഒരല്‌പം വീണ്ടുവിചാരവും അമിത ആര്‍ഭാടങ്ങള്‍ ഒഴിവാക്കാനുളള സന്മനസ്സും ഉണ്ടെങ്കില്‍ കൈയിലുളളതുകൊണ്ട് കടഭാരമില്ലാതെ മനസ്സിനിണങ്ങിയ വീടു നിര്‍മ്മിക്കാം. ഒരു വീടുനിര്‍മ്മാണത്തില്‍ ബഡ്‌ജറ്റിനൊപ്പം തന്നെ സ്‌ഥാനമുണ്ട് പ്ലാനിങ്ങിന്.കൃത്യമായ പ്ലാനിങ് ചെലവ് കുറയ്‌ക്കും.പൊളിച്ചു പണി ഒഴിവാക്കും. കൃത്യമായ സമയപരിധിക്കുളളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ സഹായിക്കും.
മരത്തിന്റെ ഉപയോഗത്തിനും പണം വാരിക്കോരി ചിലവാക്കേണ്ടതില്ല. തേക്ക്,വീട്ടി പോലെ വില കൂടിയ തടി തന്നെ നിര്‍മാണത്തിന് ഉപയോഗിക്കണം എന്ന നിര്‍ബന്ധം ഒഴിവാക്കുക. തെങ്ങ്, മുള തുടങ്ങി നമുക്കു ചുറ്റിനും സുലഭമായ തടി തന്നെ തെരഞ്ഞെടുക്കുക. ജനാലകള്‍, ജനാലച്ചട്ടം, വാതിലുകള്‍, ട്രസ്സ്, പര്‍ളിന്‍, റെയിലിങ് എന്നിവയ്‌ക്കെല്ലാം തെങ്ങ് അനുയോജ്യമായ വൃക്ഷം തന്നെ. വരവു തടികളുടെ പകുതി ചെലവേ തെങ്ങിന് ആവുകയുളളൂ. തേക്കു തടി തന്നെ വേണം എന്ന് നിര്‍ബന്ധമുളളവര്‍ക്ക് പണ്ടത്തെ തേക്ക് തടിയില്‍ നിര്‍മ്മിച്ചിട്ടുളള ഇലക്‌ട്രിക് പോസ്‌റ്റ് ഉപയോഗിക്കാവുന്നതാണ്. റൂഫിന് ഫില്ലര്‍ സ്ലാബ് രീതിയാവാം. ഇത് സ്‌റ്റീലിന്റേയും സിമന്റിന്റെയും ചെലവ് 40% കുറയ്‌ക്കും. റൂഫിന് ക്ലേ ടൈലുകള്‍ ഉപയോഗിക്കുന്ന രീതി അമിത ചൂടിനെ പ്രതിരോധിക്കുന്നതുമൂലം ഗൃഹാന്തരീക്ഷം കൂടുതല്‍ സുഖകരമാവും.
വെട്ടുകല്ല് - കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുലഭമാണ്. ഇത് സ്‌ട്രക്‌ചര്‍ നിര്‍മാണത്തിന് ഏറെ ഉപകരിക്കും. ചെലവ് കുറവാണെന്നതു മാത്രമല്ല പ്രകൃതിക്ക് ഇണങ്ങിയതുമാണ്. ചൂടു കുറയ്‌ക്കും. പ്രാദേശികരായ തൊഴിലാളികള്‍ ഇവ ഉപയോഗിച്ചുളള നിര്‍മാണത്തില്‍ വിദഗ്‌ധരുമായിരിക്കും. ഭിത്തിയുടെ പുറത്ത് പുട്ടിയിട്ട് തേച്ചില്ലെങ്കിലും കുഴപ്പമില്ല. നിറം കൊടുത്താല്‍ നല്ല ഭംഗിയുമുണ്ടാകും.
നിലമൊരുക്കാന്‍ വിട്രിഫൈഡ് ടൈ ലും മാര്‍ബിളും ഗ്രനൈററുമെല്ലാം ഒഴിവാക്കിയാല്‍ നല്ലൊരു തുക ലാഭിക്കാനാവും.അകത്തളങ്ങളില്‍ തറയൊരുക്കുവാന്‍ പോളിഷ്‌ഡ് കോട്ടാസ്‌റേറാണ്‍ നല്ലതാണ്.മാര്‍ബിളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ് കുറവാണ്. ദീര്‍ഘകാലം ഈടുനില്‍ക്കും.പെട്ടെന്ന് അഴുക്കും പിടിക്കില്ല.സെറാമിക് ടൈലുകളും ടെറാകോട്ട ടൈ ലുകളും പരീക്ഷിക്കാവുന്നവ തന്നെ. ഈ യൊരു രീതി കേരളത്തില്‍ ചെറുതായിട്ടാണെങ്കിലും ഉപയോഗിക്കുന്നുണ്ട്.ഗൃഹനിര്‍മ്മാണത്തില്‍ പ്രകൃയോടിണങ്ങിയ കേരള ആര്‍കിടെക്‌ചറിന് ഇന്നും എന്നും പ്രചാരമുണ്ട്.ചെലവ് കുറയ്‌ക്കുന്ന അനവധി ഘടകങ്ങള്‍ അതില്‍ ഇണക്കിച്ചേര്‍ക്കാനാവും എന്നതും ശ്രദ്ധേയമാണ്.
No comments:
Post a Comment