ഇന്ത്യ എന്ന രാജ്യം ഇവിടുത്തെ പൗരന്മാര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ സിവിലിയന്‍ ബഹുമതികളാണ് പത്മ പുരസ്കാരങ്ങള്‍ . അതിന് അതിന്റേതായ അന്തസ്സും പ്രാധാന്യവും രാജ്യം കല്‍പ്പിച്ചിരുന്നു.എന്നാല്‍ സമീപകാലത്തായി ഇത്തരം ബഹുമതികള്‍ പോലും കച്ചവടച്ചരക്കായി മാറുന്നു എന്നതാണവസ്ഥ. രാഷ്ട്രത്തിനു വേണ്ടി നിസ്തൂല സംഭാവനകള്‍ നല്‍കിയ പൗരന്മാര്‍ക്ക് രാഷ്ട്രത്തിന്റെ ആദരവാണ് പത്മ ബഹുമതികള്‍ ജാനകിയുടെ ശബ്ദവും അതിന്റെ സ്വരമാധുരിയും നാം ആസ്വദിക്കുന്നുണ്ടെങ്കിലും അതിലും നന്നായി പാട്ട് പാടുന്ന എത്രയോ കൊച്ചുകുട്ടികളും നമുക്കുണ്ട്.55 വര്‍ഷമായി ഞാന്‍ പാടുന്നു.എന്നിട്ടും ഈ 75- )൦വയസിലാണ് എനിക്ക് പത്മഭൂഷന്‍ നല്‍കാന്‍ കഴിഞ്ഞതെന്നതിനാല്‍ ഞാനത് നിരസിക്കുന്നു എന്നാണ് ഇന്ന് എസ് ജാനകി പറഞ്ഞത്.അര്‍ഹമല്ലാത്ത ഒന്ന് കൊടുത്തിട്ട് അതിന്റെ പഴി കേള്‍ക്കേണ്ടി വന്ന ഗതികേടിലായിപ്പോയി സര്‍ക്കാര്‍ എന്നര്‍ഥം. അതേപോലെ മറ്റൊരു അവാര്‍ഡാണ് നടി ശ്രീദേവിക്ക് നല്‍കിയ പത്മശ്രീ.ശ്രീദേവി ഈ രാജ്യത്തിന് വേണ്ടി ചെയ്ത മഹത്വം എന്തെന്ന് കൂടി രാജ്യത്തെ ജനതയോട് വിശദീകരിക്കേണ്ട ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട .ഇത്തരം കൊള്ളരുതായ്കകള്‍ രാജ്യത്തെ പൗരന്മാരുടെ മനസാക്ഷിക്കെതിരെയുള്ള കടന്നാക്രമണമാണ്. ഇന്തോ- പാക് അതിര്‍ത്തിയിലെ പുഞ്ചില്‍ കഴിഞ്ഞിടെ നടന്ന പാക് ആക്രമണത്തില്‍ കൊലചെയ്യപ്പെട്ട ഹേംരാജ് എന്ന സൈനികന്‍ രാജ്യത്തിന് വേണ്ടി അര്‍പ്പിച്ച ത്യാഗത്തിന്‍റെ മഹാത്വമുണ്ടോ ശ്രീദേവിയുടെയും എസ് ജാനകിയുടെയുമൊക്കെ കലാജീവിതത്തിന്? പ്രിയപ്പെട്ട ആ മകന്റെ മൃതദേഹത്തിന്റെ മുഖം പോലും അവസാനമായി ഒന്ന് കാണാന്‍ അവസരം ലഭിക്കാതിരുന്ന ഹേംരാജിന്റെ അമ്മയുടെ ത്യാഗത്തിന്റെ അത്രയും വരുമോ ഇന്ന് പുരസ്കാരങ്ങള്‍ വിലയ്ക്ക് വാങ്ങിയ മാന്യന്മാരുടെയൊക്കെ പ്രവര്‍ത്തനങ്ങളുടെ വലുപ്പം ? ഹേംരാജിനോ അദ്ദേഹത്തിന്‍റെ മാതാവിനോ ഒരു പത്മ ബഹുമതി നല്‍കിയിരുന്നെങ്കില്‍ ഓരോ ഇന്ത്യന്‍ പൗരനും അതില്‍ രോമാഞ്ചം കൊള്ളുമായിരുന്നു.അത് കേള്‍ക്കുമ്പോള്‍ നമ്മുടെ ഹൃദയം തുടിക്കുമായിരുന്നു.ഇന്നിപ്പോള്‍ രാജ്യം പത്മബഹുമതികള്‍ നല്‍കിയ പലരുടെയും ഫോട്ടോകളും പേരും മാധ്യമങ്ങളില്‍ കാണുമ്പോള്‍ അതിന്റെ മീതെ കാര്‍ക്കിച്ചു തുപ്പാനാണ് നമുക്ക് തോന്നുന്നത്. അതിനാല്‍ എല്ലാം വെട്ടിക്കുറച്ച് രാജ്യത്തെ വികസനത്തിന്റെ കുതിപ്പിലേക്ക് നയിക്കാന്‍ കിതയ്ക്കുന്ന പ്രധാനമന്ത്രിയോട് ഒന്നേ പറയാനുള്ളൂ; പത്മബഹുമതികളുടെ കാര്യത്തില്‍ നാം ഇത്രയും തരം താഴരുത്.അത് നിരസിച്ച പ്രിയപ്പെട്ട ഗായിക എസ് ജാനകിയുടെ പേര് ഇത്തവണത്തെ ലിസ്റ്റില്‍ നിന്നും വെട്ടിമാറ്റി, ഇനിയുള്ള കാലത്തെ പുരസ്കാരങ്ങളുടെ തെരഞ്ഞെടുപ്പുകളിലേയ്ക്കുള്ള പരിഷ്കാരങ്ങള്‍ക്ക് രാജ്യം തുടക്കം കുറിക്കട്ടെ.ഇനിയെങ്കിലും ഇതുപോലുള്ളവര്‍ക്ക് പത്മ ബഹുമതികള്‍ നല്‍കി രാജ്യം നമ്മെ കളിയാക്കാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.
|
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
No comments:
Post a Comment