Sunday, 16 December 2012

[www.keralites.net] A big comedy of the year

 

അഞ്ചംഗ കുടുംബത്തിന് ജീവിക്കാന്‍ 600 രൂപ മതിയെന്ന് ഡെല്‍ഹി മുഖ്യമന്ത്രി

Fun & Info @ Keralites.netന്യൂഡല്‍ഹി: അഞ്ചുപേര്‍ അടങ്ങുന്ന ഒരു കുടുംബത്തിന് മാസം ജീവിക്കാന്‍ 600 രൂപ മതിയെന്ന് ഡെല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്. ഈ 600 രൂപ കൊണ്ട് ഒരാള്‍ക്ക് അരിയും പരിപ്പും ഗോതമ്പുംം കിട്ടും. ഇതുവച്ച് ഒരു കുടുംബത്തിന് അല്ലലില്ലാത ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകും. യു.പി.എ സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയായ ദില്ലി അന്നശ്രീ യോജനയുടെ ഉദ്ഘാടനം നിര്‍വഹിക്കവെ അവര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ യു.പി.എ. ജനങ്ങളെ പരിഹസിക്കുകയാണ് ചെയ്തതെന്ന് ബി.ജെ.പി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി ആരോപിച്ചു. ഒരു നൂറ് കൊല്ലം മുന്‍പ് 600 രൂപ കൊണ്ട് ഒരു കുടുംബത്തിന് ജീവിതം മുന്നോട്ടു കൊണ്ടുപോകാമായിരുന്നു. എന്നാലിന്ന് 600 രൂപയ്ക്ക് ഒരു നേരത്തെ ഭക്ഷണം കിട്ടാത്ത അവസ്ഥയാണുള്ളത്. 600 രൂപയുടെ സബ്‌സിഡി നല്‍കുന്ന ഈ പദ്ധതി തന്നെ ജനങ്ങളെ പരിഹസിക്കുന്നതിന് തുല്ല്യമാണെന്നും നഖ്‌വി പറഞ്ഞു.

റേഷന്‍ സബ്‌സിഡി തുക ബാങ്ക് അക്കൗണ്ട് വഴി നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി ആദ്യമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് ഡല്‍ഹി.






 
 
MARTIN K GEORGE

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment