വിമാന ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന.
തിരുവനന്തപുരം: വിമാന ടിക്കറ്റിന്‍മേലുള്ള നിയന്ത്രണത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അയവ് വരുത്തിയതോടെ ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന. ഇതോടെ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ക്ക് വിമാനക്കമ്പനികള്‍ തോന്നുംപടിയാണ് ടിക്കറ്റ്‌നിരക്ക് ഈടാക്കുന്നത്. ടിക്കറ്റ് ചാര്‍ജ് ഇരട്ടിയോളം ഉയര്‍ന്നിട്ടുണ്ട്.
ക്രിസ്മസ്, പുതുവര്‍ഷത്തിരക്ക് മുതലാക്കിയാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നത്. അന്താരാഷ്ട്ര സര്‍വീസ് നിരക്കിനോളം പോന്ന ടിക്കറ്റ് ചാര്‍ജാണ് ചില കമ്പനികള്‍ ആഭ്യന്തരയാത്രയ്ക്ക് ഇടാക്കുന്നത്. ഉദാഹരണമായി തിരുവനന്തപുരം-റിയാദ് വിമാനനിരക്ക് 34,196 രൂപയാണ്. അതേസമയം തിരുവനന്തപുരം-കൊല്‍ക്കത്ത യാത്രയ്ക്ക് ചില കമ്പനികള്‍ ഈടാക്കുന്നത് 36,577 രൂപയാണ്.
തിരുവനന്തപുരം-ഡല്‍ഹി ആഭ്യന്തര സര്‍വീസിന് നിലവിലുള്ള ചാര്‍ജ് 6000 രൂപമുതല്‍ക്കാണ്. എന്നാലിപ്പോള്‍ പല കമ്പനികളും 22,000 രൂപ വരെയാണ് ഈടാക്കുന്നത്. അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) നിയമമനുസരിച്ച് 35,000 രൂപവരെ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് അവകാശമുണ്ട്. അതുപോലെതന്നെ 25,000 വരെ വര്‍ധിപ്പിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും അനുമതി നല്‍കുന്നുണ്ട്. ഇവയുടെ മറപിടിച്ചാണ് ടിക്കറ്റ് കൊള്ള നടക്കുന്നത്.
തിരുവനന്തപുരം-ഷാര്‍ജ യാത്രയ്ക്ക് 7000 രൂപയാണ് ഇപ്പോഴും ചില വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. എന്നാല്‍ ബഹറിന്‍ എയര്‍വേസ്, ജറ്റ്, ഒമാന്‍, ഖത്തര്‍ എയര്‍വേസുകള്‍, എയര്‍ അറേബ്യ, എമിറ്റേറ്‌സ് തുടങ്ങിയ സ്വകാര്യ കമ്പനികള്‍ ഗള്‍ഫ് സെക്ടറിലേക്ക് 2000 മുതല്‍ 3000 രൂപവരെ അധികം ഈടാക്കുന്നുണ്ട്.
തിരുവനന്തപുരം-കൊച്ചി വിമാനയാത്രയ്ക്ക് ഇക്കോണമി ക്ലാസില്‍ 9190-രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് 14,543 രൂപ, ബാംഗ്‌ളൂരിലേക്ക് 13,452 രൂപ, മുംബൈയിലേക്ക് 24,238, ഹൈദരാബാദ് 28,693 രൂപ എന്നിങ്ങനെയാണ് നിരക്കുവര്‍ധന. തിരുവനന്തപുരം-ദുബായ് നിരക്ക് 30,104 രൂപയാണ്. ദോഹ-33,144, മസ്‌ക്കറ്റ്-33,313, കുവൈറ്റ്-41,081, റിയാദ്-34,196, ജിദ്ദ-39,876 രൂപ ഇങ്ങനെയാണ് ഗള്‍ഫ് മേഖലയിലെ വിമാനടിക്കറ്റ് നിരക്ക്.
ക്രിസ്മസും പുതുവര്‍ഷവും അടുക്കുന്നതോടെ ഇനിയും വന്‍വര്‍ധനവാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. ഗള്‍ഫ് സെക്ടറില്‍ ഒരു യാത്രക്കാരന്‍ ഒരു ഭാഗത്തേക്കുമാത്രം 40,000 രൂപവരെ മുടക്കേണ്ടിവരും. മടക്ക യാത്രയാകുമ്പോള്‍ വീണ്ടും നിരക്കില്‍ വ്യത്യാസമുണ്ടാകാം. ഗള്‍ഫ് മേഖലയിലേക്കുള്ള ടിക്കറ്റ് നിരക്ക് എയര്‍ഇന്ത്യ ജനവരിയോടെ രണ്ടി രട്ടിയോളം വര്‍ധിപ്പിക്കാനാണ് സാധ്യത.
തിരക്ക് കുറഞ്ഞ സീസണില്‍ ഉണ്ടാകുന്ന നഷ്ടം ഇത്തരം സീസണുകളില്‍ നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടാണ് പരിഹരിക്കുന്നതെന്നാണ് വിമാനക്കമ്പനി വൃത്തങ്ങള്‍ പറയുന്നത്. ഇന്ധനവില വര്‍ധനവ്, യൂസര്‍ഫീ ചാര്‍ജ്, യാത്രക്കാര്‍ മറ്റ് വിമാനത്താവളങ്ങളെ ആശ്രയിക്കുന്നത് തുടങ്ങിയ ന്യായങ്ങള്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Mathrubhumi
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment