പാടുന്ന ശവപ്പെട്ടി വരുന്നു
ലണ്ടൻ: ചിലർക്ക് ഇഷ്ടപ്പെട്ട പാട്ടുകേട്ടില്ലെങ്കിൽ ശരിയായി ഉറങ്ങാൻ കഴിഞ്ഞുവെന്ന് വരില്ല. എന്നാൽ മരണശേഷം അതിനു കഴിഞ്ഞൂ എന്ന് വരില്ല. ഇപ്പോഴിതാ അന്ത്യനിദ്രയിലും ഇഷ്ടപ്പെട്ട സംഗീതം കേൾക്കാവുന്ന ശവപ്പെട്ടിയുമായി സ്വീഡനിലെ ഒരു കന്പനി രംഗത്ത് വന്നിരിക്കുന്നു.
നിങ്ങൾക്ക് ഇഷ്ടമുള്ള പാട്ടുകളുടെ പട്ടിക മരണത്തിനു മുന്‍പ് എഴുതിക്കൊടുത്താല്‍ മാത്രം മതി, മരണശേഷം ശവപ്പെട്ടിക്കുള്ളിലെ സ്പീക്കറില്‍ ഈ പാട്ടുകള്‍ മുഴങ്ങിക്കൊണ്ടേയിരിക്കും. ആവശ്യമെങ്കിൽ ബന്ധുക്കള്‍ക്ക് പിന്നീട് പട്ടികയിൽ പുതിയ പാട്ടുകൾ ഉൾപ്പെടുത്താനുള്ള സംവിധാനം ഉണ്ടെന്നും ശവപ്പെട്ടിയുടെ ഉപജ്ഞാതാവായ ഫ്രെഡറിക് ജെംക്വിസ്റ്റ് പറയുന്നു. ഈ സംഗീത ശവപ്പെട്ടിയുടെ വില 16.15 ലക്ഷം രൂപ മാത്രമാണ്.
പെട്ടിയുടെ മുൻവശത്ത് രണ്ട് സ്പീക്കറുകളുണ്ട്. എട്ടിഞ്ച് വലിപ്പമുള്ള സബ്വൂഫറുകളും ഉണ്ടാകും. ഇതിലൂടെയാണ് നിത്യനിദ്രയിൽ നിന്ന് സംഗീതം ഒഴുകിയെത്തുക. ഇത് അമിതമായി ചൂടാകാതിരിക്കുന്നതിന് പുറത്ത് കൂളിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
കാറ്റാടോന്പ് എന്ന ആപ്ളിക്കേഷന്റെ സഹായത്താലാണ് പാട്ടുകളുടെ പട്ടികയിൽ പുതിയവ ഉൾപ്പെടുത്താൻ കഴിയുന്നത്. ശവക്കല്ലറയ്ക്ക സമീപം സ്ഥാപിക്കുന്ന ഒരു ടച്ച് സ്ക്രീനിന്റെ സഹായത്തോടെയാണ് പുതിയ പാട്ടുകൾ അപ്ഡേറ്റ് ചെയ്യാനാകുന്നത്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment