Saturday, 8 December 2012

[www.keralites.net] ക്രൈസ്തവലോകം ഷഹബാസ് ഭാട്ടിയെ അനുസ്മരിച്ചു; വിശുദ്ധനാക്കണമെന്ന് കര്‍ദിനാള്‍

 

ക്രൈസ്തവലോകം ഷഹബാസ് ഭാട്ടിയെ അനുസ്മരിച്ചു; വിശുദ്ധനാക്കണമെന്ന് കര്‍ദിനാള്‍

Fun & Info @ Keralites.net

കറാച്ചി: പാക്കിസ്ഥാനില്‍ ഭീകരവാദികളുടെ വെടിയേറ്റു മരിച്ച ന്യൂനപക്ഷവിഭാഗം മന്ത്രി ഷഹബാസ് ഭാട്ടിയുടെ രക്തസാക്ഷിത്വത്തിന്റെ ഒന്നാം വാര്‍ഷിക ക്രൈസ്തവലോകം അനുസ്മരിച്ചു. രാജ്യത്ത് ക്രൈസ്തവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്‍ടി നിര്‍ഭയനായി പ്രവര്‍ത്തിച്ചുകൊണ്‍ടിരിക്കുമ്പോള്‍ കൊല്ലപ്പെട്ട ഷഹബാസ് ഭാട്ടിയുടെ വിശ്വാസവും പ്രവര്‍ത്തനങ്ങളെയും അംഗീകരിച്ചുകൊണ്‍ട് അദ്ദേഹത്തേ സഭയുടെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന് സ്‌കോട്ട്‌ലന്‍ഡ് കര്‍ദിനാള്‍ കീത്ത് പാട്രിക് ഒബ്രെയ്ന്‍ ആവശ്യപ്പെട്ടു.

''നമുക്ക് അറിയാവുന്നിടത്തോളം ഷഹബാസ് ഭാട്ടിയുടെ ജീവിതം ഒരു യഥാര്‍ത്ഥ ദൈവമനുഷ്യന്റെ ജീവിതമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതഗുണങ്ങളും താന്‍ ഉയര്‍ത്തിപ്പിടിച്ച ക്രിസ്തുവിശ്വാസവും അദ്ദേഹത്തെ അള്‍ത്താരയിലേക്ക് ഉയര്‍ത്തേണ്‍ടതിന് പര്യാപ്തമാണ്. ക്രിസ്തുവിനെ പിന്‍പറ്റിയതിനാലാണ് അദ്ദേഹത്തിന് തന്റെ രക്തം ചൊരിഞ്ഞ് രക്തസാക്ഷിയാകേണ്‍ടിവന്നത'' -കര്‍ദിനാള്‍ ഒബ്രെയ്ന്‍ മാര്‍ച്ച് രണ്‍ടിന് എഡിമ്പ്രയിലുള്ള സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ പ­റഞ്ഞു.

പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ ന്യൂനപക്ഷങ്ങളുടെ ശബ്ദമായിരുന്നു ഷഹബാസ് ഭാട്ടി. അദ്ദേഹം പീഡയനുഭവിക്കുന്ന ക്രൈസ്തവര്‍ക്കുവേണ്‍ടി എന്നും ശബ്ദിച്ചു. പാക്കിസ്ഥാന്‍ ദൈവനനിന്ദാ നിയമം നടപ്പാക്കാന്‍ ശ്രമിച്ചതിനെതിരേ ശബ്ദിച്ച് ലോകശ്രദ്ധ ആ രാജ്യത്തിലേക്ക് തിരിഞ്ഞത് ഷഹബാസിന്റെ പരിശ്രമത്തിലായിരുന്നു. ഇതിനാല്‍ തന്നെ അദ്ദേഹത്തിന് താലിബാന്റെയും അല്‍ക്വൊയ്ദയുടെയും ഭീഷണി ഉണ്‍ടായിരു­ന്നു.

കഴിഞ്ഞ വര്‍ഷം അമേരിക്ക സന്ദര്‍ശനത്തിനിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ''താലിബാന്റെ ഒരു ഫോണ്‍ സന്ദേശം എനിക്ക് കിട്ടിയിരുന്നു. പാക്കിസ്ഥാനിലെ ദൈവനിന്ദ നിയമത്തിനെതിരേ ശബ്ദിച്ചാല്‍ നീ കൊല്ലപ്പെടും. മതസ്വാതന്ത്ര്യത്തിന് വേണ്‍ടി പ്രവര്‍ത്തിക്കണം എന്നത് എനിക്ക് ഉറച്ച തീരുമാനമാണ്. ഞാന്‍ കൊല്ലപ്പെട്ടേക്കാം. എന്നാല്‍ എന്റെ വിശ്വാസത്തിനു വേണ്‍ടി ഞാന്‍ അവസാനം വരെ നിലകൊള്ളും. ഞാന്‍ യേശുക്രിസ്തുവിനെയാണ് പിന്‍പറ്റുന്നത്, അതിനാല്‍ എനിക്ക് ഈ ഭീഷണികളിലൊന്നും ഭയമില്ല. യേശു തന്റെ ജീവന്‍ നമുക്കുവേണ്‍ടി നല്‍കി മാതൃക കാണിച്ചതല്ലേ? ക്രിസ്തുവിനെ പിന്‍പറ്റുന്നവന്‍ എന്ന നിലയില്‍ ശബ്ദമില്ലാത്ത ജനങ്ങളുടെ ശബ്ദമായിമാറി അവര്‍ക്കു വേണ്‍ടി രക്തസാക്ഷിയാകുന്നില്‍ എനിക്ക് ഭയമില്ല'' എന്നായിരുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment