ഷോട്ടുകളുടെ ഇടവേളയില്‍ ലാല്‍ മനസ്സു തുറന്നു.
.
തലയില്‍ ചെരിച്ചുവെച്ച നീലത്തൊപ്പി. കാക്കി യൂണിഫോം. തിളങ്ങുന്ന ബ്രൗണ്‍ ഷു. മുഖത്ത് ഗൗരവഭാവം. കോഴിക്കോട് ബീച്ചിനഭിമുഖമായി നില്‍ക്കുന്ന പോര്‍ട്ട് ഗസ്റ്റ് ഹൗസിലെ വി.ഐ.പി. മുറിയില്‍ കഥാപാത്രമാകാനുള്ള തയ്യാറെടുപ്പിലായിരുന്നു മോഹന്‍ലാല്‍. നവാഗത സംവിധായകനായ സലാംബാപ്പു ഒരുക്കുന്ന 'റെഡ് വൈന്‍' എന്ന ചിത്രത്തിലെ രതീഷ് വാസുദേവന്‍ എന്ന അന്വേഷണോദ്യോഗസ്ഥനായി ലാല്‍ കാമറയ്ക്ക് മുമ്പിലെത്തി. ഒറ്റ ടേക്കില്‍ എല്ലാം ഓക്കേ...
അല്പം മുമ്പുവരെ എ.സി. മുറിയില്‍ ചിരികളികളും നര്‍മം തുളുമ്പുന്ന സംഭാഷണ ശകലങ്ങളുമായി സജീവമായിരുന്നു ലാല്‍. സംവിധായകന്‍ ഷോട്ട് റെഡി എന്നു പറഞ്ഞതോടെ മേക്കപ്പിട്ടപ്പോഴേക്കും അതെല്ലാം അറബിക്കടല്‍ കടന്നു. ലാല്‍ കഥാപാത്രമായി. പിന്നെ അഭിനയ സാക്ഷാത്കാരം മാത്രം... ആസ്വാദകലോകം എത്രയോ തവണ കണ്ടതാണ് ഈ കഥാപാത്രത്തിലേക്കുള്ള പകര്‍ന്നാട്ടം.
ഒരു ഇടവേളയ്ക്ക് ശേഷമാണ് ലാല്‍ കോഴിക്കോട്ട് വീണ്ടും എത്തുന്നത്. അഞ്ചു വര്‍ഷം മുമ്പ് ചിത്രീകരിച്ച' അലിഭായി' ആണ് ഇവിടെ ഒടുവില്‍ ചെയ്ത ചിത്രം. കോഴിക്കോട് എന്റെ ഇഷ്ടനഗരമാണ്. ഒട്ടേറെ നല്ല സുഹൃത്തുക്കള്‍ ഇവിടെയുണ്ട്. 'ഛായാമുഖി' നാടകം ചെയ്യാനും മാസങ്ങള്‍ക്ക് മുമ്പ് അമ്മയുടെ ഷോയ്ക്കായും ഇവിടെ വന്നിരുന്ന ലാല്‍ ഓര്‍മകളിലേക്ക് ഊളിയിട്ടു. ഇടയ്ക്ക് മൂളിപ്പാട്ട്. കുശലാന്വേഷണം. വീണ്ടും ഷോട്ടിനായി കാമറയ്ക്ക് മുന്നിലേക്ക്. തിരിച്ചെത്തിയപ്പോഴേക്കും കുസൃതികളും നര്‍മബോധവും അറബിക്കടല്‍ കടന്ന് മടങ്ങിയെത്തി....ഷോട്ടുകളുടെ ഇടവേളയില്‍ ലാല്‍ മനസ്സു തുറന്നു.
* 'റെഡ് വൈനി'ലെ കഥാപാത്രത്തെക്കുറിച്ച്?
സംവിധായകനല്ലേ അതൊക്കെ പറയേണ്ടത്. ഒരുപാട് മിസ്റ്ററിയും സസ്‌പെന്‍സുമൊക്കെച്ചേര്‍ന്ന പുതുമയുള്ള സിനിമയാണ് ഇത് എന്നുമാത്രം പറയാം. ഒരുപാട് സംഭവവികാസങ്ങളിലൂടെയാണ് കഥ വളരുന്നത്.
* റോഷന്‍ ആന്‍ഡ്രൂസിനുശേഷം ഒരു പുതുമുഖ സംവിധായകന്റെ ചിത്രത്തില്‍ ആദ്യമല്ലേ?
അതെ.
*സിനിമയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ ഫാസിലിന്റെ മകനൊപ്പം ഈ ചിത്രത്തില്‍ വേഷമിടുമ്പോള്‍?
'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍' ഒക്കെ ചെയ്യുമ്പോള്‍ ഫഹദ് പയ്യനല്ലേ. കഴിവുള്ള ചെറുപ്പക്കാരന്‍. പക്ഷേ, ഈ ചിത്രത്തില്‍ ഞങ്ങളുടെ കോമ്പിനേഷന്‍ സീന്‍സ് കുറവാണ്.
* 'പ്രണയ'ത്തിലെ കഥാപാത്രത്തിനും ഭ്രമരത്തിലെ വേഷത്തിനും ദേശീയ അവാര്‍ഡ് കിട്ടാത്തതിനെപ്പറ്റി?
നമ്മള്‍ അവാര്‍ഡിന് വേണ്ടിയല്ലല്ലോ ഇതൊന്നും ചെയ്യുന്നത്. അതൊക്കെ അങ്ങനെ സംഭവിക്കുകയല്ലേ. പിന്നെ ഇതൊക്കെ വിലയിരുത്തുന്ന ജൂറിയുടെ തീരുമാനത്തിന് വിധേയമാണ് എല്ലാം. അത് എല്ലാവരും അംഗീകരിക്കേണ്ടേ?
* എങ്കിലും മനുഷ്യമനസ്സുകളെ ഏറെ വേട്ടയാടുന്ന കഥാപാത്രമാണ് 'ഭ്രമര'ത്തിലെ ശിവന്‍കുട്ടി. എന്നിട്ടും അവാര്‍ഡ് തലത്തില്‍ തഴയപ്പെട്ടില്ലേ?
അത്തരം ചിത്രങ്ങള്‍ മാത്രം ശ്രദ്ധിക്കുന്നതുകൊണ്ടാവാം അങ്ങനെ തോന്നുന്നത്. അവാര്‍ഡ് കമ്മിറ്റിക്ക് മുമ്പാകെ വേറെയും നല്ല ചിത്രങ്ങള്‍ എത്തുന്നുണ്ടല്ലോ? അതുകൊണ്ടാവും. ദേശീയ പുരസ്‌കാരത്തിന് നേരത്തേയും എന്റെ ചിത്രങ്ങള്‍ അവസാനഘട്ടം വരെയുണ്ടായിരുന്നു. പരദേശി, ഇരുവര്‍..അങ്ങനെയങ്ങനെ. പക്ഷേ അവാര്‍ഡങ്ങനെ മാറിപ്പോയി. പ്രണയത്തില്‍ എനിക്കും അനുപംഖേറിനും തുല്യപ്രാധാന്യമാണെന്നാണ് പറഞ്ഞത്.
*ഇരുവര്‍ പരിഗണിച്ചപ്പോഴും ഇതേപ്രശ്‌നമുണ്ടായില്ലേ?
ഉവ്വ്. അതൊക്കെ അങ്ങനെ സംഭവിക്കും. ജൂറിയല്ലേ എല്ലാം തീരുമാനിക്കേണ്ടത്.
* 2012 ഭാഗ്യവര്‍ഷമാണല്ലോ? 'ഗ്രാന്‍ഡ് മാസ്റ്റര്‍', 'സ്പിരിറ്റ്', 'റണ്‍ബേബി റണ്‍' ഹാട്രിക്ക് ഹിറ്റുകള്‍. എന്തുതോന്നുന്നു?
സന്തോഷംതന്നെ. എല്ലാ സിനിമകളും 365 ദിവസം കളിക്കട്ടെ എന്നാണ് ആഗ്രഹവും പ്രാര്‍ഥനയും. വിജയിച്ച ഈ ചിത്രങ്ങളിലെല്ലാം നല്ല കഥയുണ്ടായിരുന്നു.
* 2013ലെ പ്രതീക്ഷകള്‍ എന്തൊക്കെയാണ്?
ഒന്നും പ്രതീക്ഷിക്കുന്നില്ല. പ്രതീക്ഷകളില്ലാതെ തന്നെ നല്ലതു സംഭവിക്കട്ടെ എന്നാണ് ആഗ്രഹം. കുറേ പ്രോജക്ടുകള്‍ കാത്തു കിടക്കുന്നുണ്ട്. ഉടനെ ചെയ്യാന്‍ പോകുന്ന ചിത്രം സിദ്ദിഖിന്റെ ലേഡീസ് ആന്‍ഡ് ജന്റില്‍മാനാണ്. ജയഭാരതിയമ്മയുടെ മകന്‍ കൃഷ് സത്താറും ഇതില്‍ അഭിനയിക്കുന്നു. പിന്നെ പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ഷാജി. എന്‍. കരുണ്‍, ടി.കെ. രാജീവ് കുമാര്‍..അങ്ങനെ ഒത്തിരിപ്പേരുടെ കൂടെ പടം ചെയ്യുന്നുണ്ട്.

www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

__,_._,___
No comments:
Post a Comment