ഹജ്ജിന്റെ നേട്ടം ഒരു ശിശുമനസ്സ്
'നിശ്ചയമായും അബ്രഹാം (ഇബ്‌റാഹിം നബി) ദൈവാരാധന നടത്തിയിരുന്നത് മക്കയിലെ മുഖ്യദേവാലയമായ 'കഅബ'യില്‍ വെച്ചുതന്നെയായിരുന്നു. ഏതൊരാള്‍ അവിടെ പ്രവേശിച്ചുവോ, അവന്‍ സമാധാനം പ്രാപിച്ചു' (ഖുര്‍ആന്‍ 3:97). ഇത് വിശുദ്ധ ഖുര്‍ആനിന്റെ പ്രഖ്യാപനമാണ്. ഹജ്ജിനായി വര്‍ഷം തോറും മെക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഖുര്‍ ആനിലെ ഈ വചനങ്ങള്‍ ഉള്‍വിളിയായി നില്‍ക്കുന്നു. ദുല്‍ഹജ്ജ് മാസം 8 മുതല്‍ 12 വരെ മക്കയിലേക്ക് നടത്തുന്ന തീര്‍ത്ഥാടനത്തേയും, അനുബന്ധ കര്‍മ്മങ്ങളുമാണ് ഹജ്ജ്. ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടനമാണിത്. ഇസ്ലാംമതവിശ്വാസികളുടെ ഐക്യത്തിന്റെയും അള്ളാഹുവിനുള്ള കീഴ്‌പ്പെടലിന്റെയും പ്രതീകമായി ഹജ്ജ് കരുതപ്പെടുന്നു. കഅബ പണിത ഇബ്രാഹിം നബി , ഭാര്യ ഹാജറ, മകന്‍ ഇസ്മാഇല്‍ എന്നിവരുടെ ഓര്‍മകളും അവരുമായി ബന്ധപ്പെട്ട സംഭവ ങ്ങളുമാണ് ഹജ്ജിലെ കര്‍മ്മങ്ങള്‍.
ഇബ്രാഹിം, ഇസ്മാഇല്‍ എന്നിവരാണ് അള്ളാഹുവിന്റെ കല്പ്പന അനുസരിച്ച് കഅബ നിര്‍മ്മിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ആദ്യനബിയായ ആദം നബിയാണ് കഅബ സ്ഥാപിച്ചതെന്നും, ഇത് മണലില്‍ പൂണ്ടുകിടന്നയിടത്താണ് ഇബ്രാഹിം നബി പുനര്‍നിര്‍മ്മിച്ചതാണെന്നും വിശ്വാസമുണ്ട്. ക്രമേണ കഅബ പ്രസിദ്ധമായ ആരാധനാലയമായിത്തീര്‍ന്നു. സംസം കിണറില്‍ നിന്നും എല്ലായ്‌പ്പോഴും ജലം ലഭിച്ചിരുന്നതിനാല്‍ മക്ക തിരക്കുള്ള നഗരമായി. കഴിവും സമ്പത്തുമുള്ള ഓരോ മുസ്ലീമും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജ് ചെയ്തിരിക്കണം എന്ന് നിര്‍ബന്ധമാണ്. ഹജ്ജ് ദൃശ്യങ്ങള്‍ .
|
കഅബയില്‍ തീര്‍ത്ഥാടകര്‍ . മെക്ക, സൗദി അറേബ്യ, 23.10.2012.
''തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം മക്കയില്‍ ഉള്ളതത്രെ. അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു.)''(ഖുര്‍ആന്‍ 3:96) |
|
പ്രാര്‍ത്ഥനയില്‍ .. മക്ക, സൗദി അറേബ്യ, 23.10.2012. |
|
മക്ക, 23.10.2012. |
|
പ്രാര്‍ത്ഥനയില്‍ .. മക്ക, 23.10.2012. |
|
മക്ക, 23.10.2012 |
|
അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ ( വിശിഷ്യാ ) ഇബ്രാഹീം നിന്ന സ്ഥലം ഉണ്ട്. ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാദ്ധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു.(ഖുര്‍ആന്‍ 3:97)
മക്കയിലേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ . |
|
ഇബ്രാഹിമിന് ആ ഭവനത്തിന്റെ (കഅബയുടെ ) സ്ഥാനം നാം സൗകര്യപ്പെടുത്തികൊടുത്ത സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) യാതൊരു വസ്തുവെയും എന്നോട് നീ പങ്കുചേര്‍ക്കരുത് എന്നും, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്‍ക്ക് വേണ്ടിയും, നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് വേണ്ടിയും എന്റെ ഭവനം ശുദ്ധമാക്കിവെക്കണം എന്നും ( നാം അദ്ദേഹത്തോട് നിര്‍ദേശിച്ചു.) (ഖുര്‍ആന്‍ 22:26)
തീര്‍ത്ഥാടകര്‍ . |
|
തീര്‍ത്ഥാടകര്‍ .
(നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്റെയടുത്ത് വന്നു കൊള്ളും. (ഖുര്‍ആന്‍ 22:27) |
|
പ്രാര്‍ത്ഥനാനിരതനായി... |
|
ഷഹീദ് അഫ്രീഡിയും അമീര്‍ ഖാനും മക്കയില്‍ ...23.10.2012. |
|
കുഞ്ഞിനെയും കൊണ്ട് ഒരു തീര്‍ത്ഥാടക. |
|
കഅബ |
|
കഅബ |
|
അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. (ഖുര്‍ആന്‍ 22:28) |
|
പിന്നെ അവര്‍ തങ്ങളുടെ അഴുക്ക് നീക്കികളയുകയും, തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുകയും, പുരാതനമായ ആ ഭവനത്തെ പ്രദക്ഷിണം വെക്കുകയും ചെയ്തുകൊള്ളട്ടെ. (ഖുര്‍ആന്‍ 22:29) |
|
മാപ്പില്‍ വഴി പരിശോധിക്കുന്ന തീര്‍ത്ഥാടകര്‍ . |
|
അറാഫത്ത് മലയിലേക്ക്... |
|
അഞ്ചുവയസ്സുകാരിയായ തീര്‍ത്ഥാടക. |
|
പ്രാര്‍ത്ഥന |
|
പ്രാര്‍ത്ഥനയില്‍ |
|
'ഞാന്‍ മുസ്‌ലിമാണ് എന്നതിനേക്കാള്‍ മനോഹരതരമായ മറ്റൊരു വാക്യം ഒരാള്‍ക്കും പറയാന്‍ പറ്റുകയില്ല.'(ഖുര്‍ആന്‍ 41:33) |
|
വെളിച്ചത്തില്‍ കുളിച്ച്... |
|
'അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാ മനുഷ്യരെയും ഒരേ വര്‍ഗമാക്കാമായിരുന്നു. പല വര്‍ഗക്കാരാക്കിയത് അവര്‍ തമ്മില്‍ തിരിച്ചറിയാനും സ്‌നേഹിക്കാനും വേണ്ടിയാണ്.'- ഖുര്‍ആന്‍ 49:13 |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment