Wednesday, 14 November 2012

[www.keralites.net] മഞ്ജു വാര്യർ സിനിമയിലേക്ക് മടങ്ങിവരുന്നു

 

ദിലീപ് ചിത്രത്തിൽ മഞ്ജു വാര്യർ നായിക
 

  Fun & Info @ Keralites.net

പ്രസിദ്ധ ചലചിത്ര താരം മഞ്ജു വാര്യർ സിനിമയിലേക്ക് മടങ്ങിവരുന്നു. മഞ്ജുവിനെ നായികയാക്കിക്കൊണ്ടുള്ള ചിത്രം ഭർത്താവും നടനുമായ ദിലീപാണ് നിർമ്മിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. വിദ്യാബാലൻ അഭിനയിച്ച് ഹിന്ദിയിൽ സൂപ്പർ ഹിറ്റായ കഹാനി മലയാളത്തിൽ റീമേക്ക് ചെയ്യുന്നതിനാണ് ആലോചന നടക്കുന്നത്. ഇതിനുള്ള അവകാശം കഹാനിയുടെ നിർമ്മാതാവിൽ നിന്നും വാങ്ങുന്നതിനാണ് ചർച്ച നടക്കുന്നത്. ഇത് ലഭിച്ചാൽ മഞ്ജു വാര്യരുടെ മടങ്ങിവരവ് ഉറപ്പാകും. അല്ലെങ്കിലും മഞ്ജുവിനെ വച്ച് ദിലീപ് തന്നെയായിരിക്കും ചിത്രം നിർമ്മിക്കുക.

സിനിമാഭിനയത്തിലേക്കു മടങ്ങാനുള്ള മഞ്ജുവിന്റെ ആഗ്രഹത്തിന് ദിലീപ് പിന്തുണ നൽകുന്നുവെന്നാണ് അറിയുന്നത്. മഞ്ജുവിന്റെ മടങ്ങിവരവിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് പുതിയ വാർത്ത. എന്നാൽ ദിലീപ് നിലപാട് പരസ്യമാക്കിയിട്ടില്ല. മഞ്ജു അഭിനയിക്കുന്നതിനെ കുറിച്ചും മനസ്സു തുറന്നിട്ടില്ല. ദിലീപിന്റെ അടുത്ത സുഹൃത്തുക്കളാണ് മഞ്ജു സിനിമയിലേക്ക് മടങ്ങുന്ന വിവരം പുറത്തുവിട്ടത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment