Sunday, 21 October 2012

[www.keralites.net] AIR INDIA, INDIGO, SPICE JET വിമാന ബഹിഷ്കരണത്തില്‍ പങ്കാളിയാവുക.....

 


9:11pm Oct 21
നവംബര്‍ 1 മുതല്‍ 30 വരെയുള്ള AIR INDIA, INDIGO, SPICE JET വിമാന ബഹിഷ്കരണത്തില്‍ പങ്കാളിയാവുക.....

പ്രവാസി മലയാളികളെ കൊള്ളയടിക്കുകയും തീവ്രവാദികളാക്കുകയും കള്ളകേസില്‍ പെടുത്തുകയും ചെയ്യുന്ന എയര്‍ ഇന്ത്യക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 1 മുതല്‍ 30 വരെ എയര്‍ ഇന്ത്യ വിമാന യാത്ര ബഹിഷ്ക്കരിക്കുന്നതോടോപ്പം തന്നെ ഇന്ത്യയില്‍ നിന്നുള്ള INDIGO, SPICE JET വിമാനങ്ങളെയും ബഹിഷ്ക്കരിക്കുക.

പകരം ഇത്തിഹാദ്, എമിറേറ്റ്‌സ്‌, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വേയ്സ്‌,തുടങ്ങിയ ഗല്ഫ് എയര്‍ലൈനുകള്‍ മാത്രം ഇക്കാലയളവില്‍ ഉപയോഗിക്കുക.

മലയാളികളോട് കളിച്ചാല്‍ അവരുടെ നെഞ്ചത്ത് കയറി കളിയ്ക്കാന്‍ മലയാളിക്ക്‌ അറിയാം എന്ന് കാണിച്ചു കൊടുക്കണം. ഒരു മാസത്തെ ഈ ഷോക്ക്‌ ട്രീറ്റ്മെന്റ് കൊണ്ട് ഇവര്‍ ശരിയാകുന്നില്ലെങ്കില്‍ നമുക്ക് അപ്പോള്‍ ബാക്കി നോക്കാം.

കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമെന്യേ ചീപ്പ് ഈഗോകള്‍ വച്ചു പുലര്‍ത്താതെ ഒറ്റക്കെട്ടായി ഈ പരിപാടി വിജയിപ്പിക്കുക.

സേവ് മുല്ലപ്പെരിയാര്‍ എന്ന ക്യാമ്പയിന്‍ നടത്തിയത്‌ പോലെ വരുന്ന പത്ത് ദിവസങ്ങളില്‍ ബഹിഷ്ക്കരണ ക്യാമ്പയിന്‍ നടത്തുക. അതിന്റെ ഭാഗമായി ഫേസ്ബുക്ക് കവര്‍ പേജു ബഹിഷ്ക്കരണ ആഹ്വാനമുള്ള പോസ്റ്ററുകള്‍ കൊണ്ട് നിറയട്ടെ. ഒരു മാസം നമ്മള്‍ ഇവര്‍ക്ക് ഒരു ഷോക്ക്‌ ട്രീറ്റ്മെന്റ് കൊടുക്കുന്നു.

AIR INDIA, INDIGO, SPICE JET എന്നീ വിമാനങ്ങള്‍ ഒരു മാസത്തേക്ക്‌ ബഹിഷ്ക്കരിക്കുക....

സഹകരിക്കുക... വിജയിപ്പിക്കുക...




www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment