എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത് ആര്‍ക്കുവേണ്ടി ? | | കൊച്ചി: എയര്‍ ഇന്ത്യ രൂപീകരിച്ചത് ഇന്ത്യയിലെ യാത്രക്കാര്‍ക്കു പ്രയോജനമുണ്ടാക്കാനും സര്‍ക്കാരിനു നേട്ടമുണ്ടാക്കാനുമൊക്കെയാണ്. എന്നാല്‍ ഇതു നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേക്കു കൂപ്പു കുത്തുകയാണ്. തന്നെയുമല്ല ഇന്ത്യയിലെ യാത്രക്കാര്‍ക്ക് ഇവര്‍ സമ്മാനിക്കുന്നത് ദുരിതയാത്രയും. സമയത്ത് ഒരിക്കലും ഒരിടത്തും എത്താന്‍ എയര്‍ഇന്ത്യയെ ആശ്രയിക്കരുത് എന്നാണു സ്ഥിരം യാത്രക്കാര്‍ മറ്റുള്ളവര്‍ക്കു നല്‍കുന്ന ഉപദേശം. എപ്പോള്‍ വേണമെ ങ്കിലും ഫ്ളൈറ്റുകള്‍ മുന്നറിയിപ്പില്ലാതെ ക്യാന്‍സല്‍ ചെയ്യാം. അടുത്തിടെ ഉത്തരേന്ത്യയിലെ ഹജ്ജ് യാത്രക്കാര്‍ക്കായി വിദേശ ത്തേക്കു കേളത്തില്‍ നിന്നുള്ള ഫ്ളൈറ്റുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും കഴിഞ്ഞ ദിവസം ഉണ്ടായ അനിഷ്ടസംഭവങ്ങളുമാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. വിദേശ വിമാന സര്‍വീസുകള്‍ കൃത്യമായി സര്‍വീസ് നടത്തുമ്പോള്‍ എയര്‍ ഇന്ത്യക്ക് അതിനാവുന്നില്ല. അതുകൊണ്ടു തന്നെ യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ട് ഏറെ നാളായി. എന്നാല്‍ ഇതു പരിഹരിക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാരിന്റെയോ എയര്‍ ഇന്ത്യ അധികൃതരുടെയോ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടാകുന്നില്ല എന്നതാണു വാസ്തവം. എങ്ങനെയെങ്കിലും ഉന്തിത്തള്ളി ഒരു വെള്ളാനയായി നീങ്ങാനാണ് എയര്‍ ഇന്ത്യയുടെ നിയോഗം. കുറഞ്ഞ നിരക്കിലാണ് എയര്‍ ഇന്ത്യയുടെ ടിക്കറ്റുകള്‍. എന്നാലും ചില യാത്രക്കാര്‍ മറ്റൊരു മാര്‍ഗവുമില്ലാതെ വന്നാല്‍ മാത്രമേ എയര്‍ ഇന്ത്യയെ ആശ്രയിക്കൂ. കാരണം വേറെ ഒന്നുമല്ല, എപ്പോള്‍ ഫ്ളൈറ്റ് പുറപ്പെടുമെന്നോ അഥവാ ഇനി ഇതു ക്യാന്‍സല്‍ ചെയ്യുമെന്നോ ഒന്നും തറപ്പിച്ചു പറയാന്‍ പറ്റില്ല. അതുകൊണ്ടു തന്നെ അത്യാവശ്യമായി പോകേണ്ടവരും കൃത്യസമയത്തു ജോലിക്കെത്തേണ്ടവരും എത്ര കൂടുതല്‍ തുക നല്‍കിയാണെങ്കിലും മറ്റു സ്വകാര്യ കമ്പനികളുടെ വിമാനങ്ങളില്‍ ടിക്കറ്റെടുത്തു യാത്രചെയ്യും. വിമാനം പുറപ്പെടാതിരുന്നാല്‍ എന്തുപറ്റി എന്ന കാരണം യാത്രക്കാരെ പറഞ്ഞു മനസിലാക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ മെനക്കെടാറില്ല എന്നതാണു വാസ്തവം. ഫ്ളൈറ്റ് റദ്ദാക്കിയാല്‍ പലപ്പോഴും പകരം സംവിധാനം ഏര്‍പ്പെടുത്താറില്ല എന്നു മാത്രമല്ല അതു യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കില്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞ ആറുമാസമായി എയര്‍ ഇന്ത്യ ഫ്ളൈറ്റുകളില്‍ ടിക്കറ്റെടുക്കുന്ന ഭൂരിഭാഗം യാത്രക്കാരും പാതിവഴിയിലാകുന്ന സ്ഥിതിയാണ്. ചെലവു കുറഞ്ഞ വിമാന സര്‍വീസായി ആരംഭിച്ച എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് 5,000-ത്തില്‍ നിന്ന് 42,000 രൂപ വരെയായി. മറ്റ് എയര്‍ലൈനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സൌകര്യങ്ങള്‍ തീരെ ശുഷ്കമാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ പൈലറ്റുമാര്‍ നടത്തിയ 54 ദിവസം നീണ്ട സമരം ഇടത്തരക്കാരായ ഗള്‍ഫ് യാത്രക്കാരെയാണ് ഏറെ വലച്ചത്. മൂന്നു ദിവസം വരെ ഗള്‍ഫ് മലയാളികള്‍ക്കു വിമാനത്താവളങ്ങളില്‍ കാത്തുകിടക്കേണ്ടിവന്നു. എയര്‍ ഇന്ത്യ ഫ്ളൈറ്റുകളില്‍ ടിക്കറ്റെടുത്തവര്‍ ആ പണം നഷ്ടപ്പെടുത്തി മറ്റു ഫ്ളൈറ്റുകളില്‍ ടിക്കറ്റെടുക്കേണ്ട അവസ്ഥയുണ്ടായി. ഏറ്റവും തിരക്കേറിയ സീസണില്‍ ഫ്ളൈറ്റുകള്‍ കൂട്ടത്തോടെ റദ്ദാക്കിയും എയര്‍ ഇന്ത്യ ആളുകളെ പരീക്ഷിച്ചു. ബദല്‍ സംവിധാനം പാഴ്വാക്കായി ഇവരുടെ ദുരിതം ഇരട്ടിയാക്കി. ഇതൊക്കെക്കൂടി ആയപ്പോള്‍ തീരെ ഗതികെട്ട് മറ്റു ഫ്ളൈറ്റുകളിലൊന്നും സീറ്റ് കിട്ടില്ലെങ്കില്‍ മാത്രമേ എയര്‍ ഇ ന്ത്യയില്‍ ടിക്കറ്റെടുക്കൂ എന്ന സ്ഥിതിയിലേക്ക് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ് വിമാനത്തിനുള്ളിലും മറ്റു ഫ്ളൈറ്റുകളിലെ പോലെ എയര്‍ഹോസ്റസുമാരില്‍ നിന്നോ മറ്റു വിമാന ജീവനക്കാരില്‍ നിന്നോ സൌഹൃദഭാവം ലഭിക്കുന്നില്ലെന്ന പരാതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. | | |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
No comments:
Post a Comment