Monday, 17 September 2012

[www.keralites.net] കണികാപരീക്ഷണ നീക്കം ആശങ്കാജനകം: വി.എസ്‌

 

കണികാപരീക്ഷണ നീക്കം ആശങ്കാജനകം: വി.എസ്‌

Published on  17 Sep 2012
തിരുവനന്തപുരം: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കണികാ പരീക്ഷണം നടത്താന്‍ അമേരിക്കന്‍ നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കേരളത്തില്‍ ഇടുക്കി ജില്ലയിലും തമിഴ്‌നാട്ടിലെ തേനിയിലുമായാണ് പരീക്ഷണശാല നിര്‍മ്മിച്ച് പരീക്ഷണത്തിന് ഒരുങ്ങുന്നതെന്നും വി.എസ് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പരീക്ഷണശാലയുടെ പ്രധാനഭാഗവും തുരങ്കത്തിന്റെ ഭൂരിഭാഗവും കേരളത്തിലാണ് വരുക. തമിഴ്‌നാട് സര്‍ക്കാരുമായി പരീക്ഷണത്തെക്കുറിച്ച് കേന്ദ്രം ചര്‍ച്ചനടത്തിക്കഴിഞ്ഞു. എന്നാല്‍ ഇതുവരെ കേരളത്തെ ഇക്കാര്യം അറിയിക്കുകയോ അനുമതി തേടുകയോ ചെയ്തിട്ടില്ല. തുരങ്കത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനം അടിയന്തിരമായി നിര്‍ത്തിവെക്കണം. ജനങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരുമായി ഇതേക്കുറിച്ച് ചര്‍ച്ചനടത്തണം. 

ജൈവവൈവിധ്യത്തെ എങ്ങനെ ബാധിക്കും എന്നറിയാനാണ് പശ്ചിമഘട്ടത്തിലെ പ്രധാന ജൈവവൈവിധ്യ മേഖലയായ ഇടുക്കി തന്നെ പരീക്ഷണത്തിന് തിരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു..

....................................................................................................................................

അച്ചുമ്മാമ     !! ലാല്‍ സലാം. എന്തിനെ കുറിച്ചും അങ്ങേക്ക് അഭിപ്രായം ഉണ്ട്. അത് തുറന്നു അടിക്കുകയും ചെയ്യും.  അങ്ങ് ചെയ്യുന്നതും ചെയ്യാന്പോകുന്നതും എല്ലാം ഒരു  സസ്പെന്‍സ് ഉണ്ട്. അതുകൊണ്ടാണ് പാര്‍ട്ടി താങ്ങളെ പുറത്താക്കാത്തത്. (കണികാ പരീക്ഷണം എന്നാല്‍
 എന്താണെന്ന് അങ്ങക്ക്‌ അറിയാമോ ??) മുന്‍   ഇന്ത്യന്‍ പ്രസിഡന്റ്‌ നെ  വാണംവിടുന്നവന്‍ എന്ന്   വിശേഷിപ്പിച്ച  അങ്ങ് മഹാന്‍ തന്നെ

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment