Monday, 17 September 2012

[www.keralites.net] ഐ ഗ്രൂപ്പ്‌ പുനരുജ്‌ജീവിപ്പിക്കാന്‍ മുരളി

 

പഴയ ഐ ഗ്രൂപ്പ്‌ പുനരുജ്‌ജീവിപ്പിക്കാന്‍ മുരളി

 

കോട്ടയം : സംസ്‌ഥാന കോണ്‍ഗ്രസില്‍ ചെറിയ ഇടവേളയ്‌ക്ക് ശേഷം ഗ്രൂപ്പുകള്‍ വീണ്ടും സജീവമാകുന്നു. വിശാല ഐ ഗ്രൂപ്പിനും എ ഗ്രൂപ്പിനും ബദലായി പഴയ ഐ ഗ്രൂപ്പ്‌ പുനരുജ്‌ജീവിപ്പിക്കാന്‍ കെ. മുരളീധരന്റെ നേതൃത്വത്തിലുളള വിഭാഗം തീരുമാനിച്ചു.

ഗ്രൂപ്പ്‌ സജീവമാക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഐ ഗ്രൂപ്പ്‌ യോഗം വിളിച്ചു. ആദ്യയോഗം കോട്ടയത്ത്‌ നടന്നു. കെ. കുഞ്ഞിക്കണ്ണന്‍ അടക്കമുള്ള പഴയ ഐ ഗ്രൂപ്പിലെ പ്രധാന നേതാക്കള്‍ പങ്കെടുത്തു. ഈ മാസം തന്നെ മുഴുവന്‍ ജില്ലകളിലും പഴയ ഐ ഗ്രൂപ്പ്‌ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും യോഗം വിളിച്ചു ചേര്‍ക്കാനാണു തീരുമാനം. യൂത്ത്‌ കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിനും എ ഗ്രൂപ്പിനും ബദലായി സ്‌ഥാനാര്‍ഥിയെ മത്സരിപ്പിക്കാനും തീരുമാനിച്ചു. പാര്‍ട്ടി ഭാരവാഹികളെ നിശ്‌ചയിക്കുമ്പോഴും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്‌ഥാനങ്ങള്‍ നല്‍കുമ്പോഴും വിശാല ഐ ഗ്രൂപ്പും എ ഗ്രൂപ്പും തുല്യമായി വീതിച്ചെടുക്കുകയാണെന്ന്‌ മുരളി ഗ്രൂപ്പ്‌ ആരോപണം ഉന്നയിച്ചിരുന്നു. മുരളിയുടെ നിലപാടിനു പിന്തുണയുമായി വയലാര്‍ രവി ,പി.സി. ചാക്കോ, വി.എം. സുധീരന്‍ എന്നിവരടക്കമുള്ള നേതാക്കളും രംഗത്തെത്തി.

വയലാര്‍ രവിയും പി.സി. ചാക്കോയും നിലവില്‍ വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമായാണു തുടര്‍ന്നിരുന്നത്‌. പുതിയ സാഹചര്യത്തില്‍ വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള വിഭാഗവും മുരളി ഗ്രൂപ്പും യോജിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള ചര്‍ച്ച ആരംഭിച്ചിരുന്നു. ഈ ഐക്യം മുന്നില്‍കണ്ടാണ്‌ പഴയ ഐ ഗ്രൂപ്പ്‌ വീണ്ടും സജീവമാക്കാന്‍ മുരളി വിഭാഗം തീരുമാനിച്ചത്‌.

ഈ ഗ്രൂപ്പില്‍ നിലവില്‍ സംസ്‌ഥാന നേതൃത്വത്തോട്‌ അതൃപ്‌തിയിലുള്ള സുധീരന്‍ അടക്കമുള്ളവരെയും ഉള്‍പ്പെടുത്താന്‍ കഴിയുമെന്നാണു മുരളി ഗ്രൂപ്പിന്റെ പ്രതീക്ഷ. എമെര്‍ജിംഗ്‌ കേരള പദ്ധതിക്കു ലഭിച്ച അംഗീകാരം ഇല്ലാതാക്കാന്‍ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കള്‍ ശ്രമം നടത്തിയെന്ന ആരോപണവുമായി എ ഗ്രൂപ്പും രംഗത്തെത്തിയിട്ടുണ്ട്‌.

ഹരിത എം.എല്‍.എമാര്‍ എന്നറിയപ്പെടുന്ന യുവ എം.എല്‍.എമാര്‍ ഭൂരിഭാഗവും വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമാണ്‌. ഇവരെ നിലയ്‌ക്കു നിര്‍ത്താന്‍ വിശാല ഐ ഗ്രൂപ്പ്‌ നേതൃത്വം തയാറായില്ലെന്നും എമെര്‍ജിംഗ്‌ കേരളയ്‌ക്കെതിരേവന്ന മാധ്യമ വാര്‍ത്തകളെ ഐ ഗ്രൂപ്പ്‌ പ്രേത്സാഹിപ്പിക്കുകയായിരുന്നുവെന്നുമാണ്‌ എ ഗ്രൂപ്പിന്റെ ആരോപണം


www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment