പ്രായാധിക്യത്തില്‍ കണ്ണിനെ ബാധിക്കുന്ന തിമിരം
അറുപത്തഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ള ആളുകള്‍ക്ക് കണ്ണിന്റെ കൃഷ്ണമണിയിലെ ലെന്‍സിനെ മറയ്ക്കും വിധം വരുന്ന പടലമാണ് തിമിരം. ചികിത്സയുടെ ഭാഗമായി ഡോക്ടര്‍മാര്‍ ഈ പടലത്തെ ശസ്ത്രക്രിയയിലൂടെ എടുത്തു മാറ്റാനായി നിര്‍ദ്ദേശിക്കാറുണ്ട്.
കണ്ണുകള്‍ വളരെ മനോഹരവും അതിന്റെ പ്രവര്‍ത്തനം വളരെ സങ്കീര്‍ണ്ണവുമായൊരു അവയവമാണ്. കണ്ണുകള്‍ പ്രകാശത്തിനെ സ്വീകരിച്ച് പുറകുവശത്തേക്ക് ഫോക്കസ് ചെയ്ത് നമ്മെ കാഴ്ചയിലേക്ക് നയിക്കുന്നു. കണ്ണിന്റെ മുന്‍വശത്തുള്ള കോര്‍ണിയ എന്ന സുതാര്യമായ വശത്തു കൂടിയാണ് പ്രകാശത്തിനെ ഉള്ളിലേക്ക് പോകാന്‍ അനുവദിക്കുന്നത് കൃഷ്ണമണിയിലെ വര്‍ണ്ണഭാഗങ്ങളില്‍ തട്ടുന്ന പ്രകാശം നടുവിലെ പ്യൂപ്പിള്‍ എന്ന തുറന്ന ഭാഗത്തിലൂടെ നിയന്ത്രണത്തോടെ അകത്തേക്കു പ്രവേശിക്കുന്നു. ഈ പ്രകാശം Vitreous എന്ന സുതാര്യതയിലൂടെ സഞ്ചരിച്ച് റെറ്റീനയില്‍ പതിയ്ക്കുന്നു. ഈ വെളിച്ചത്തെ റെറ്റീന ഇലക്ട്രിക്കല്‍ സിഗ്നല്‍സ് ആക്കി മാറ്റുന്നു. ഇത് ഒപ്റ്റിക്കല്‍ ഞരമ്പുകളിലൂടെ തലച്ചോറിലേക്ക് പ്രവേശിക്കുന്നു. തലച്ചോര്‍ ഈ സിഗ്നലുകളെ നമ്മല്‍ കാണുന്ന ഇമേജുകള്‍ ആക്കി മാറ്റി കാഴ്ച എന്ന അനുഭവമുണ്ടാക്കുന്നു.
യഥാര്‍ത്ഥത്തില്‍ തിമിരം എന്ത്?
കണ്ണിന്റെ ലെന്‍സ് വെള്ളവും പ്രോട്ടീന്‍ തന്മാത്രകളും കൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. പ്രായാധിക്യമാവുന്തോറും കണ്ണില്‍ ഈ തന്മാത്രകള്‍ എല്ലാം പരസ്പരം ഒട്ടിപ്പിടിക്കുന്നു. ഇതുമൂലം പുറത്തു നിന്നെത്തുന്ന പ്രകാശം പാടകളില്‍ തട്ടി നില്ക്കുകയും, പിന്നിലെ റെറ്റിനയിലെത്താതെ കാഴ്ച ലഭിക്കാതിരിക്കുകയും ചെയ്യുന്നു. ഈ ലെന്‍സിലെ പാട പോലുള്ള ഭാഗത്തിനാണ് തിമിരം എന്നു പറയുന്നത് പ്രായവും, തിമിരവുമായി സാധാരണകൂടിച്ചേരാറുണ്ടെങ്കിലും, ചിലപ്പോള്‍ കുട്ടികള്‍ ജനിച്ച ഉടനേയും, അല്ലെങ്കില്‍ കണ്ണിനു മുറിവു സംഭവിച്ചാലും തിമിരം വന്നേക്കാം, പ്രമേഹരോഗികള്‍, പുകവിലക്കാര്‍,തുടങ്ങയവര്‍ക്കും മറ്റു ചിലര്‍ക്ക് പാരമ്പര്യമായും ഈ അസുഖം കണ്ടു വരുന്നു.
ലക്ഷണങ്ങള്‍
തുടക്കത്തില്‍ തിമിരത്തെ തിരിച്ചറിയാന്‍ കഴിയാറില്ല. കണ്ണിലെ ലെന്‍സില്‍ പാട പോലെ ഉണ്ടാകുമ്പോല്‍ മങ്ങലും, ക്രമേണ കാഴ്ച ശക്തിയും കുറയുന്നു. ചിലതില്‍ രണ്ടു കാഴ്ചകള്‍ അനുഭവപ്പെടും. ലെന്‍സിലെ പാട അധികമാവുമ്പോള്‍ കാഴ്ച വളരെ മേശമാകുന്നു.
രോഗനിര്‍ണ്ണയവും ചികിത്സയും
സമ്പൂര്‍ണ്ണ വൈദ്യ പരിശോധനയിലൂടെ മാത്രമേ ഡോക്ടര്‍ക്ക് കണ്ണിലെ കാഴ്ചശക്തിയുടെ കുറവിനെ നിര്‍ണ്ണയിക്കാന്‍ കഴിയൂ. രോഗം കണ്ടു പിടിച്ചു കഴിഞ്ഞാല്‍ അതിന്റെ വ്യാപ്തി മനസ്സിലാക്കിയശേഷം മാത്രമേ തുടര്‍ന്നുള്ള ചികിത്സകളിലേക്ക് കടക്കുകയുള്ളൂ. ചെറിയ തോതിലുള്ള തിമിരങ്ങളില്‍ താല്ക്കാലികമായി കണ്ണടകള്‍ കൊണ്ട് പരിഹരിക്കാവുന്നതാണ്.
ദിനങ്ങള്‍ കഴിയുന്തോറും പാടയുടെ വ്യാപ്തി വര്‍ദ്ധിക്കുകയും, കാഴ്ച വളരെ കുറയുകയും ചെയ്യുന്നു. ഇതുമൂലം സാധാരണ കാഴ്ചകള്‍ പോലും കാണാനാവാതെ രോഗി ബുദ്ധിമുട്ടും. ഈ അവസ്ഥയിലാണ് ശസ്ത്രക്രിയയെക്കുറിച്ച് ആലോചിക്കേണ്ടി വരുന്നത്. അതു തീരുമാനിച്ചു കഴിഞ്ഞാല്‍ അള്‍ട്രാസൌണ്ട് സ്കാനിംങ്ങിലൂടെ കണ്ണിന്റെ അവസ്ഥ മനസ്സിലാക്കി വിദഗ്ദ്ധര്‍ക്ക് തീരുമാനിക്കാന്‍ കഴിയൂ. ഇതിനുപയോഗിക്കേണ്ട ക്രൃതിമ ലെന്‍സുകളുടെ നിലവാരം വ്യത്യസ്തമായിരുക്കും.
ശസ്ത്രക്രിയ
തിമിരത്തിന്റെ ശസ്ത്രക്രിയ വളരെ സുരക്ഷിതവും വിജയപ്രദവുമായ ഒരു ചികിത്സയാണ് ഒരു മണിക്കൂറില്‍ താഴെ സമയബന്ധിതവും, വേദനരഹിതവുമാണിത്. രണ്ടു കണ്ണിലും തിമിരം ഉള്ളപ്പോള്‍ ഓരേ സമയം രണ്ടിലും ശസ്ത്രക്രിയ നടത്താറില്ല. ഒന്നിന്റെ മുറിവ് ഭേദമായ ശേഷം മാത്രമേ അടുത്ത കണ്ണിലെ ശസ്ത്രക്രിയ നടത്തുകയുള്ളൂ. ഇതിനായി സാധാരണ ലോക്കല്‍ അനസ്തേഷ്യ മാത്രമേ നടത്താറുള്ളൂ. (Topical Ansthesia). കോര്‍ണിയായുടെ വശത്ത് ഒരു ചെറിയ സുഷിരമുണ്ടാക്കി കേടു വന്ന ലെന്‍സിനെ എടുത്തു മാറ്റുന്നു.
രണ്ടു വിധത്തില്‍ തിമിരം ബാധിച്ച ലെന്‍സിനെ എടുത്തുമാറ്റാം.
1. Phaco Mulsification
കോര്‍ണിയയിലൂടെ നിര്‍മ്മിച്ച സുഷിരത്തിലൂടെ പ്രത്യേക ട്യൂബ് കടത്തി തിമിരം ബാധിച്ച ലെന്‍സിനെ പൊടിച്ച് വലിച്ചെടുക്കുന്നു. മുറിവ് വളരെ ചെറുതായ കാരണം തുന്നി ചേര്‍ക്കല്‍ ആവശ്യമില്ല.
2. Extra Capsular Surgery
ഇതില്‍ കോര്‍ണിയയുടെ അറ്റത്ത് നീളമുള്ളതും സൂക്ഷമമായതുമായ തുളയുണ്ടാക്കി ലെന്‍സിന്റെ കട്ടിയുള്ള നടുഭാഗത്തെ മൊത്തമായി പുറത്തേക്കെടുക്കുന്നു. ബാക്കി വന്നവയെ വലിച്ചെടുക്കുന്നു. തിമിരം കട്ടി ആയതിനാല്‍ കൂറേക്കൂടി മുറിവ് ഉണ്ടാക്കുന്നതിനാല്‍ തുന്നിചേര്‍ക്കേണ്ട ആവശ്യം ഉണ്ട്.
കൂടുതല്‍ രോഗികളിലും തിമിരം പിടിച്ച് മാറ്റിയ ലെന്‍സിന് പകരം Intraocular ലെന്‍സ് അല്ലെങ്കില്‍ IOL വയ്ക്കുന്നു. ഇതി തികച്ചും കൃത്രിമവും സ്ഥിരമായതുമായ ലെന്‍സാണ്. ഇതിനു മറ്റു സംരക്ഷണങ്ങളുടെ ആവശ്യമില്ല. ഈ ലെന്‍സ് രോഗിക്ക് മറ്റ് യാതൊരു വിധ അസ്വസ്തതകളുമുണ്ടാക്കുന്നില്ല ലെന്‍സ് മാറ്റി വച്ച ശേഷം കോര്‍ണിയെ മൂടുന്നു.
ശസ്ത്രക്രിയയ്ക്കുശേഷം
നേത്ര ശസ്ത്രക്രിയ കഴിഞ്ഞ രോഗി കൃത്ത്യമായും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. രോഗിയുടെ പ്രായവും, ആരോഗ്യ സ്ഥിതിക്കുമനുസരിച്ച് ഭേദപ്പെടാനുള്ള ദിവസങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും ഈ കാലങ്ങളില്‍ കണ്ണിലൊഴിക്കുന്ന തുള്ളി മരുന്നുകളും, മറ്റു ഔഷധങ്ങളും കൃത്യമായി സേവിക്കണം. പകല്‍ നേരങ്ങളില്‍ കറുത്ത കണ്ണട ഉപയോഗിക്കുകയും, ഉറങ്ങുമ്പോള്‍ കണ്ണുകളുടെ സംരക്ഷണത്തിനായി ഒരാഴ്ചക്കാലത്തേക്ക് രക്ഷാകവചം ഉപയോഗിക്കണം.
കഠിനമായ വേദന, ചവപ്പുനിറം, നീര്, ചൊറിച്ചില്‍ എന്നിവ അനുഭവപ്പെട്ടാല്‍ എത്രയും വേഗം ഡോക്ടറെ സമീപിക്കണം.
രോഗികള്‍ അമിതമായി കുനിയുക, കണ്ണ്അമര്‍ത്തിത്തുടയ്ക്കുക, ഭാരം ഉയര്‍ത്തുക, ഷാമ്പൂ, സോപ്പ് എന്നിവ ഉപയോഗിക്കുക എന്നിവ ഒഴിവാക്കണം . പുകവലിയും, മദ്യപാനവും തീരെ പാടില്ല.
ചുരുക്കത്തില്‍
പ്രായാധിക്യം എത്തിയ മനുഷ്യരില്‍ തിമിരം ഒരു സാധാരണ അവസ്ഥയാണ്. ശസ്ത്രക്രിയയിലൂടെ തിമിരം ബാധിച്ച ലെന്‍സിനെ മാറ്റി പകരം ലെന്‍സു വയ്ക്കുന്നതാണ് പരിഹാര മാര്‍ഗ്ഗം. വായിക്കുമ്പോഴോ, വണ്ടി ഓടിക്കുമ്പോഴോ, ടി.വി കാണുമ്പോഴോ, ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ശസ്ത്രക്രിയകൊണ്ട് പരിഹരിക്കാവുന്നതാണ്. വ്യക്തമായ കാഴ്ചശക്തി തിരികെ ലഭിക്കാന്‍ ഇത് നല്ലതാണ്. എങ്കില്‍ത്തന്നെയും അപൂര്‍വ്വം ചില രോഗികളില്‍ ഇത് ഗുരുതരമായും വരാറുണ്ട്. അത് മിക്കവാറും അശ്രദ്ധകൊണ്ടും, മറ്റു ശാരീരിക പ്രശ്നങ്ങള്‍ നിമിത്തവുമാണ്. ചികിത്സകന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ ഒരു പരിധിവരെ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ല.
No comments:
Post a Comment