കഴുത്തുവേദനയുടെ കാണാപ്പുറങ്ങള്‍
കഴുത്തിന് നേര്‍ പിന്‍ഭാഗത്തോ, ഒരു പ്രത്യേക സ്ഥാനത്തോ, വ്യാപകമായോ, കഴുത്തിന് മുഴുവനായോ അനുഭവപ്പെടുന്നതാണ് കഴുത്തുവേദന (Neck Pain). ഇത് സ്ഥിരമോ, താല്‍ക്കാലികമോ ആകാം. എല്ലാ പ്രായക്കാരിലും പലവിധ കാരണങ്ങളാല്‍ ഉണ്ടാകുന്ന കഴുത്തുവേദനക്ക് ഫലപ്രദമയ ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. പുതുതലമുറയിലെ ഐ ടി മേഖലകളിലും മറ്റും തൊഴിലെടുക്കുന്നവരില്‍ ഇത് കാണപ്പെടുന്നുണ്ട്. കഴുത്തുവേദന സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരിഷന്മാരിലാണ് പ്രത്യക്ഷപ്പെടുന്നതെന്ന പ്രത്യേകതയും ശ്രദ്ധേയമാണ്. കഴുത്തുവേദനയ്ക്ക് ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രത്യേക ചികിത്സകളും നടത്തുന്നു. മിക്ക ആശുപത്രികളിലും കഴുത്തുവേദന സ്പെഷലിസ്റുകളും സേവനം ചെയ്യുന്നുണ്ട്.
ഇരിപ്പും കിടപ്പും മാത്രമല്ല, തൊഴിലും അപകടങ്ങളും എല്ലാം, സ്ഥിരമായുണ്ടാകുന്ന കഴുത്തുവേദനയുടെ കാരണങ്ങളാകാം. കഴുത്തിലെ കശേരുക്കളുടെ തേയ്മാനമോ അപാകതകളോ വേദനക്ക് പിന്നിലുണ്ടാകാം. ഏതു തരത്തിലുള്ള കഴുത്തുവേദനയായിരുന്നാലും പ്രതിഫലനങ്ങള്‍ ഏകദേശം ഒരുപോലെയാകുന്നു. കഴുത്തുവേദന നേരിടുമ്പോള്‍, നിര്‍ബന്ധമായും വിശ്രമമല്ലാതെ മറ്റ് ഉപായങ്ങളില്ല. ആധുനിക ചികിത്സാ രംഗം കഴുത്തുവേദനയുടെ ചികിത്സയില്‍ ഏറെ മുന്നിലെത്തിയിരിക്കയാണ്. അലോപ്പതിയിലും ആയുര്‍വേദത്തിലും കഴുത്തു വേദന അകറ്റാന്‍ പര്യാപ്തമായ ചികിത്സാ രീതികള്‍ ഉണ്ട്.
പുതു തലമുറയ്ക്ക് ജീവിതശൈലിയുടെ പാര്‍ശ്വഫലമെന്നോണം കഴുത്തുവേദന കാണുന്നുണ്ട്. കമ്പ്യൂട്ടറിന്റെ നിരന്തര ഉപയോഗം, സ്ഥിരമായി ഇരുചക്രവാഹനം ഓടിക്കുന്നത്, വശപിശകോടെയുള്ള കിടപ്പ്, ഇരിപ്പ് എന്നിവ കഴുത്തുവേദന ഉണ്ടാക്കുന്ന ഘടകങ്ങളാണ്.
കശേരുക്കള്‍ക്ക് സംഭവിക്കുന്ന തേയ്മാനവും (Cervical Spondylosis) ഡിസ്ക്കുകളുടെ തകരാറുകളും സ്ഥായിയായ കഴുത്തു വേദനക്ക് കാരണമാകുന്നു. താല്‍ക്കാലിക കഴുത്തുവേദന ഒന്നോ രണ്ടോ ദിവസത്തിനകം അപ്രത്യക്ഷമാകുകയാണ് പതിവ്; വീട്ടിലെ പ്രാഥമിക ശുശ്രൂഷകള്‍കൊണ്ടുതന്നെ.
മാംസപേശികള്‍ക്ക് നേരിട്ടുണ്ടാകുന്ന സമ്മര്‍ദ്ദം, വലിച്ചില്‍, പിരിമുറുക്കം എന്നിവ കഴുത്തുവേദനയെ ക്ഷണിച്ചുവരുത്തുന്നു. തോളുവേദന, തലവേദന, കൈകടച്ചില്‍, ക്ഷീണം ഇതെല്ലാമായി ബന്ധപ്പെട്ടും കഴുത്തുവേദന വരാറുണ്ട്. കഴുത്തു ഭാഗത്തെ ഞരമ്പിനുണ്ടാകുന്ന ഞെരുക്കവും ഇറുക്കവും, കൈ കുഴച്ചില്‍, തരിപ്പ് എല്ലാം കഴുത്തുവേദനയുമായി ബന്ധപ്പെട്ടതാകാം. പുത്തന്‍ ജീവിത ശൈലിയും കമ്പ്യൂട്ടറുമായി ദീര്‍ഘനേരം സമ്പര്‍ക്കവും മുതിര്‍ന്ന വിദ്യാര്‍ത്ഥികളിലും കഴുത്തുവേദന ഉണ്ടാക്കുന്നുണ്ട്. ഐ ടി പ്രൊഫഷണലുകള്‍ക്ക് ഒരു ഒഴിയാബാധപോലെ കഴുത്തുവേദന പിടികൂടാനുള്ള സാധ്യതകള്‍ വിശാലമാണ്.
താല്‍ക്കാലിക കഴുത്തുവേദനകളെ ഗൌരവപൂര്‍വ്വം ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത് മാരകവും സ്ഥായിയായ രോഗവുമായി മാറാന്‍ ഇടയുണ്ട്. സ്ഥിരമായ കഴുത്തുവേദന ഗൌരവമേറിയ ചികിത്സകള്‍ അര്‍ഹിക്കുന്നതാണ്. കഴുത്ത് വല്ലപ്പോഴും ഉളുക്കുകയോ, വേദനിയ്ക്കുകയോ, പൊതുവെ എല്ലാവരിലും അനുഭവപ്പെടുന്നതാണെങ്കിലും വേദന രണ്ടുമൂന്നു ദിവസങ്ങള്‍ കഴിഞ്ഞു ഒഴിയാതിരുന്നാല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കഴുത്ത് വേദന സ്വതന്ത്രമായ ചലനത്തെ തടസപ്പെടുത്തുന്നതാണ്.
അണുബാധ, കഴുത്തിന് സമ്മര്‍ദ്ദം, മുറിവോ, ചതവോ, തൊണ്ടയില്‍ അണുബാധ, കഴുത്തിന് ബലഹീനതയുണ്ടാകുക, സുഷുമ്ന കാണ്ഡത്തിലെ എല്ലിന് അണുബാധ എന്നിവ കഴുത്തുവേദനയ്ക്കുള്ള കാരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
വാഹനം മൂലമോ മറ്റു തരത്തിലോ അപകടങ്ങളില്‍പെട്ട് കഴുത്തിനോ, നട്ടെല്ലിനോ പരിക്കു പറ്റിയവര്‍ക്ക് താല്‍ക്കാലികമായി കടുത്ത കഴുത്തുവേദനയോ, ഉളുക്കോ അനുഭവപ്പെടും. സെര്‍വിക്കല്‍ സ്പോണ്ടിലോസിസിന്റെ ഭാഗമായും സ്ഥിരമായി കഴുത്തുവേദന ഉണ്ടാകും. വായനയില്‍ ദീര്‍ഘമായി ഏര്‍പ്പെടുന്നവര്‍ക്ക് കഴുത്തു വേദന കാണാറുണ്ട്. ഇതിനെ 'പഠിപ്പുകാരുടെ' കഴുത്തുവേദനയെന്ന ഓമനപേരിലും അറിയപ്പെടുന്നു.
ആവശ്യമായ വ്യായാമം കഴുത്തിന് ഇല്ലാത്ത തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരില്‍ വലിയ ശതമാനവും കഴുത്തു വേദനക്കാരാണ്. നട്ടെല്ലിന്റെ തകരാറുമായി ബന്ധപ്പെട്ടുള്ള കഴുത്തുവേദന വിഭിന്നമായിരിക്കും. ഇതിന്റെ ചികിത്സകള്‍ ഗൌരവമേറിയതും. കഴുത്തിന്റെ താഴേക്കുള്ള ഏഴ് കശേരുക്കള്‍ക്കിടയിലുള്ള തേയ്മാനം വന്ന ഡിസ്ക്കുകള്‍ മൂലമുണ്ടാകുന്ന സ്പോണ്ടിലോസിസ് വളരെ വ്യാപകമായി കണ്ടുവരുന്നു. കൂടാതെ, എല്ലുകളില്‍ മുഴയുണ്ടാകുന്നതും/മറ്റു വളര്‍ച്ചകളും (Osteofight) സുഷ്മനയെ സംരക്ഷിക്കുന്ന ഡ്യൂറായേയോ ഞരമ്പുകളേയോ സ്പര്‍ശിക്കുമ്പോഴും കഠിനമായ കഴുത്തുവേദനയുണ്ടാകുന്നു.
കഴുത്തുവേദനക്കാര്‍ ശ്രദ്ധിക്കേണ്ടത്.
കഴുത്തിന് വേണ്ടത്ര വിശ്രമം നല്‍കുക. മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കുക, കാരണം, ഇത് കഴുത്തിലെ മാംസപേശികളില്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നു.
കഴുത്തിന് നീരോ/വേദനയോ ഉണ്ടാകുമ്പോള്‍ അല്പം ചൂടുപിടിക്കുന്നത് നല്ലതാണ്. വേദന ശമിക്കും
കിടക്കുമ്പോള്‍ തലയിണ ഒഴിവാക്കുന്നതാണ് നല്ലത്.
ഉറങ്ങുമ്പോള്‍ കമിഴ്ന്ന് കിടക്കാതിരിക്കുക, കഴുത്തുവേദന വര്‍ദ്ധിപ്പിക്കും കമിഴ്ന്നുളള കിടപ്പ്.
ഉറച്ച പ്രതലത്തില്‍, ബെഡുകള്‍ ഒഴിവാക്കി, കിടക്കുന്നതാണ് നല്ലത്.
ഭാരമേറിയ വസ്തുക്കള്‍ പൊക്കിയെടുക്കുമ്പോള്‍ കഴുത്ത് വളക്കാതിരിക്കട്ടെ.
ഇരിക്കുമ്പോള്‍ മുട്ടുമടക്കി സാധാരണ, സാവകാശത്തോടെ ഇരിയ്ക്കുക. നീണ്ട സമയം ഇരിക്കുന്നതും ഉപേക്ഷിക്കുകയാണ് നല്ലത്.
ദീര്‍ഘനേരം അഥവാ ഇരിയ്ക്കേണ്ടി വന്നാല്‍, ഇടയ്ക്കിടെ എണീറ്റ് അല്പം നടക്കുക. ഇത് കഴുത്തിനും ശരീരത്തിന്റെ മറ്റ് അവയവങ്ങള്‍ക്കും ചലന സ്വാതന്ത്യവും ആയാസവും നല്‍കുന്നു.
കസേരയിലോ, സോഫയിലോ ഉള്ള ഉറക്കം കഴുത്തുവേദനയെ വരുത്താന്‍ പര്യാപ്തമാണ്.
ബസ്സിലും തീവണ്ടിയിലും ഇരുന്നുള്ള ഉറക്കവും ഒരേ ദിശയിലേക്ക് നോക്കിയിരുന്നുള്ള ദീര്‍ഘയാത്രകളും കഴുത്തുവേദനയെ സ്വാഗതം ചെയ്യുന്നതാണ്.
കഴുത്തുവേദനയുടെ സ്വഭാവമനുസരിച്ചാണ് അത് ഗൌരവമുള്ളതോ, താല്‍ക്കാലികമായിട്ടുള്ളതോ എന്നത് നിര്‍ണ്ണയിക്കുക. മറക്കരുത്, ഹൃദയ ആഘാതത്തിന്റെ മുന്നോടിയായും കഴുത്ത് വേദന / കടച്ചില്‍ അനുഭവപ്പെടുന്നതായി കണ്ടുവരുന്നുണ്ട്.
കഴുത്തുവേദന എത്തരത്തിലുള്ളതാണെന്ന് നിര്‍ണ്ണയിക്കാനുള്ള പരിശോധനകള്‍ നിരവധിയുണ്ട്. എക്സ്റേ (X-ray) ഇലക്ട്രോ കാര്‍ഡിയോഗ്രാം (ECG), രക്ത പരിശോധനകള്‍, സിടി സ്ക്യാന്‍ (C.T. Scan) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സുഷുമ്നാകാണ്ഡത്തിനോ, എല്ലുകള്‍ക്കോ ഉണ്ടാകുന്ന വീക്കം, മുഴകള്‍, തേയ്മാനം എന്നിവയെല്ലാം കണ്ടെത്താന്‍ പര്യാപ്തമായ എക്സ്റേയില്‍ നിന്നും കഴുത്തുവേദന ഹൃദയമോ, ശ്വാസകോശവുമായോ ബന്ധപ്പെട്ടതാണോ എന്ന് തിരിച്ചറിയാന്‍ സഹായകരമാണ്.
ഇ സി ജി (ECG) യാണെങ്കില്‍ ഹൃദയാഘാതവുമായി ബന്ധമുള്ളതാണോ കഴുത്തുവേദന എന്നറിയാന്‍ സാധിക്കുന്ന പരിശോധനയാണ്. കഴുത്തുവേദനയോടൊപ്പം നെഞ്ചുവേദന, ശ്വസിക്കാന്‍ പ്രയാസം തുടങ്ങിയവ അനുഭവപ്പെടുന്നുണ്ടെങ്കിലാണ് സാധാരണ നിലക്ക് ഇ സി ജിക്കായി ഡോക്ടര്‍ ശുപാര്‍ശ ചെയ്യുക.
ഹൃദയ സംബന്ധിയാണോ കഴുത്തുവേദന എന്നറിയാന്‍ വിവിധ രക്തപരിശോധനകളും ആവശ്യമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊഴുപ്പിന്റെ വര്‍ദ്ധന, പുകവലി എന്നിവയുള്ളവരില്‍ രക്തപരിശോധനകള്‍ നിര്‍ബന്ധമാകുന്നു.
എക്സ്റേയില്‍ നിന്നും കഴുത്തുവേദനയുടെ കാര്യകാരണങ്ങള്‍ വ്യക്തമാകാതെ വരുമ്പോഴാണ് സി ടി സ്ക്യാന്‍ (C T Scan), ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്. ശ്വാസകോശത്തിനോടൊ, ഹൃദയത്തിനോടെ ബന്ധമുള്ള വലിയ രക്തകുഴലുകള്‍ക്ക് വന്നീട്ടുള്ള വ്യത്യാസവും തകരാറുകളും ഈ പരിശോധനയിലൂടെ കണ്ടെത്താനാകുമെന്നതാണ് സി ടി സ്ക്വാനിന്റെ പ്രത്യേകത.
സ്വയം ചെയ്യാവുന്നത് : കഴുത്തിനേല്‍ക്കുന്ന ചെറിയ മുറിവിന് വീട്ടില്‍ പ്രാഥമിക ശുശ്രൂഷതന്നെ മതിയാകും. വേദന പന്തികേടായി തോന്നുന്നുവെങ്കില്‍ ഡോക്ടറുടെ സഹായം തേടണം.
വിശ്രമമാണ് കഴുത്തുവേദനയ്ക്കുള്ള പ്രാഥമിക ചികിത്സയും മരുന്നും. കഴുത്തിനേറ്റത് മുറിവാണെങ്കില്‍ ആ ഭാഗം അധികം ചലിപ്പിക്കാതെ ശ്രദ്ധിക്കുക. കഴുത്തിന്റെ ഇളക്കം പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ നല്ലതാണ്. രണ്ടുമൂന്നു ദിവസത്തിനകം വേദന ശമിച്ച് പൂര്‍വ്വ സ്ഥിതിയിലെത്തും.
കഴുത്തിനേറ്റത് പരിക്കുകളോ മുറിവുകളോ ആയിരിക്കാം - പ്ലാസ്റ്റിക് ബാഗില്‍ ഐസ് കട്ടയിട്ട് ഒരു തോര്‍ത്തുകൊണ്ട് പൊതിഞ്ഞ് കഴുത്തില്‍ മുറിവേറ്റ, ചതഞ്ഞ സ്ഥലത്ത് ഓരോ മണിക്കൂറിലും 15-20 മിനിറ്റുകള്‍ വരെ തടവുക - കിഴി വെക്കുന്നതുപോലെ. ഐസുകൊണ്ട് ഇത് നേരിട്ട് ചെയ്താല്‍ ത്വക്കിന് കേടുപറ്റുമെന്നും ഓര്‍ത്തിരിക്കുക.
നീരുണ്ടെങ്കില്‍ ചെറിയ തോതിലുള്ള വേദന സംഹാരികള്‍ ഉപയോഗിക്കാം. കൂടാതെ, കിടക്കുമ്പോഴും ഇരിയ്ക്കുമ്പോഴും പരിക്കേറ്റ ഭാഗത്തെ പ്രത്യേകം ശ്രദ്ധിക്കണം.
കഴുത്തുവേദന എത്തരത്തിലുള്ളതാണെന്ന് തിട്ടപ്പെടുത്തിയശേഷമാണ് ചികിത്സകള്‍ ആരംഭിക്കുന്നത്. ഓരോ ലക്ഷണങ്ങളും വിശകലനം ചെയ്ത് ശരിയായ നിഗമനത്തിലെത്തിയ ഡോക്ടര്‍ വേദന സംഹാരികള്‍ക്കൊപ്പം ചികിത്സകള്‍ ആരംഭിക്കുന്നു.
സ്പോണ്ടിലോസിസ് ലളിതമായ വ്യായാമങ്ങള്‍കൊണ്ട് ശമനമുണ്ടാകുന്നതാണ്. സ്റെറോയിഡ് മരുന്നുകളും സ്ഥിരമായുണ്ടാകുന്ന കഴുത്തുവേദനക്ക് ഫലപ്രദമായ ചികിത്സക്കു സഹായകം തന്നെ. മാംസപേശികള്‍ക്ക് വിശ്രമം നല്‍കുന്നതിനുള്ള തെറാപ്പികളും ആവശ്യമാകുന്നു. കോര്‍ട്ടിസോണ്‍ (Cortisone) ഇഞ്ചക്ഷനുകള്‍ സുഷുമ്നയുടെ പ്രത്യേക ഭാഗത്തു ചെയ്യുന്നതും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
കഴുത്തുവേദന പൂര്‍ണ്ണമായും വിട്ടുമാറാതിരിക്കുകയും ഇടയിക്കിടെ കഠിനമായി തിരിച്ചുവരികയുമാണെങ്കില്‍ ഗൌരവകരമായ ചികിത്സകള്‍ കൂടിയേ തീരു. മരുന്നുകളും സാധാരണ ചികിത്സകളും ഫലിക്കാതെ വരുമ്പോഴാണ് ശസ്ത്രക്രിയയിലൂടെ (Surgery) കഴുത്തുവേദനയെ തുരത്താന്‍ ശ്രമിക്കുക. ശസ്ത്രക്രിയ ചെയ്യുന്നത് സുഷുമ്നാകാണ്ഡത്തിലെ നാഡികളില്‍ അനുഭവപ്പെടുന്ന സമ്മര്‍ദ്ദം കുറയ്ക്കുന്നതിനാണ്.
കഴുത്തുവേദന അനുഭവപ്പെടുമ്പോള്‍ കൂടുതല്‍ സങ്കീര്‍ണ്ണതകളില്ലെങ്കില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന സെര്‍വിക്കല്‍ കോളര്‍ (Cervical Collar) ഉപയോഗിച്ചാല്‍ ഭേദമാകുന്നതു കാണാം. സെര്‍വിക്കല്‍ കോള്‍ ഏതൊരു ഫാര്‍മസിയില്‍ നിന്നും ലഭ്യമാണ്.
കഴുത്തുവേദന കടുത്തതോ, നേരിയതോ ആയിരിക്കട്ടെ ചികിത്സകൊണ്ടും ജീവിത രീതികൊണ്ടും ശമനം നേടാനാകും. കൂടുതല്‍ ബൂദ്ധിമുട്ടും സങ്കീര്‍ണ്ണവും ആകുകയാണെങ്കില്‍ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകളും ആധുനിക സംവിധാനങ്ങളും കഴുത്തുവേദന മാറ്റാന്‍ സഹായകരമാകുന്നു. മുമ്പത്തേക്കാള്‍ ഉപരി, കഴുത്തുവേദനയുമായി കാലമേറെ ബുദ്ധിമുട്ടിയും വേദന തിന്നും ജീവിതം ദുസഹമാക്കേണ്ട കാര്യം ഇക്കാലത്തില്ല. പക്ഷെ; യഥാസമയം ചികിത്സ തേടുകയാണെങ്കില്‍, സങ്കീര്‍ണ്ണതകള്‍ ഇല്ലാതെ സൌഖ്യപ്രാപ്തിക്ക് ഇന്ന് ധാരാളം മാര്‍ഗ്ഗങ്ങളുണ്ട്. ഇതുകൊണ്ടുതന്നെ കഴുത്തുവേദനയെപ്പറ്റിയും നിങ്ങളുടെ ആശങ്കകള്‍ അസ്ഥാനത്താകുന്നു.
Abdul Jaleel
Office Manager
: 00966 (1) 2116891 | |
: www.alrajhibank.com.sa |
This Email and any files transmitted may contain confidential and/or privileged information and is intended solely for the addressee named. If you have received this information in error, or are being posted by accident, please notify the sender by return Email, do not redistribute this email message, delete it immediately and keep no copies of it. All opinions andor views expressed in this email are solely those of the author and do not necessarily represent those of Al-Rajhi Bank. Any purchase order, purchase advice or legal commitment is only valid once backed by the signed hardcopy by the authorized person from Al-Rajhi Bank.
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment