രോഗങ്ങളുടെ പെരുമഴക്കാലം
പലരും പനിയുടെ പിടിയിലാണ്. കുട്ടികളാണതിലേറെയും. മഴക്കാലം രോഗങ്ങളുടെ പെരുമഴക്കാലംകൂടിയാണ്. രോഗങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറുടെ സഹായം തേടുകയാണ് നല്ലത്. തുടക്കത്തില്‍ ചികിത്സിച്ചാല്‍ പനി നിസാരമായി മാറ്റിയെടുക്കാം. പനിയെ നമ്മള്‍ നിസാരമായി വിട്ടാല്‍ പിന്നീടത് ഡങ്കിപ്പനിയോ, ചിക്കുന്‍ഗുനിയയോ, എലിപ്പനിയോ മറ്റോ ആയി മാറും. രോഗം നിയന്ത്രിക്കുന്നതില്‍ പരിസരശുചിത്വം പരമപ്രധാനമാണ്. പനി പിടിച്ചാല്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് സ്വയം മരുന്നുകണ്ടെത്തി ചികിത്സിച്ചതുകൊണ്ട് രോഗം പൂര്‍ണമായും ഭേദമാകണമെന്നില്ല. 24 മണിക്കൂറിനകം പനി കുറയുന്നില്ലെങ്കില്‍ ഡോക്ടറുടെ സഹായം തേടണം. മഴക്കാലത്തെ പകര്‍ച്ചപ്പനി മുന്‍കൂട്ടി തടയാന്‍ മരുന്നില്ല. ശുചിത്വം പാലിക്കുകയും പനി വന്നാലുടന്‍ ചികില്‍സ തേടുകയും പനിബാധിതരില്‍നിന്ന് അകന്നു കഴിയുകയുമാണ് മുഖ്യം.പകര്‍ച്ചവ്യാധികള്‍ പിടിക്കുമ്പോള്‍ രോഗപ്രതിരോധ ശേഷി കുറയുന്നു. ദഹനപ്രക്രിയ സാവധാനത്തിലാകും. ഈ സന്ദര്‍ഭത്തില്‍ ശരിയായ ആഹാരരീതി പാലിക്കുന്നത് ഒരു പരിധിവരെ ആരോഗ്യം നിലനിര്‍ത്താനും രോഗങ്ങള്‍ അകറ്റാനും സഹായിക്കും. മഴക്കാലത്ത് ദഹനപ്രക്രിയ കുറവായതിനാല്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതാകും നല്ലത്. എന്നാല്‍, എണ്ണയില്ലാത്ത ഒരു പാചകവും നമുക്കില്ല. അടുക്കളയില്‍ പാചകാവശ്യത്തിനായി ഉപയോഗിക്കുന്ന എണ്ണകള്‍ പലതുണ്ട്. ചില എണ്ണകള്‍ ആരോഗ്യദായകമാണെങ്കില്‍ ചില എണ്ണകള്‍ ആരോഗ്യത്തിന് ഭീഷണിയാണ്. ഗുണമേന്മ കൂടിയ എണ്ണ പാചകത്തില്‍ ഉള്‍പ്പെടുത്താനും ഗുണമേന്മ കുറഞ്ഞവയുടെ ഉപയോഗം കുറയ്ക്കാനും ശ്രദ്ധിക്കുക.മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികളുടെ അണുക്കളെ പ്രതിരോധിക്കാന്‍ നാരുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതുവഴി സാധിക്കും. മാംസഭക്ഷണം പതിവുള്ളവര്‍ ഒപ്പം ധാരാളം നാരുള്ള ഭക്ഷണവും നിര്‍ബന്ധമാക്കണം. വെള്ളം ധാരാളം കുടിച്ചാല്‍ പല ശരീരക്ലേശങ്ങള്‍ക്കും ആശ്വാസം ലഭിക്കും.. വിട്ടുമാറാത്ത വേദന, ക്ഷീണം, സന്ധിവാതം, അമല്‍ തുടങ്ങിയവയ്‌ക്കെല്ലാം വെള്ളം ഒരു ഔഷധമാണ്. അതുപോലെ ശരീരകോശങ്ങളുടെ നിലനില്‍പ്പ്, ഉപാപചയപ്രവര്‍ത്തനങ്ങള്‍, താപനിയന്ത്രണം, ശരീരപോഷകങ്ങളുടെ വിനിമയം തുടങ്ങി ഒട്ടേറെ സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ക്കു ജലം കൂടിയേ തീരൂ. വഴിയരികില്‍ തുറന്നുവച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളില്‍ ഈച്ചകളും മറ്റും വന്നുപറ്റുന്നതിനും മറ്റു മലിന സാധനങ്ങള്‍ പറന്നുവീഴുന്നതിനും കാരണമാകുന്നതിനാല്‍ വര്‍ജിക്കേണ്ടവയാണ്. ഭക്ഷണശാലകളിലും മറ്റും വൃത്തിഹീനമായ കൈകൊണ്ട് അഴുക്കുപിടിച്ച പാത്രങ്ങളില്‍ പാകം ചെയ്യുന്ന ഭക്ഷണസാധനങ്ങളാവും സാധാരണ കിട്ടുക. കമ്പോളങ്ങളാണ് ഭക്ഷണശുചിത്വം ഇല്ലാതാക്കുന്ന മറ്റൊരു സ്ഥലം. മഴക്കാലത്ത് പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കൂടാതെ ഭക്ഷണം പാകംചെയ്യുമ്പോള്‍ വ്യക്തിശുചിത്വം പാലിക്കാന്‍ ശ്രദ്ധിക്കുക. മഴക്കാലത്ത് ചിട്ടയായ വ്യായാമം ആവശ്യമാണ്. വേനലില്‍ നഷ്ടമായ ശരീരബലം ആര്‍ജിക്കേണ്ട കാലമാണിത്. ഭക്ഷണത്തിനും മരുന്നിനുമൊപ്പം വ്യായമവും ആവശ്യമാണ്. മഴക്കാലത്ത് ശരീരത്തില്‍ രക്തയോട്ടം പതിവുപോലെ ആവില്ല. മിതമായ വ്യായാമം ചെയ്താല്‍ ഇതിനെ സാധാരണ നിലയിലെത്തിക്കാം. ഇതു ശരീരത്തിന് ഉണര്‍വ് നല്‍കും. യോഗ, ധ്യാനം, ബ്രീത്തിംഗ് വ്യായാമം, പ്രാണായാമം എന്നിവയും ഗുണം ചെയ്യും. മഴക്കാലത്ത് പകലുറക്കം ശരീരത്തെ മന്ദീഭവിപ്പിക്കും.മഴക്കാല രോഗങ്ങളും ലക്ഷണങ്ങളും:വൈറല്‍ പനി:കടുത്ത ശരീര വേദന, തലവേദന, പനി, ജലദോഷം എന്നിവയാണ് ലക്ഷണങ്ങള്‍. വായുവില്‍കൂടി രോഗം പടരും. ഒരാള്‍ക്കുവന്നാല്‍ മറ്റുള്ളവര്‍ക്ക് എളുപ്പം പടരും. രോഗ ബാധിതര്‍ മറ്റുള്ളളവരുമായി ഇടപഴകാതിരിക്കുക.
ഡെങ്കിപ്പനി:ശക്തമായ പനി, തലവേദന. പ്രത്യേകിച്ച് തലയുടെ മുന്‍വശത്ത് ഭയങ്കര വേദന. ശരീരവേദന. രണ്ടാം ഘട്ടത്തില്‍ രക്തത്തില്‍ പേറ്റ്‌ലെറ്റുകളുടെ കൗണ്ട് ക്രമാതീതമായി കുറയും. തുടര്‍ന്ന് രോഗം അപകടകരമായ അവസ്ഥയിലെത്തും. ശരീരത്തില്‍ ചെറിയ ചുവന്ന കുരുക്കളും പ്രത്യക്ഷപ്പെടും.
ചിക്കുന്‍ഗുനിയ:പനി, സന്ധികളില്‍ വേദന, നീര്, ചുവന്ന തടിപ്പ് എന്നിവയാണ് രോഗലക്ഷണങ്ങള്‍, രോഗം മാറിയാലും സന്ധിവേദന തുടരും. ഈഡീസ് ഈജിപ്തി ഇനം കൊതുകാണ് രോഗം പരത്തുന്നത്.
എലിപ്പനി:എലികളുടെ വിസര്‍ജ്യം വെള്ളത്തിലെത്തി അതുവഴി രോഗം പടരുന്നത്. വെള്ളത്തിലൂടെയും ശരീരത്തിലെ മുറിവുകളിലൂടെ രോഗാണുക്കള്‍ ഉള്ളിലെത്തും. കടുത്ത പനി, വിറയല്‍, കഠിനമായ തലവേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍.
മഞ്ഞപ്പിത്തം:സൂക്ഷിച്ചില്ലെങ്കില്‍ മഞ്ഞപ്പിത്തം ഗുരുതരമായി ബാധിക്കും. മൂത്രത്തിനും കണ്ണിനും ഉണ്ടാകുന്ന മഞ്ഞനിറമാണ് പ്രധാന ലക്ഷണം. വിശപ്പില്ലായ്മ, വയറുവേദന, പനി, ഛര്‍ദി എന്നിവയുമുണ്ടാകും. രക്തപരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാം. നന്നായി തിളപ്പിച്ച വെള്ളം ഉപയോഗിക്കുക. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ഒഴിവാക്കുക.
കോളറ:ആഹാരത്തില്‍ക്കൂടിയും വെള്ളത്തില്‍ക്കൂടിയും രോഗം പടരും. പനി, ഛര്‍ദി, വയറിളക്കം എന്നിവയാണ് രോഗലക്ഷണം. രോഗിക്ക് പരമാവധി വേഗത്തില്‍ ചികിത്സ ലഭ്യമാക്കണം.
ടൈഫോയ്ഡ്:രോഗിയുടെയും രോഗാണുവാഹകരുടെയും വിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയും രോഗം പടരും. ഈച്ചകളാണ് പ്രധാന രോഗവാഹകര്‍. ഇടവിട്ട പനി, വിശപ്പില്ലായ്മ എന്നിവയാണു ലക്ഷണങ്ങള്‍. രക്തപരിശോധന നടത്തി രോഗം നിര്‍ണയിക്കാം.
രോഗം പടരുന്നത് തടയാന്‍ ചിലതു ചെയ്യാന്‍ നമുക്കും കഴിയും♦ പരിസരശുചിത്വം പരമപ്രധാനം.
♦ കൊതുകുവല ഉപയോഗിച്ചാല്‍ കൊതുകുജന്യരോഗങ്ങളെ ഒരു പരിധിവരെ അകറ്റാം.
♦ കൊതുകിന്റെ ഉറവിടം നശിപ്പിക്കുക.♦ വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും ആഴ്ചയില്‍ ഒരിക്കലെങ്കിലും വൃത്തിയാക്കുക.
♦ മഴവെള്ളം കിണറ്റില്‍ അതേ പടി ഒലിച്ചിറങ്ങുന്നത് ഒഴിവാക്കുക.♦ ഭക്ഷ്യവസ്തുക്കള്‍ ചെറുചൂടോടെ ഉപയോഗിക്കുക. പഴകിയ ഭക്ഷണം ഉപേക്ഷിക്കുക.
♦ പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കുക.♦ മത്സ്യ, മാംസങ്ങള്‍ നന്നായി വേവിച്ച് ഉപയോഗിക്കുക.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment