ഇത് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത് പ്രശസ്ത കല്യാണരോഗ വിദഗ്തന്‍ റഷീദ് എം ആര്‍ കെ ആണ് ..നിങ്ങളൊക്കെ കല്യാണം കഴിക്കാതെ എനിക്കെന്തു കല്യാണം..? ശ്രദ്ധിച്ചു വായിക്കുക ആക്രാന്തം കാണിക്കണ്ടാ ...! ആദ്യമേ പറയട്ടെ ഈ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിനു മുന്‍പ് നമ്മള്‍മനസ്സില്‍ കല്യാണം കഴിക്കണം എന്ന് പ്രതിക്ഞ്ഞ എടുക്കണം,
നിരാശ മുഖത്ത് കൊണ്ട് വരാന്‍ ഒരു മടിയുംകാണിക്കരുത് ..! പോയാല്‍ ഒരു നിരാശ കിട്ടിയാല്‍ കല്യാണമാ കല്യാണം ...!
ഓരോന്നായി മനസ്സിരുത്തി വായിക്കുക ....
1 . നിങ്ങളുടെ date of birth .. വീട്ടില്‍ എല്ലാവരും കാണുന്ന സ്ഥലത്ത് അത്യാവിശ്യം വലുപ്പത്തില്‍ എഴുതിവെക്കുക (അടുക്കളയില്‍ എഴുതുവാന്‍ ശ്രമിക്കുക കാരണം അറിയാല്ലോ..! ഹി )
example : "റഷീദ് വയസ്സ് 22 " .. "റഷീദിന് വയസ്സ് 22 ആയി" .. ഇങ്ങിനെ എഴുതിയത് കാണുബോള്‍ വീട്ടുകാര്‍ക്ക്മനസ്സിലാകും ഇവനെ ഇനി കല്യാണം കഴിപ്പിക്കാതെ നിര്‍ത്താന്‍ പറ്റില്ലാന്നു,,!!! ഒരു വട്ടം എഴുതി അങ്ങോട്ട്‌നിര്‍ത്തരുത് .. എഴുതി കൊണ്ടേ ഇരിക്കുക ...! 2 . കടയില്‍ നിന്നോ മറ്റോ സാദനങ്ങള്‍ വാങ്ങി വരുന്ന സമയത്ത് ഉറക്കെ ചോദിക്കുക "ഇതൊന്നും വാങ്ങി വെക്കാന്‍ഇവിടെ ആരുമില്ലേ" (കൂടെ ചെറുതായി ഒന്ന് ദേശ്യപെടുക..!).. ഒരു രണ്ടു മൂന്നു വട്ടം ഉറക്കെ വിളിച്ചു പറയുക ..പെട്ടന്നു മനസ്സിലാകും വീട്ടിലുള്ളവര്‍ക്ക് ..!! ( അതെ വാങ്ങി വെക്കാന്‍ ഒരു പെണ്ണ് ഉണ്ടെങ്കില്‍ ഇവന്റെ ഈ ചീത്തകേക്കണോ എന്ന് വീട്ടുകാര്‍ക്ക് തോന്നിയാല്‍ ... ങേ പിന്നെ നമ്മുടെ കല്യാണം ആയിരിക്കും ...!)
3 . എപ്പോഴും ദേശ്യപെടുക എല്ലാവരോടും .... എന്ത് പറഞ്ഞാലും ദേശ്യ പെടുക ..!! ( കല്യാണം കഴിയുന്നതോടു കൂടിദേഷ്യം മാറും എന്ന് കരുതി കെട്ടിച്ചു തന്നല്ലോ ടിംഗ് ടിംഗ് ..)
4 . രാത്രി നേരം വൈകി വീട്ടിലേക്ക് വരിക ....! അഥവാ നേരത്തെ വന്നാലും വീട്ടില്‍ കയറരുത് പുറത്തു ഒളിഞ്ഞുനടക്കുക .. രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്ക്ക് കേള്‍ക്കാന്‍ കഴിയും " അവനെ ഇങ്ങിനെ വിട്ടാല്‍ പറ്റില്ല കല്യാണം കഴിപ്പിക്കണം എന്ന് ".( കണ്ടോ കണ്ടോ ). .. ഹി ഹി ...!
5 .. വീട്ടുകാരെ കാണിച്ചു ബീഡി വലി തുടങ്ങുക ( അതൊരു ശീലമാക്കണ്ട ) പെണ്ണ് ക്ട്ടിയാല്‍ ഉടന്‍ നിര്‍ത്തുക ..!! ഇനിവലിക്കാന്‍ വയ്യെങ്കിലും വലിക്കുന്നത് പോലെ കാണിക്കുക ....! കൂടെ ശ്രദ്ധിക്കുക : ഇതൊക്കെ ചെയ്യുമ്പോഴും ആത്മവിശ്വാസം ഒരിക്കലും കയ് വിടരുത് .. ചെയ്യുന്ന കാര്യങ്ങളോട്ആത്മാര്‍ഥത പരമാവതി കാണിക്കണം എന്നാലേ നമുക്ക് വിജയപാതയില്‍ എത്താന്‍ പറ്റൂ ..!!!
6 .നിങ്ങള്‍ പുതയ്ക്കുന്ന പുതപ്പു രണ്ടായി കീറി ഒന്ന് ഉമ്മാക്ക് കൊടുക്കുക .. എന്നിട്ട് മുഖത്ത് നിരാശ നിറച്ചു കൊണ്ട്തന്നെ പറയുക
"എനിക്കു എന്തിനാ ഇത്രയും വലിയ പുതപ്പു... എനിക്കു ഈ കഷണം മതി എന്ന് ..." അത്കേള്‍ക്കേണ്ട താമസം നിങ്ങളുടെ വീട്ടുകാര്‍ക്ക് മനസ്സിലാകും നിങ്ങളുടെ മാനസികാവസ്ഥ അടുത്ത ആഴ്ച ചിലപ്പോള്‍ നിങ്ങളുടെ കല്യാണം ആയിരിക്കും ,..!
7 .. നിലത്തു കിടക്കുക ...! അതിന്റെ കാര്യം നിങ്ങളോട് പറയുന്നില്ലാ പക്ഷെ കാണുന്നവര്‍ക്ക് മനസ്സിലാകും ..!! ഒന്ന്ചെയ്തു നോക്ക് .. അപ്പോള്‍ അറിയാം ബാച്ചികളെ .. ടിംഗ് ടിംഗ് ...!
8 . നാട്ടിലുള്ള എല്ലാ ബ്രോകെര്‍മ്മാരെയും സുഹുര്തുക്കള്‍ ആക്കി മാറ്റുക.. അവര്‍ക്ക് നമ്മുടെ കല്യാണത്തില്‍വലിയൊരു പന്ഗ് തന്നെ യുണ്ടല്ലോ അല്ലെ....! നിരന്തരം അവരെ നമ്മുടെ വീടുകളിലേക്ക് ആലോചനകളുമായി പറഞ്ഞയക്കുക ..! പറഞ്ഞയച്ചു കൊണ്ടേ ഇരിക്കുക .. തളരരുത് ...! പതറരുത് ...!
9 . ജോലിക്ക് പോകാതിരിക്കുക .. വീട്ടില്‍ തന്നെ എപ്പോഴും ഇരിക്കുക ( അതും അടുക്കളയില്‍ ) .. ഇതിന്റെ യൊക്കെകൂടെ മുഖത്ത് നിരാശ കാണിക്കാന്‍ മടിക്കല്ലേ അവിടെയാണ് നമ്മുടെ വിജയം ....!!!
10 . കാമുകിയുമായി നാട് വിട്ടു പോകുമെന്ന് സുഹുര്തുക്കള്‍ വഴി വെറുതെ വീട്ടുകാരെ അറിയിക്കുക ,, അറിയേണ്ടതാമസം കല്യാണ ആലോജനകള്‍ വന്നു തുടങ്ങും ....!
No comments:
Post a Comment