സ്വര്‍ഗ്ഗത്തെയും നരകത്തെയും അനുഭവിക്കുന്നത് നമ്മുടെ ഇന്ദ്രിയങ്ങളാണ്.... സൂക്ഷ്മശരീരത്തിലെ സുഖാനുഭവങ്ങള്‍ സ്വര്‍ഗ്ഗവും,ദുഖാനുഭവങ്ങള്‍ നരകങ്ങളുമാവുന്നു... മരണശേഷം സൂക്ഷ്മശരീരത്തെ ആശ്രയിക്കുന്ന ജീവന്‍ , സൂക്ഷ്മശരീരാഭിമാനിയായി സൂക്ഷ്മേന്ദ്രിയങ്ങളെകൊണ്ട് സുഖദുഖങ്ങളെ അനുഭവിക്കുന്നതിനെ സ്വര്‍ഗമെന്നും നരകമെന്നും പറയാം.... ഈ പുണ്യഭൂമിയില്‍ മരണാന്തരം ധര്‍മ്മനീതിക്കാണ് പ്രാധാന്യമെന്നതുവഴി ഇവിടെ ജാതിമതഭേതമില്ലാതെ,പണ്ഡിതനെന്നോ, പാമരനെന്നോ,സ്ത്രീയെന്നോ,പുരുഷനെന്നോ വ്യത്യാസമില്ലാതെ പുണ്യ പാപസഞ്ചയങ്ങളുടെ സ്വര്‍ഗ്ഗവും നരകവും അനുഭവിക്കേണ്ടിവരുന്നു... കാലസൂത്രം,അസിപത്രാരണ്യം,സുഖരമുഖം,അന്ധകൂപം,കൃമിഭോജനം,സന്ദംശം, വിശസനം,ലാലാഭക്ഷം,സാരമേയാശനം,അവീചി,അയ:പാനം, പര്യാവര്‍ത്തനം,സൂചിമുഖം,എന്നിവയാണ് ഈ 28 നരകങ്ങള്‍ ... തന്റെ കിങ്കരന്മാരെകൊണ്ട് നടപ്പില്‍ വരുത്തുവാന്‍ യമധര്‍മ്മരാജന് അധികാരം നല്‍കിയിരിക്കുന്നു...ഇവിടെ ധര്‍മ്മിഷ്ടനായ നീതിപാലകനാണ് യമധര്‍മ്മന്‍ .....പുണ്യപാപങ്ങളെ യഥാകൃമം തിട്ടപ്പെടുത്തി യമന്‍ അതിനുള്ള ശരിയായ ശിക്ഷവിധിക്കുന്നു... |
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment