കോഴിക്കോട്: പത്രസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മജീതിയ വേജ്ബോര്‍ഡ് ശിപാര്‍ശകള്‍ 'മാധ്യമം' നടപ്പാക്കി.
മജീതിയ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ പത്രവും മലയാളത്തിലെ ആദ്യത്തേതുമാണ് മാധ്യമം. 2010 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്കരണം നടപ്പാക്കിയത്. മാധ്യമത്തില്‍ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കാനുള്ള തീരുമാനത്തെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ അഭിനന്ദിച്ചു. മാധ്യമം മാനേജ്മെന്‍റ് തീരുമാനം മാതൃകാപരമാണെന്നും എല്ലാ മാനേജ്മെന്‍റുകളും വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കാന്‍ തയാറാവണമെന്നും യൂനിയന്‍ പ്രസിഡന്‍റ് കെ.സി. രാജഗോപാലും ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായിയും ആവശ്യപ്പെട്ടു.
മജീതിയ വേജ് ബോര്‍ഡ് നടപ്പാക്കിയ 'മാധ്യമം' മാനേജ്മെന്‍റിനെ കേരള ന്യൂസ് പേപ്പര്‍ എംപ്ളോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ഇ.വി. രവീന്ദ്രനും ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ടും അഭിനന്ദിച്ചു.
12 വര്‍ഷത്തിനുശേഷമുണ്ടായ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ക്കെതിരെ ഏറെ സമ്മര്‍ദങ്ങളും പ്രതിഷേധങ്ങളും നിലനില്‍ക്കെത്തന്നെ അവ നടപ്പാക്കാന്‍ തയാറായ മാനേജ്മെന്‍റിനെ മാധ്യമം ജേണലിസ്റ്റ്സ് യൂനിയന്‍ പ്രസിഡന്‍റ് പി.എ. അബ്ദുല്‍ ഗഫൂറും സെക്രട്ടറി പി.സി. സെബാസ്റ്റ്യനും അഭിനന്ദിച്ചു. ശിപാര്‍ശകള്‍ നടപ്പാക്കാനുള്ള തീരുമാനം മാധ്യമം എംപ്ളോയീസ് യൂനിയനും സ്വാഗതം ചെയ്തു. മറ്റ് പത്രങ്ങള്‍ മുഖം തിരിച്ചുനില്‍ക്കെ ശിപാര്‍ശകള്‍ നടപ്പാക്കിയ മാനേജ്മെന്‍റിനെ അഭിനന്ദിക്കുന്നതായി ജനറല്‍ സെക്രട്ടറി കെ.സി. സാജു പറഞ്ഞു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment