ആസിഫിന് നിരവധി കാമുകിമാരുണ്ട് അര്‍ച്ചനാകവി
നീലത്താമരയിലൂടെ സിനിമയിലേക്ക് കടന്നുവന്ന അര്‍ച്ചനാകവി കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി 'അറവാന്‍' എന്ന തമിഴ് ചിത്രത്തിന്റെ തിരക്കിലായിരുന്നു.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അര്‍ച്ചനാകവി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഇനി ഒട്ടേറെ ചിത്രങ്ങളില്‍ നായികാപ്രാധാന്യമുള്ള വേഷങ്ങള്‍ അര്‍ച്ചനാകവിയെ കാത്തിരിക്കുകയാണ്.
ഗുരുവായൂരില്‍ ചിത്രീകരണം നടന്ന എസ്.പി. മഹേഷ് സംവിധാനം ചെയ്യുന്ന 'അഭിയും ഞാനും' എന്ന ചിത്രത്തിന്റെ സെറ്റിലാണ് അര്‍ച്ചനാകവിയെ കണ്ടത്.
* വളരെ വലിയൊരു ഇടവേളയ്‌ക്കുശേഷം അര്‍ച്ചന നായികയായി അഭിനയിക്കുന്ന 'അഭിയും ഞാനും' എന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച്?
ബോംബെയില്‍ ജനിച്ചുവളര്‍ന്ന അഭിരാമിയെന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തികച്ചും മേഡേണായ കഥാപാത്രമാണ്. ഏറെ അഭിനയസാധ്യതയുള്ള കേന്ദ്രകഥാപാത്രമാണ് അഭിരാമി. ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്നതുകൊണ്ട് അഭിരാമിയുമായി മാനസികമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.
* മലയാളത്തില്‍നിന്ന് മാറിനില്‍ക്കാന്‍ കാരണം?
'അറവന്‍' എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍വേണ്ടിയാണ് ഞാന്‍ മലയാള സിനിമയില്‍നിന്ന് മാറിനിന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഞാന്‍ അറവാന്റെ ചിത്രീകരണവുമായി ബന്‌ധപ്പെട്ട തിരക്കിലായിരുന്നു.
* ആദ്യ തമിഴ്‌ചിത്രമായ അറവാനിലെ കഥാപാത്രം?
വസന്തബാലു സംവിധാനം ചെയ്യുന്ന ചിത്രമാണ് അറവാന്‍. ആദിയാണ് നായകന്‍. പതിനെട്ടാം നൂറ്റാണ്ടിലെ ഒരു ചരിത്രത്തെ ആധാരമാക്കിയുള്ള കഥയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. പതിനെട്ടാം നൂറ്റാണ്ടിലെ തമിഴ് വാമൊഴിയില്‍ മധുര സ്ലാംഗിലാണ് ഞാന്‍ ഡയലോഗ് പറയുന്നത്. കാണാന്‍ ഒട്ടും ഭംഗിയില്ലാത്ത കാട്ടുവാസിയായ പെണ്ണ്. ഷൂട്ടിംഗിന്റെ ഓരോ ഘട്ടങ്ങളിലും ഒട്ടും റെസ്‌റ്റില്ലാതെ തുടര്‍ച്ചയായി അഭിനയിക്കേണ്ടിവന്നു. വളരെ റിസ്‌ക്കോടെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. വസന്തകുമാര്‍സാര്‍ വിറക്‌കെട്ട് തലയില്‍വച്ച് കാട്ടുവഴികളിലൂടെ കുന്നുകള്‍ കയറി ഒരുപാട് നടത്തിപ്പിച്ചു. ക്യാരക്‌ടറുമായി ഇഴുകിച്ചേരാനായിരുന്നു ഇത്തരമൊരു രീതി സ്വീകരിച്ചത്. തമിഴിലെ കഥാപാത്രത്തെക്കുറിച്ച് എനിക്ക് ഒരുപാട് പ്രതീക്ഷയുണ്ട്.
* മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടുവരുമ്പോഴേക്കും തമിഴ്‌പടം തെരഞ്ഞെടുത്തത് കരിയറില്‍ പ്രതികൂലമായി ബാധിച്ചുവോ?
കഥ കേട്ടപ്പോള്‍ തമിഴിലെ ഓഫര്‍ നല്ലതാണെന്നു തോന്നി. നീലത്താമരയില്‍ എനിക്ക് ബൗണ്ടറികള്‍ ഉണ്ടായിട്ടില്ല. എന്റെ അഭിനയത്തിന്റെ നെഗറ്റീവായ വശം എനിക്കറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ 'അറവാന്‍' നല്ലൊരു അവസരമായി എനിക്ക് തോന്നി. തമിഴ് സിനിമയിലേക്ക് പോയത് നല്ല സമയത്താണെന്ന വിശ്വാസമാണ് എനിക്കുള്ളത്.
* നീലത്താമരയിലെ കുഞ്ഞിമാളുവിന്റെ മാനറിസങ്ങള്‍ അര്‍ച്ചനയെ ബാധിച്ചിരുന്നുവല്ലോ?
കുഞ്ഞിമാളുവിനെ ഞാനിന്നും ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. നീലത്താമര കഴിഞ്ഞതും ഞാന്‍ ചെയ്‌തത് മമ്മി ആന്‍ഡ് മി ആയിരുന്നു. കുഞ്ഞിമാളുവിന്റെ വിജയം ആസ്വദിക്കുന്ന ഘട്ടത്തിലാണ് കുഞ്ഞിമാളുവിന്റെ നേരെ ഓപ്പോസിറ്റായ ജൂവല്‍ എന്ന കഥാപാത്രത്തെ സ്വീകരിച്ചത്. കുഞ്ഞിമാളുവിനെവിട്ട് മറ്റൊരു കഥാപാത്രത്തെ സ്വീകരിക്കേണ്ടിവന്നപ്പോള്‍ ഞാന്‍ ഒരുപാട് കരഞ്ഞു. കുഞ്ഞിമാളുവിനെ വിട്ടുപിരിയാനുള്ള വിഷമമായിരുന്നു എനിക്കുണ്ടായിരുന്നത്.
* നീലത്താമര വിജയിച്ചെങ്കിലും അര്‍ച്ചനാകവിക്ക് പിന്നീടുള്ള ചിത്രങ്ങളിലൊന്നും കാര്യമായ പരിഗണന ലഭിച്ചിരുന്നില്ലല്ലോ?
യഥാര്‍ത്‌ഥത്തില്‍ സിനിമയില്‍ എനിക്ക് ഗോഡ്‌ഫാദറില്ല. എന്റേതായ രീതിയിലാണ് മുന്നോട്ട് പോയത്. കാര്യമായി മീഡിയ സപ്പോര്‍ട്ട് എനിക്ക് ഇല്ലായിരുന്നു. കഴിഞ്ഞ വര്‍ഷം ഞാന്‍ അഞ്ച് ചിത്രങ്ങളിലാണ് അഭിനയിച്ചത്. എന്റെയൊരു പ്രസന്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. അറവാനില്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ അര്‍ച്ചന മലയാളംവിട്ട് തമിഴിലേക്ക് ചേക്കേറിയെന്ന ആരോപണമുയര്‍ന്നിരുന്നു. പിന്നെ, ഞാന്‍ നല്ല ഓഫറുകള്‍ മാത്രമേ സ്വീകരിച്ചിരുന്നുള്ളൂ. ചെറുപ്പം മുതല്‍ക്കേ ടി.വിയിലാണ് ഞാന്‍ സിനിമകള്‍ കണ്ടിരുന്നത്. സത്യത്തില്‍ സിനിമയെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. പിന്നെ, നീലത്താമരയ്‌ക്കുശേഷം ശ്രദ്ധിക്കപ്പെടുന്ന വേഷം ലഭിക്കാതെ പോയതിനു കാരണം എന്റെ പി.ആര്‍.ഒ. വര്‍ക്ക് മോശമായതുകൊണ്ടാണ്. എനിക്ക് പൂര്‍ണ സ്വാതന്ത്ര്യത്തോടെ ഒരു പടം ചെയ്യുന്നതിന് ഫോഴ്‌സ് ചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ല. എന്നാല്‍, എന്റെ രക്ഷിതാക്കളുടെ പൂര്‍ണ സഹകരണമാണ് വളരെ ഫ്രീയായി ഞാനീ ഫീല്‍ഡില്‍ നില്‍ക്കാന്‍ കാരണമായത്.
* ആസിഫുമായുള്ള അര്‍ച്ചനയുടെ പ്രണയം ഇപ്പോഴും തുടരുന്നുണ്ടെന്ന് കേട്ടല്ലോ?
അതൊക്കെ വെറും പ്രചരണമാണ്. ഡല്‍ഹിയില്‍നിന്ന് എന്റെ രക്ഷിതാക്കള്‍ വരുമ്പോള്‍ സ്വീകരിക്കാന്‍ ആസിഫാണ് വരാറുള്ളത്. ഞാന്‍ ആസിഫിന്റെ വീട്ടില്‍ പോയിട്ടുണ്ട്. എന്റെ വീട്ടുകാര്‍ക്കോ ആസിഫിന്റെ വീട്ടുകാര്‍ക്കോ ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് ഒരിക്കലും ചിന്തിക്കാന്‍പോലും കഴിയില്ല. കാരണം ഞങ്ങളെക്കുറിച്ച് അവര്‍ക്കറിയാം. ഞാനും ആസിഫും തമ്മില്‍ ഒരു കെമിസ്‌ട്രിയുമില്ല. അവനും ഞാനും കൂടിച്ചേര്‍ന്നാല്‍ അടി ഉറപ്പാണ്. അടുത്ത കാലത്ത് ഞങ്ങള്‍ ഒരുമിച്ച് ഒരു കാറിന്റെ ആഡ് ചെയ്‌തിരുന്നു. ചിത്രീകരണവേളയില്‍ ഞങ്ങള്‍ തമ്മില്‍ മുട്ടനടിയായിരുന്നു. ഞങ്ങളെക്കുറിച്ച് ഒരുപാട് ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. പൃഥ്വിരാജിന്റെ കല്യാണറിസപ്‌ഷനു പോവുമ്പോള്‍ ഞാന്‍ വെള്ള ചൂരിദാറാണ് ധരിക്കുന്നതെന്നും അതുകൊണ്ട് നീ വെള്ള വസ്‌ത്രം അണിയേണ്ടെന്നും ഞാനവനെ വിളിച്ചു പറഞ്ഞു. അതൊന്നും കാര്യമാക്കേണ്ടതില്ലെന്നും ആസിഫ് പറഞ്ഞു. ഞങ്ങള്‍ കാറില്‍ ഒരുമിച്ച് റിസപ്‌ഷനെത്തിയപ്പോള്‍ രണ്ടു പേരുടെയും വെള്ളവസ്‌ത്രങ്ങള്‍ കണ്ട് ഞങ്ങള്‍ പ്രണയത്തിലാണെന്ന് പത്രക്കാര്‍ എഴുതി. ഇപ്പോള്‍ എല്ലാവര്‍ക്കും സത്യമെന്തെന്നറിയാം.
* ആസിഫുമായി പ്രണയമില്ലെന്ന് വിശ്വസിക്കാമോ?
സംശയമെന്താ... ഞങ്ങള്‍ ഒരുമിച്ച് റോഡിലേക്കിറങ്ങിയാല്‍ അവന്‍ ഒരുപാട് പെണ്ണുങ്ങളെ ലൈനടിക്കാറുണ്ട്. ആസിഫിന് നിരവധി കാമുകിമാരുണ്ട്. മാത്രമല്ല, അവന്റെ ലൈനുകളുടെ ലിസ്‌റ്റ് എന്റെ കൈയിലുണ്ട്.
* അര്‍ച്ചനയുടെ ഭാവി ഭര്‍ത്താവിനെക്കുറിച്ച്?
എന്നെ സഹിക്കാന്‍ പറ്റിയ ആളായിരിക്കണം എന്റെ ഭര്‍ത്താവ്. അങ്ങനെയൊരാളെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
* ആസിഫ് അങ്ങനെയൊരാളാണോ?
ഞാനും അവനും തമ്മില്‍ ഒരിക്കലും യോജിക്കില്ല. കല്യാണം കഴിഞ്ഞാല്‍തന്നെ നിരന്തരം അടിയും ബഹളവുമായിരിക്കും. എന്നെ സഹിക്കാനൊന്നും അവന് പറ്റില്ല.
* സൗന്ദര്യം നിലനിര്‍ത്താന്‍ എന്തൊക്കെയാണ് ചെയ്യുന്നത്?
സത്യം പറഞ്ഞാല്‍ എന്റെ ബോഡിലാഗ്വേജ് എന്ന് പറയുന്നത് സ്ലിം സ്‌ട്രക്‌ച്ചറാണ്. പിന്നെ, എല്ലാവരെയുംപോലെ ഞാനൊരിക്കലും ജിമ്മില്‍ പോവില്ല. കാരണം ശരീരത്തില്‍ കാണാനെന്തെങ്കിലുമൊക്കെ വേണ്ടെ. എങ്കിലും സിനിമാറ്റിക് ഡാന്‍സ് പഠിക്കുന്നുണ്ട്.
* തമിഴിലും തെലുങ്കിലും തിരക്കേറുമ്പോള്‍ ഗ്ലാമര്‍ റോളുകള്‍ ലഭിച്ചാല്‍?
എന്റെ ശരീരത്തിന്റെ ഷെയ്‌പ്പിനനുസരിച്ച് ഗ്ലാമര്‍ റോളുകള്‍ ലഭിച്ചാല്‍ അഭിനയിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, എനിക്ക് ഹോംലി ക്യാരക്‌ടേഴ്‌സാണ് ലഭിക്കുന്നത്.
* ഒഴിവുസമയം?
വായനയാണ് പ്രധാന ഹോബി. തമിഴിലേക്കൊക്കെ പോയപ്പോള്‍ ഒരുപാട് സമയമുണ്ട്. ഫിക്‌ഷനാണ് എനിക്കിഷ്‌ടം. ദി സീക്രട്ട്, നോട്ട് വിത്തൗട്ട് മൈ ഡോട്ടര്‍ തുടങ്ങിയ പുസ്‌തകങ്ങളാണ് ഞാനിപ്പോള്‍ വായിക്കുന്നത്.
* തമിഴിന് പുറമെ തെലുങ്കിലും അഭിനയിക്കുന്നുണ്ടോ?
തമിഴില്‍ അറവന്‍ പൂര്‍ത്തിയായതോടെ ധാരാളം ഓഫറുകള്‍ വരുന്നുണ്ട്. ഒന്നും കമ്മിറ്റ് ചെയ്‌തിട്ടില്ല. തെലുങ്കിലാണ് ഞാനിപ്പോള്‍ ഡേറ്റ് നല്‍കിയിരിക്കുന്നത്. അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന 'ഫൈവ് വേദവ്' എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ തെലുങ്കില്‍ അഭിനയിക്കാന്‍ പോവുന്നത്.
* മലയാളത്തില്‍ പുതിയ ചിത്രങ്ങള്‍?
അഭിയും ഞാനും കഴിഞ്ഞാല്‍ വിജി തമ്പിസാറിന്റെ നാടോടി മന്നനില്‍ മൂന്ന് നായികമാരില്‍ ഓരാളായി അഭിനയിക്കും. പിന്നെ, രേവതിവര്‍മ സംവിധാനം ചെയ്യുന്ന 'മാസ്....മാസ്' എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. ഒരച്‌ഛനും മകളും തമ്മിലുള്ള ആത്‌മബന്‌ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'മാസ്...മാസ്'. അച്‌ഛനായി ലാല്‍സാറും മകളായി ഞാനും അഭിനയിക്കുന്നു. എനിക്ക് ഒരുപാട് പ്രതീക്ഷയുള്ള കഥാപാത്രമാണിത്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment